Friday, January 18, 2019

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും 
സ്വാധീനങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ മക്കളെ വളർത്തിക്കൊണ്ടു വരുന്ന കാര്യമോർത്ത്‌ പല മാതാപിതാക്കളും ഉത്‌കണ്‌ഠപ്പെടുന്നു. കുട്ടികൾ മുതിർന്നുവരുമ്പോൾ, നടക്കേണ്ടുന്ന “വഴി” അവർക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്‌, അതായത്‌, ആവശ്യമായ മാർഗനിർദേശങ്ങൾ അവർക്കു നൽകേണ്ടതുണ്ട്‌. കുട്ടികൾക്കു പ്രയോജനപ്രദമായ നിയമങ്ങൾ വെക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന്‌ പല വിദഗ്‌ധരും തിരിച്ചറിഞ്ഞിരിക്കുന്നു. മാതാപിതാക്കൾ വെക്കുന്ന ജ്ഞാനപൂർവകമായ അത്തരം നിബന്ധനകൾ കുട്ടികൾക്കു സുരക്ഷിതത്വബോധം പ്രദാനം ചെയ്യും. തങ്ങളുടെ അധികാരം പ്രയോഗിക്കുമ്പോൾത്തന്നെ യാതൊരു പ്രകാരത്തിലും കുട്ടികളോടു മോശമായി പെരുമാറാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്‌.

No comments:

Post a Comment