Sunday, January 06, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 58🍃*_
〰〰〰〰〰〰〰〰〰〰〰
*മഹാവരാഹോ ഗോവിന്ദഃ*
*സുഷേണഃ കനകാംഗദീ*
*ഗുഹ്യോ ഗഭീരോ ഗഹനോ*
*ഗുപ്തശ്ചക്രഗദാധരഃ*

*അർത്ഥം*

ഹിരണ്യാക്ഷൻ ഭൂമിയെ ഒളിപ്പിച്ചു വച്ചപ്പോൾ വീണ്ടെടുക്കുവാൻ യജ്ഞ വരാഹമൂർത്തിയായി അവതരിച്ചവനും, ഗോവുകളാൽ (വാക്കുകളാൽ-വേദങ്ങളാൽ) അറിയപ്പെടുന്നവനും, വിപുലവും ശക്തവുമായ സേനയോടുകൂടിയവനും, സ്വർണ്ണ നിർമ്മിതമായ തോൾ വളകൾ ധരിച്ചവനും, ഹൃദയ ഗുഹയിൽ വസിക്കുന്നവനും, മഹാപ്രദം പോലെ വളരെ ആഴമുള്ളവനും, ഉള്ളിലേയ്ക്കു കടക്കാൻ സാധിക്കാത്തത്ര അവ്യക്തത നിറഞ്ഞവനും, മനസ്സിനും വാക്കിനും കർമ്മത്തിനും ലക്ഷ്യമാകാത്തവനും, മനസ് തത്ത്വത്തെ സുദർശനചക്രമായും, ബുദ്ധി തത്ത്വത്തെ കൗമോദകീ ഗദയായും കയ്യിൽ ധരിക്കുന്നവനും വിഷ്ണുതന്നെ.

*538. മഹാവരാഹഃ*
മഹത്തായ വരാഹ സ്വരൂപമെടുത്തവന്‍.
*539. ഗോവിന്ദഃ*
ഗോ (വേദാന്തവാക്യങ്ങളെ) ക്കളെക്കൊണ്ട് അറിയപ്പെടുന്നവന്‍.
*540. സുഷേണഃ*
ഒൻപതു ഗണങ്ങളുള്ള ശോഭനമായ സേനയോടുകൂടിയവന്‍.
*541. കനകാംഗദീ*
കനക നിർമ്മിതമായ തോള്‍ വളകളുള്ളവന്‍.
*542. ഗുഹ്യഃ*
രഹസ്യമായ ഉപനിഷത് വിദ്യകൊണ്ടു അറിയപ്പെടുന്നവന്‍. ഹ‍ൃദയ കോശമാകുന്ന ഗുഹയില്‍ ഇരിക്കുന്നവന്‍.
*543. ഗഭീരഃ*
ജ്ഞാനം, ഐശ്വര്യം, ബലം, വീര്യം എന്നിവയാല്‍ ഗംഭീരനായവന്‍.
*544. ഗഹനഃ*
പ്രയാസപ്പെട്ടു മാത്രം പ്രവേശിക്കത്തക്കവന്‍. ജാഗ്രത്ത് തുടങ്ങിയ മൂന്ന് അവസ്ഥകളുടെ ഭാവാ ഭാവങ്ങളുടെ സാക്ഷി.
*545. ഗുപ്തഃ*
വാക്ക്, മനസ്സ് മുതലായവയ്ക്ക് വിഷയമല്ലാത്തവന്‍.
*546. ചക്രഗദാധരഃ*
മനസ് തത്ത്വ രൂപമായ ചക്രവും ബുദ്ധി തത്ത്വ രൂപമായ ഗദയും ധരിച്ചവന്‍.

No comments:

Post a Comment