Saturday, January 19, 2019

ചതു ശ്ലോ കീ ഭാഗവതം - 5

 ഈ അദ്ധ്യാത്മ ബീജം ഉള്ളിൽ കയറിക്കഴിഞ്ഞാൽ എന്താ കുഴപ്പം എന്നു വച്ചാൽ പിന്നെ സൗഖ്യമായിട്ട് ലൗകികത്തിൽ ഇരിക്കാൻ പറ്റില്ല. ഉള്ളിൽ എപ്പോഴും ഒരു restless ness ഉണ്ടായികൊണ്ടേ ഇരിക്കും. നമ്മുടെ ലക്ഷ്യഎത്തുന്നതു വരെ അത് വിടില്ല. നിങ്ങളൊന്നും ഒരു സത്സംഗത്തിൽ പോവാതിരിക്കുകയാണ് നല്ലത് പക്ഷേ ഇനി ഒരു നിവൃത്തിയില്ല, നിങ്ങള് വന്നു കഴിഞ്ഞു. പോവാൻ തുടങ്ങിക്കഴിഞ്ഞു. പോവാൻ തുടങ്ങിക്കഴിഞ്ഞതുകൊണ്ട് ഇനി ലക്ഷ്യത്തില് എത്തുകയേ നിവൃത്തി ഉള്ളൂ തിരിച്ചു പോവാൻ പറ്റില്ല, അത്യപകടമായ കാര്യാണ് . ഉള്ളില് ഈ അദ്ധ്യാത്മവിദ്യ കേട്ടു കഴിഞ്ഞാൽ " ശ്രവണാം യാംഭി ബഹു ഭിർ യോന ലഭ്യ: ശൃണ്വ ന്തോഭി ബഹുവോ ഭിയമ്ന വിദ്യു ഹു: " കേൾക്കാൻ പോലും കിട്ടില്ലന്നാണ് പക്ഷേ കേട്ടു കഴിഞ്ഞാലോ ''യകർണ്ണനാഡിംപുരുഷസ്യ യാത: ഭവ പ്രദാംഗേ ഹര തിം ഛിന ന്തിം " പരീക്ഷിത്ത് ഭഗവദ് ബീജത്തെ ഉള്ളില് വഹിച്ചുകൊണ്ടിരിക്കണ ആളാണ്. പരീക്ഷിത്തിന് ഈ ശമീക മഹർഷിയെ കണ്ടപ്പൊ അസൂയയാണ് തോന്നിയത്. എന്നു വച്ചാൽ അദ്ദേഹം ഇരിക്കുന്ന ആ സ്ഥിതി കണ്ടപ്പൊ ഞാനിങ്ങനെ രാജാവായി രാജ്യവും ഭരിച്ച് യുദ്ധവും ചെയ്ത് കോർട്ട്, കേസ് ഇതൊക്കെയല്ലെ രാജാവിന് കണികാണാൻ പറ്റുന്ന കാര്യങ്ങൾ. ഇങ്ങനെയുള്ള വ്യവഹാരായിട്ട് കഴിയുന്നുവല്ലോ ഈ മുനിയെ കണ്ടപ്പൊ തന്റെ ഉള്ളില് കിടക്കണ ബീജം ഉണർന്നു. തനിക്ക് അത് സാധിക്കുന്നില്ലല്ലോ സാധിക്കുന്നില്ലല്ലോ എന്നു തോന്നി. ഉള്ളില് ഒരു Frustration ഉണ്ടായി. അടുത്ത ക്ഷണം ദേഷ്യമായിട്ടു മാറി. ഇങ്ങനെ ഒന്നും വരാൻ പാടില്ല നമുക്ക് കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറയണ പോലെ ആണ് രാജാവ് ഈ പാമ്പിനെ എടുത്ത് മഹർഷിയുടെ കഴുത്തിലിട്ടത്. നമുക്ക് കഥ അറിയാം ശൃംഗി ശാപം കൊടുത്തു. മഹർഷിയുടെ പുത്രൻ . ഏഴാമത്തെ ദിവസം മൃത്യു. ഒരാള് ചോദിച്ചു എന്താ ഈ 7 ദിവസം കണക്ക്. സപ്താഹം എന്തായീ 7 ദിവസം കണക്ക് എന്നു വച്ചാൽ ഏഴു ദിവസാണ് ഒരാഴ്ചയിൽ ഉള്ളത്. ഈ ഏഴു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസാണ് മരണം വരണ്ടത്. എപ്പഴാ വരുക എന്ന് പറയാൻ വയ്യ. ഈ ശാപം കിട്ടിയപ്പോൾ അല്പം പോലും രാജാവ് വിഷമിച്ചില്ല, വേദനിച്ചില്ല. തനിക്ക് ഇത്തരത്തിലൊരു സ്ഥിതിവന്നൂലോ എന്ന് വിഷമിച്ചില്ല. നമുക്കാണ് ഈ ന്യൂസ് വരണതെങ്കിലോ? ഏഴാമത്തെ ദിവസം മരണം. രാജാവിന് 7 ദിവസം മരണം വരില്ലാ എന്നു റപ്പ് ഉണ്ട്. നമുക്ക് 'വിശ്വാസേ നിശ്വാസേ നഹി വിശ്വാസ :' പുറത്തു പോയ ശ്വാസം അകത്തേക്ക് വരുമോ എന്നു പറയാൻ വയ്യ. എന്നാലും എന്തോ ഒരു കോൺഫിഡൻസില് ഇരിക്കാണ് നമ്മള് .
(നൊച്ചൂർ - ജി- പ്രഭാഷണം)

No comments:

Post a Comment