Sunday, January 20, 2019

ഏറ്റവും ശ്രേഷ്ഠമായ ആഹാരവും മോശമായ സമയത്താണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആയുർവേദം പറയുന്നു.
കൃത്യമായ സമയത്ത് ആഹാരം കഴിക്കുന്നതു വഴി രോഗങ്ങളിൽ നിന്ന് രക്ഷനേടാം.
ഭാരതീയ വിധി പ്രകാരം സൂര്യനുദിക്കുന്നതിന് മുമ്പേ എഴുന്നേൽക്കണം. രാവിലെ 7:30 ന് പ്രഭാത ഭക്ഷണം കഴിക്കണം. ഉച്ചഭക്ഷണം കഴിക്കേണ്ടത് 10:30നാണ്.
ഒരു കാരണവശാലും ഉച്ചയ്ക്ക് ഒരു മണിയ്ക്കും മൂന്ന് മണിക്കുമിടയിൽ ഉച്ചഭക്ഷണം കഴിക്കരുത്. ഹൃദയം അതിന്റെ പ്രധാന ജോലികൾ നിർവ്വഹിക്കുന്ന സമയമാണിത്. ആ സമയത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ ഊർജ്ജം ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടാതെ ആമാശയത്തിന്റെ പ്രവർത്തനങ്ങൾക്കായി വഴിതിരിഞ്ഞു പോകാൻ ഇടയാക്കും. ഇത് ഉച്ചയ്ക്ക് ഉറക്കം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഉച്ചയുറക്കം നിങ്ങളുടെ ഹൃദയത്തെ തകർക്കും. ഉച്ചയ്ക്ക് ഉറക്കം വരുന്നത് , വരാനിരിക്കുന്ന വലിയ രോഗത്തിന്റെ സൂചനയാണ്.
ഭാരതത്തിൽ 10:30AM ആയിരുന്നു ഉച്ച ഭക്ഷണ സമയം. 5:30 PM ന് രാത്രി ഭക്ഷണം കഴിക്കണം. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്.
ഭഗവദ് ഗീത പറയുന്നത്, ഉണ്ടാക്കിയ ഭക്ഷണം ഒരു യാമത്തിനുള്ളിൽ കഴിക്കണം എന്നാണ്. ഒരു യാമം എന്നാൽ 3 മണിക്കൂർ ആണത്രേ.
നമ്മളൊക്കെ 3 ദിവസം ഐസ് പെട്ടിയിൽ വച്ചതും ചൂടാക്കി തിന്നാറുണ്ട്. അതുകൊണ്ടുതന്നെ 50 വയസ്സാകുമ്പോഴേക്കും നമ്മളെ ഐസ് പെട്ടിയിലാക്കേണ്ട അവസ്ഥയും സംജാതമാകുന്നു.
ഇന്ത്യയിൽ കോടതികൾ മാത്രമാണ് ഭാരതത്തിന്റെ സമയക്രമം പാലിക്കുന്നത്. എല്ലാ സർക്കാർ ഓഫീസുകളും 10 മണിക്ക് തുടങ്ങുമ്പോൾ കോടതികൾ 11 മണിക്കാണ് ആരംഭിക്കുന്നത്. പിന്നെ ലഞ്ച് ബ്രേക്കൊന്നും ഇല്ല. വൈകുന്നേരം 5 വരെ കോടതി തുടരും.
10:30 യ്ക്ക് ഉച്ച ഭക്ഷണം കഴിച്ച് വരുന്ന അഭിഭാഷകർക്ക് 5:30ന് വീട്ടിലെത്തി രാത്രി ഭക്ഷണവും കഴിച്ച് 8:30ന് ഉറങ്ങാവുന്ന രീതിയിലാണ് കോടതി സമയം ക്രമീകരിച്ചിരിക്കുന്നത്.
ഭക്ഷണം കഴിച്ച് , കുറഞ്ഞത് 3 മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ. 7 മണിക്കൂർ ഉറങ്ങിയതിന് ശേഷം പുലർച്ചെ 4:30 ന് ഉണരണം.
ബ്രിട്ടീഷുകാരാണ് Lunch Break എന്നൊരു പരിപാടി കൊണ്ടുവന്ന് നമ്മളെ 12 മണിക്ക് ശേഷം ഭക്ഷണം കഴിക്കാൻ നിർബന്ധിതരാക്കിയത്. ഭാരതീയ ഋഷികൾ പറഞ്ഞു തന്ന അറിവുകളിലേയ്ക്ക് തിരിച്ചു വരണം. നിങ്ങൾ എവിടെയായിരുന്നാലും മുകളിൽ പറഞ്ഞ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
ദീർഘായുഷ്മാൻ ഭവ:
ഷെയര്‍ ചെയ്തോളൂ.. ഒരുപാട് പേര്‍ക്ക് ഉപകാരപ്പെടും..

No comments:

Post a Comment