Saturday, January 19, 2019

മനഃസമാധനം...
വളരെ അർത്ഥവ്യാപ്തിയുള്ള ഒരു പദമാണ് മനഃസമാധനം എന്നത്. പൊതുവെ സമൂഹത്തിൽ വാച്യാർഥ പ്രയോഗമായി ഉപയോഗിക്കുന്ന ഒരു പദമാണ്. എന്നാൽ ഉപയോഗിക്കുന്നവരും കേൾക്കുന്നവരും ഈ പദത്തിന്റെ അർത്ഥവ്യാപ്തിയെ ഉൾക്കൊള്ളുന്നുണ്ടോ എന്നുള്ളത് ചിന്തനീയമാക്കേണ്ട വിഷയമാണ്.
മൂന്നു വാക്കുകൾ ചേർന്ന ഒരു പദമാണ് മനഃസമാധനം എന്നത്. മനസ്സ് + സമം + ആധാനം = മനഃസമാധനം.
എന്താണ് മനസ്സ് ? നോം ഇവിടെ മനസ്സ് എന്ന വാക്കിനെ വിശദികരിക്കാൻ നിന്നാൽ വലിയൊരു കാലഘട്ടം തന്നെ വേണ്ടിവരും ആയതിനാൽ അതിനെ വിശദീകരിക്കുവാനുള്ള ബുദ്ധിമുട്ട് എന്താണ് എന്നുള്ളതിന്റെ വ്യാപ്തി ഒരു ശ്ലോകത്തിലൂടെ പറഞ്ഞു നിർത്തുന്നു.
" നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം"
ആയതിനാൽ മനസ്സ് എന്നതിന് വളരെ ലളിതമായി അർത്ഥം പറഞ്ഞു മുന്നോട്ട് പോകാം ! നമ്മുടെ ചിന്തകൾ ( thoughts ) എന്ന് വേണം എങ്കിൽ പറയാം. ചിന്തകൾ രണ്ടുതരമുണ്ട് positive thoughts. negative thoughts. നല്ല ചിന്തകളും മോശം ചിന്തകളും. എന്താണ് നല്ല ചിന്തകൾ എന്നാൽ.
തനിക്കും.അപരനും പ്രകൃതിക്കും. ദോഷം ഭവിക്കാത്ത ചിന്തകളെ നല്ല(നൻമ്മ) ചിന്തകൾ എന്നും. തനിക്കും.അപരനും പ്രകൃതിക്കും. ദോഷം ഭവിക്കുന്ന ചിന്തകളെ മോശം(തിൻമ്മ)ചിന്തകൾ എന്നും പറയുന്നു.
ഓരോ വ്യക്തിയും നന്മയോ തിന്മയോ ചിന്തിച്ചു കൊള്ളട്ടെ വെറും ചിന്തകൾ കൊണ്ട്. അപരനും പ്രകൃതിക്കും. എങ്ങനെ ആണ് നന്മതിന്മക്കൾ ഉണ്ടാക്കുന്നത്? കാരണം ഉണ്ട് ചിന്തകൾ ആണ് പ്രവർത്തി ആയി തിരുന്നത് ചിന്തകൾ ഉണ്ടാകാതെ പ്രവർത്തി ഉണ്ടാകുന്നില്ല.
അങ്ങനെ എങ്കിൽ ഓരോ വ്യക്തിയുടെയും പ്രവർത്തികൾക്ക് മുൻപ്. ഒരു ചിന്ത ഉണ്ടാകണം..
ചിന്തക്ക് മുൻപ് "പരാ" എന്ന ഒരു അവസ്ഥ ഉണ്ട് "പരാ" എന്ന സംസ്‌കൃത പദം കൊണ്ട് ആ അവസ്ഥയെ അർത്ഥം കൽപ്പിക്കുന്നു. തത് അവസ്ഥയാണ് ഓരോ വ്യക്തിത്വത്തിന്റെയും സ്വസ്വരൂപം. അല്ലങ്കിൽ ആധാനം എന്നത്.
നാം നമ്മെത്തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ലളിതമായി മനസ്സിലാക്കാവുന്ന വിഷയമാണിത് വ്യക്തിത്വത്തിന്റെയും സ്വസ്വരൂപമായ ആധാനം എന്നെ അവസ്ഥയെ.
മനസിന്റെ സകല ചിന്തകൾക്കും മുൻപുള്ള. ശാന്തി.. ആനന്ദം..എന്നീ വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്ന ആ അവസ്ഥയിൽ ഓരോ വ്യക്തിത്വത്തിന്റെയും സ്വസ്വരൂപമാകുന്ന ആ ആധാനത്തിൽ മനസ്സ് വ്യഷ്ടിയിലും സമഷ്ടിയിയിലും ആയി സമമായി നിൽക്കുന്നതിനെ ആണ് മനഃസമാധനം എന്ന പദം കൊണ്ട് അർത്ഥം മനസിലാക്കേണ്ടത്..
എന്നാൽ ബഹുഭൂരിപക്ഷം വക്തികളുടെയും മനസ്സ് സ്വസ്വരൂപമാകുന്ന ആ ആധാനത്തിൽ നിന്നും വ്യതിചലിച്ച് ഞാനെന്ന ഭാവമാക്കുന്ന ആധാരത്തിൽ ചെന്ന് നിൽക്കും. അപ്പോൾ മനസ്സിന്റെ ശാന്തി നഷ്ടപ്പെട്ടുപോകുന്നു....biju pillai

No comments:

Post a Comment