Monday, January 07, 2019

അര്‍ഹതപ്പെട്ടവന്റെ പക്കലേ അമൂല്യമായതെന്തും അകപ്പെടാവൂ. അനര്‍ഹനെങ്കില്‍ എത്രയധികം മൂല്യമുള്ള വസ്തു കൈയിലുണ്ടായാലും ദുരുപയോഗം ചെയ്യുമെന്നറിയണം. വിദ്യയോ, ഭോജനമോ, അതിസുന്ദരിയായ സ്ത്രീയോ എന്തുമാകട്ടെ, ശരിയായ കൈകളിലല്ല ചെന്നെത്തുന്നതെങ്കില്‍ ഗുണം ചെയ്യില്ലെന്നുറപ്പ്. 
അഭ്യാസമില്ലാത്തവന് വിദ്യ വിഷമാകുന്നു. പഠിച്ച വിദ്യ കൃത്യമായി അഭ്യസിക്കാത്തവന്റെ പക്കലാണുള്ളതെങ്കില്‍ വിദ്വാനോ അന്യര്‍ക്കോ അതു പ്രയോജനം ചെയ്യില്ല.
അജീര്‍ണമുള്ളവന് ഭോജനം വിഷമാകുന്നു. ഉണ്ണാന്‍ കഴിയാത്തവന് അന്നം കൊടുത്തിട്ടെന്തുകാര്യം?ദരിദ്രന് സഭയും വൃദ്ധന് യൗവനയുക്തയായ സ്ത്രീയും വിഷം എന്നറിയണം. അര്‍ഹതയില്ലാത്തവ വിഷമെന്നതിനെക്കുറിച്ച് നീതിസാരം പറയുന്നതിങ്ങനെ: 
അനഭ്യാസേവിഷം വിദ്യ 
അജീര്‍ണോ ഭോജനം വിഷം
വിഷം സഭാദരിദ്രസ്യ 
വൃദ്ധസ്യ തരുണീവിഷം

No comments:

Post a Comment