Friday, January 25, 2019

ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം."



ഏഷ := ഇവൻ
സർവേശ്വര:= സർവേശ്വരൻ ആകുന്നു
സർവജ്ഞ := എല്ലാം അറിയുന്നവൻ  ആകുന്നു
ഏഷ := ഇവൻ
അന്തര്യാമീ : = എല്ലാത്തിന്റെയും ഉള്ളിൽ  പ്രവേശിച്ചു അവയെ നിയന്ത്രണം ചെയ്യുന്നവൻ  ആകുന്നു.
ഏഷ := ഇവൻ
സർവസ്യ = എല്ലാത്തിന്റെയും
യോനി:= യോനിയും = ഉത്ഭവ സ്ഥാനവും
ഭൂതാനാം = ഭൂതങ്ങളുടെ
പ്രഭവാപ്യയൗ =  പ്രഭവവും( ഉത്പത്തി സ്ഥാനവും )അപ്യയ (ലയസ്ഥാനവും ) ആകുന്നു .

//////////////////////// ഏഷ := ഇവൻ
സർവേശ്വര:= സർവേശ്വരൻ ആകുന്നു
സർവജ്ഞ := എല്ലാം അറിയുന്നവൻ ആകുന്നു/////////////
പ്രാജ്ഞൻ സകലതും അറിയുന്നു .സാധാരണ സുഷുപ്തിയിൽ നാം ഒന്നും അറിയാറില്ല .എന്നാൽ ബോധത്തോടുകൂടെ പ്രാജ്ഞനിൽ വർത്തിക്കുന്നവൻ സകലതിന്റെയും അടിസ്ഥാനം അറിയുന്നു.അതായത് ഒരു വ്യക്തിയെ സംബന്ധിച്ചുള്ള സ്വപ്നലോകവും ബാഹ്യലോകവും അവക്ക്ടിസ്ഥാനമായ സുഷുപ്തിസ്താനത്തു നിലകൊള്ളൂന്നതിനാൽ പ്രാജ്ഞാനു മറ്റുലോകങ്ങളെയും അറിയാൻ കഴിയുന്നു.ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സകലതും അയാളുടെ മേൽവിവരിച്ച രണ്ടു ലോകങ്ങൾ ആണ്. അതായത് ഈ പ്രാജ്ഞൻ സകലതും അതായത് എല്ലാ ലോകത്തെയും അറിയുന്നു .അപ്രകാരം അറിയുന്നതിനാൽ ഇവൻ തന്നെയാണ് "സർവേശ്വരൻ"..അതായത് എല്ലാ ലോകങ്ങൾക്കും ഈശ്വരൻ ആയിട്ടുള്ളവൻ എന്ന് അറിയപ്പെടുന്നതും...എന്തുകൊണ്ടാണ് ഇവൻ സർവേശ്വരൻ ആകുന്നത്‌ ?.ഈ സ്ഥാനത്തേക്ക് സാധകൻ എത്തുമ്പോൾ അയാൾ നേരിട്ട് മറ്റുള്ളവയുമായി ബന്ധപ്പെടുന്നു.കാരണം വ്യക്തികളും ചരാചരങ്ങളും താനും ഒക്കെ വെവ്വേറെ ആയി കാണപ്പെടുന്നത് വൈശ്വാനര ബാഹ്യ ലോകത്തിലും വ്യക്തിത്വം നിലകൊള്ളുന്ന സങ്കൽപ്പ തൈജസ ലോകത്തിലും മാത്രമാണ് .ബോധകേന്ദ്രം എല്ലാവർക്കും ഒന്നുതന്നെയാണ് യാണ് .അവിടെ ഞാനും നീയും എന്ന വ്യത്യാസങ്ങൾ ഇല്ല. അപ്പോൾ ഒരുവൻ തന്റെ ബോധകേന്ദ്രവുമായി കൂടുതൽ ബന്ധപ്പെടുംതോറും അയാൾക്ക്‌ മറ്റുള്ള എല്ലാ മനുഷ്യരും മൃഗങ്ങളും വൃക്ഷങ്ങളും ഒക്കെയായി താദാത്മ്യഭാവം ഏറിവരുകയും താൻ തന്നെയാണ് മറ്റുള്ളവരും ,മറ്റുള്ളവയും എന്ന് അനുഭവിക്കുവാൻ തുടങ്ങുന്നു. അപ്പോൾ ഒരുവനിൽ ആത്മീയതയുടെ പ്രധാന ഗുണവിശേഷങ്ങൾ ആയ സഹാനുഭൂതിയും കരുണയും സ്നേഹവും അറിയാതെ ഉയർന്നു വരുവാൻ തുടങ്ങുന്നു..ഞാൻ പറയുന്നതിനെക്കുറിച്ചു നിങ്ങൾ ബോധവാൻ ആകുന്നതു നമ്മുടെ ബോധം ഒന്നുതന്നെയായതുകൊണ്ട് മാത്രമാണ് .ആ ബന്ധം ആഴത്തിൽ എല്ലാവരുമായും അവിടെയുണ്ട്..മൃഗങ്ങളും ശത്രുക്കളുമായി പോലും അതവിടെയുണ്ട്.അതുകൊണ്ടാണ് നമുക്കവരുമായി ആശയവിനിമയം നടത്താൻ സാധിക്കുന്നത്.നാം നമ്മുടെ ഈ ബോധകെന്ദ്രത്തിന്റെ ബന്ധത്തി ലൂടെ ഒരു പട്ടിയെ നിരീക്ഷിക്കുക..അല്ലെങ്കിൽ ഒരു കാക്കയെ .അവ നമ്മോടു പറയാതെ പലതും പറയുന്നത് നമുക്കറിയുവാൻ സാധിക്കും.വ്യത്യാസം ഉപരിതലത്തിൽ ഉള്ളു എന്ന് നിരീക്ഷകന്റെ ബോധനിലവാരം അനുസരിച്ചു അറിയാൻ കഴിയും. അപ്പോൾ ...ക്രമേണ ഈ ധ്യാന പരിശീലനത്തിലൂടെ മറ്റു മനുഷ്യരുടെ ഉള്ളിലിരുപ്പുകൾ അവരെ ദൂരെനിന്നു കണ്ടാൽ പോലും അറിയുവാൻ കഴിയും. കാരണം രണ്ടു ബോധകേ ന്ദ്രങ്ങളും ഒന്നുതന്നെയാണ്.ദൈനം ദിന ജീവിതത്തിൽ ഇത് ഏറെ സഹായകമായിത്തീരുന്നതാണ് . .പ്രാജ്ഞൻ എല്ലാവരുടെയും എല്ലാലോകങ്ങളെയും അറിയുന്നവനാണ്. കാരണം എല്ലാവരുടെയും ദുഖങ്ങളുടെ, ആശയക്കുഴപ്പങ്ങളുടെ ഈ ലോകങ്ങളിൽനിന്നും പ്രാജ്ഞനിൽ ബോധം ഉറച്ചവൻ വ്യത്യസ്തനായിക്കൊണ്ട്നിലകൊള്ളുന്നു.അഗ്നി എങ്ങനെയാണോ മാലിന്യവുമായി ബന്ധപ്പെടുമ്പോഴും സ്വയം മലിനമാക്കപ്പെടാതിരിക്കുന്നത് അതുപോലെ എല്ലാ ലോകങ്ങളെയും നിരീക്ഷിച്ചുകൊണ്ട് എല്ലാവരുടെയും അടിയിൽ വ്യത്യാസങ്ങളില്ലാതെ ഒന്നായി കിടക്കുന്ന അവബോധകേന്ദ്രത്തിൽ നിലനിന്നുകൊണ്ട് സാധകൻ എല്ലാം അറിഞ്ഞുകൊണ്ട് ആനന്ദത്തിൽ രമിക്കുന്നു.....
ഭഗവദ് ഗീത :-ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18) --------------------------------------- പ്രകാശങ്ങ‌ള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ --------------------------------------യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27) -----------------------------------------------------------------------------------------------ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍‍ല്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ. -------------------------------------------------------------------------------------സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28) -----------------------------------------------------------------------------------ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വര‍നെ ആരാണോ ദര്‍ശിക്കുന്നത് അവ‍ന്‍ ശരിയായി കാണുന്നു (അവന്‍ സത്യത്തെ അറിയുന്നു).-----------------------------------------------------സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29)------------------------------------------------------------------------------ ഈശ്വരന്‍ സര്‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവ‍ന്‍ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവ‍ന്‍‌ പരമപദത്തെ അണയുന്നു.‍....തുടരും.
Read more on Blog- http://mandookyam.blogspot.in/

No comments:

Post a Comment