Friday, January 18, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 70🍃*_
〰〰〰〰〰〰〰〰〰〰〰

*കാമദേവഃ കാമപാലഃ*
*കാമീ കാന്തഃ കൃതാഗമഃ*
*അനിർദ്ദേശ്യവപുർവ്വിഷ്ണുര്‍*
*വീരോഽനന്തോ ധനഞ്ജയഃ*

*അർത്ഥം*

ശ്രീകൃഷ്ണ പുത്രനായ, പ്രദ്യുമ്നനായി ജനിച്ച കാമദേവനായവനും, ഭക്തരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നവനും, കാലാരംഭത്തിൽ 'താൻ പലതാകണം' എന്ന് ആഗ്രഹിച്ചവനും, സൗന്ദര്യത്താൽ എല്ലാവരേയും ആകർഷിക്കുന്നവനും, ആഗമങ്ങൾ നിർമിച്ചവനും, ഇന്നതെന്നു ചൂണ്ടിക്കാണിക്കുവാൻ കഴിയാത്ത ശരീരമുള്ളവനും, പ്രകാശത്താൽ പ്രപഞ്ചം മുഴുവൻ വ്യാപിച്ചവനും, വീരനായവനും, അവസാനമില്ലാത്ത ഗുണങ്ങളോടു കൂടിയവനും, ധർമ്മപുത്രർക്കു രാജസൂയത്തിനു ധനം സമ്പാദിച്ചു കൊടുത്ത അർജ്ജുനനായവനും വിഷ്ണു തന്നെ.

*652. കാമദേവഃ*
കാമനും ദേവനും ആയിരിക്കുന്നവന്‍.
*653. കാമപാലഃ*
കാമികളുടെ കാമത്തെ പാലിക്കുന്നവന്‍.
*654. കാമീ*
സ്വഭാവേന തന്നെ പൂർണ്ണകാമന്‍.
*655. കാന്തഃ*
അതിസുന്ദരമായ ശരീരത്തോടു കൂടിയവന്‍. ദ്വിപരാർദ്ധാവസാനത്തില്‍ ബ്രഹ്മാവിന്റെ അന്തത്തെ വരുത്തുന്നവന്‍ (കഃ - ബ്രഹ്മാവ്) (ദ്വിപരാർദ്ധം - ബ്രഹ്മാവിന്റെ നൂറുവർഷം).
*656. ക‍ൃതാഗമഃ*
സ്മൃതി മുതലായ ആഗമങ്ങളുടെ രചയിതാവ്.
*657. അനിർദ്ദേശ്യവപുഃ*
ഗുണാദികൾക്ക് അതീതമാകയാല്‍ ഇന്ന വിധത്തിലാണെന്ന് നിർദ്ദേശിക്കുവാന്‍ കഴിയപ്പെടാത്ത വപുസ്സുള്ളവന്‍.
*658. വിഷ്ണുഃ*
ഭൂമിയിലും ആകാശത്തിലും വ്യാപിച്ചിരിക്കുന്ന അത്യധികമായ കാന്തിയോടു കൂടിയവന്‍.
*659. വീരഃ*
ഗതി മുതലായവയോടു കൂടിയവന്‍.
*660. അനന്തഃ*
വ്യാപിയും, നിത്യനും, സർവ്വാത്മാവും, ദേശകാലവസ്തുക്കളാല്‍ അപരിച്ഛിന്നനുമായവന്‍.
*661. ധനഞ്ജയഃ*
ദിഗ് വിജയാവസാനത്തില്‍ ധനത്തെ ജയിച്ച അർജ്ജുനന്‍ വിഭൂതിയായിട്ടുള്ളവന്‍.

No comments:

Post a Comment