Tuesday, January 22, 2019

വിഷ്ണു സഹസ്രനാമം🙏🏻*_
     🕉  _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
             _*🍃ശ്ലോകം 74🍃*_
〰〰〰〰〰〰〰〰〰〰〰
*മനോജവസ്തീർത്ഥകരോ*
*വസുരേതാ വസുപ്രദഃ*
*വസുപ്രദോ വാസുദേവോ*
*വസുർവ്വസുമനാ ഹവിഃ*

*അർത്ഥം*

മനസ്സിന്റെ അത്രയും വേഗതയുള്ളവനും, പുണ്യതീർത്ഥങ്ങൾക്കു പവിത്രത നൽകുന്നവനും, സ്വർണ്ണ നിറത്തിലെ വീര്യത്തോടു കൂടിയവനും, സന്തോഷത്തോടെ ധനം നൽകുന്നവനും, ഏറ്റവും വലിയ ധനമായ മോക്ഷം നൽകുന്നവനും, വസുദേവ പുത്രനും ചതുർവ്യൂഹത്തിൽ ആദ്യത്തേതുമായ വാസുദേവനായവനും, എല്ലാ ഭൂതങ്ങളേയും തന്നിൽ വസിപ്പിക്കയും എല്ലാ ഭൂതങ്ങളിലും ആത്മാവായി നില്ക്കുകയും ചെയ്യുന്നവനും, സകലതിലും സമഭാവനയുള്ളവനും, ഏതു പൂജാ ദ്രവ്യത്തിന്റേയും രൂപമെടുക്കുന്നവനും വിഷ്ണു ഭഗവാൻ തന്നെ.

*690. മനോജവഃ*
മനസ്സിന്റെ വേഗം പോലെയുള്ള വേഗത്തോടു കൂടിയവന്‍.
*691. തീർത്ഥകരഃ*
പതിന്നാലു വിദ്യകളുടേയും വേദ ബാഹ്യങ്ങളായ വിദ്യകളുടേയും സിദ്ധാന്തങ്ങളുടെ കർത്താവും വക്താവും ആയവന്‍ (തീർത്ഥം -വിദ്യ).
*692. വസുരേതഃ*
വസു (സ്വർണ്ണം) രേതസ്സായിരിക്കുന്നവന്‍.
*693. വസുപ്രദഃ*
ധനം സന്തോഷത്തോടെ പ്രദാനം ചെയ്യുന്നവന്‍.
*694. വസുപ്രദഃ (വസുപ്രദോ)*
ഭക്തന്മാർക്ക് സർവ്വോത്കൃ‍ഷ്ടമായ മോക്ഷമാകുന്ന ഫലത്തെ പ്രധാനം ചെയ്യുന്നവന്‍.
*695. വാസുദേവഃ*
വസുദേവന്റെ പുത്രന്‍.
*696. വസുഃ*
സർവ്വ ഭൂതങ്ങളെയും തന്നിൽ വസിപ്പിക്കുന്നവൻ. എല്ലാ ഭൂതങ്ങളിലും വസിക്കുന്നവൻ.
*697. വസുമനാഃ*
എല്ലാ പദാർത്ഥങ്ങളിലും സാമാന്യ ഭാവത്തോടെ വസിക്കുന്ന മനസ്സുള്ളവന്‍.
*698. ഹവിഃ*
ഹവിസ്സിന്റെ സ്വരൂപത്തിലുള്ളവന്‍.

No comments:

Post a Comment