Saturday, January 19, 2019

🙏ഹരിഃ ഓം.🙏
 🙏ഓം നമോ നാരായണായ🙏
ഐതരേയോപനിഷത്ത്
അദ്ധ്യായം മൂന്ന്
മൂന്ന്

ഏഷ ബ്രഹ്മൈഷ ഇന്ദ്ര ഏഷ പ്രജാപതിരേതേ സർവ്വേ ദേവാ ഇമാനി ച പഞ്ച മഹാഭുതാനി. പൃഥിവീ വായൂരാകാശ ആപോ ജ്യോതീംഷീത്യേതാനീമാനി ച ക്ഷുദ്രമിശ്രാണീ വ ബീജാനി ഇതരാണീ ചേതരാണീ ചാണ്ഡജാനി ച ജാരൂജാനി ച സ്വേദജാനി ചോദ്ഭിജ്ജാനി ചാശ്വാ ഗാവഃ പുരുഷാ ഹസ്തിനോ യത്  കിഞ്ചേദം പ്രാണി ജംഗമം ച പതത്രി ച യച്ച സ്ഥാവരം സർവ്വം തത് പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം, പ്രജ്ഞാനേത്രോ ലോകഃ പ്രജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ .

ബ്രഹ്മ ഏഷഃ = അപരബ്രഹ്മം പ്രജ്ഞാനം ആകുന്നു '

ഇന്ദ്രഃ ഏഷഃ = ഇന്ദ്രൻ ഇതാകുന്നു.

പ്രജാപതിഃ ഏഷഃ = പ്രജാപതി ഇതാകുന്നു

ഏതേ സർവ്വ ദേവാഃ ഏഷഃ =  ഈ എല്ലാ ദേവന്മാരും ഇതാകുന്നു

പൃഥിവീ, വായുഃ ആകാശഃ ആപ:, ജ്യോതീംഷി, ഇതി ഏതാനി =  ഭൂമി, വായു, ആകാശം, വെള്ളം, അഗ്നി എന്നുള്ള

ഇമാനി പഞ്ചമഹാഭൂതാനി ച = ഈ അഞ്ചു മഹാഭൂതങ്ങളും

ക്ഷുദ്ര മിശ്രാണി ഇവ = ക്ഷുദ്രജീവികൾ ഉൾപ്പെടെ

ഇതരാണി ച ഇമാനി ബീജാനി അണ്ഡജാനി ച= ഭിന്നഭിന്നങ്ങളായ ഈ കാരണങ്ങളും, മുട്ട വിരിഞ് ഉണ്ടാകുന്നവയും,

ജാരുജാനി ച = പ്രസവിച്ച് ഉണ്ടാകുന്നവയും

സ്വേദജാനി ച = വിയർപ്പിൽ നിന്ന് ഉണ്ടാകുന്ന വയും

ഉദ് ഭിജ്ജാനി ച = ഭൂമി പിളർന്ന് മുളച്ച് ഉണ്ടാകുന്നവയും

അശ്വഃ = കുതിരകളും,

ഗാവഃ പുരുഷാഃ ഹസ്തിനഃ കിംച =  പശുക്കളും, പുരുഷന്മാരും ആനകളും എന്ന് മാത്രമല്ല,

യത് ഇദം ജംഗമ ച പത ത്രി ച = യാതൊരു, ഈ, നടക്കുന്നതായും, ചിറകുള്ളതായും, (പറക്കുന്നതായും) ഉള്ള

പ്രാണി തത് ച യത് സ്ഥാവരം ച തത്സർവ്വം = ജീവിവർഗ്ഗങ്ങളും അതും, യാതോന്ന് ഇളകാത്തതായിട്ടുണ്ടോ അതെല്ലാം,

പ്രജ്ഞാനേത്രം = പ്രജ്ഞയാൽ നയിക്കപ്പെടുന്നതാകുന്നു.

പ്രജ്ഞാനേ പ്രതിഷ്ഠിതം = പ്രജ്ഞാനത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതാകുന്നു.

ലോകേ പ്രജ്ഞാനേത്രഃ = ലോകം പ്രജ്ഞയാൽ നയിക്കപ്പെടുന്നതാകുന്നു.

പ്രജ്ഞാ ത്രസ്യ പ്രതിഷ്ഠ = പ്രജ്ഞയാകുന്നു അതിന് ആശ്രയം.

പ്രജ്ഞാനം ബ്രഹ്മ= പ്രജ്ഞാനം ബ്രഹ്മമാകുന്നു.


അപരബ്രഹ്മം പ്രജ്ഞാന രൂപമായ ആത്മാവാകുന്നു. ഇന്ദ്രനും, പ്രജാപതിയും ആത്മാവാകുന്നു. പൃഥിവി, വായു, ആകാശം, വെള്ളം, അഗ്നി എന്നിങ്ങനെ ഉള്ള പഞ്ചമഹാഭൂതങ്ങളും, അണ്ഡജങ്ങളും, ജരായുജങ്ങളും, സ്വേദജങ്ങളും, ഉദ്ഭിജങ്ങളും ആയ ഏറ്റവും ചെറിയ ജീവികൾ ഉൾപ്പെടെ, വിഭിന്നങ്ങളായി കാണുന്ന എല്ലാ കാരണങ്ങളും, കുതിര കളും, പശുക്കളും, പുരുഷനും, ആനകളും എന്ന് മാത്രമല്ല, ചലിക്കുന്നവയായും, പറക്കുന്നവയായും കാണുന്ന എല്ലാ പ്രാണികളും ഇളകാത്തതായി എന്തെല്ലാമുണ്ടോ, അതും എല്ലാം, പ്രജ്ഞയാൽ നയിക്കപ്പെടുന്നതും, പ്രജ്ഞാനത്തിൽ പ്രതിഷ്ഠിതവും ആകുന്നു. ലോകം മുഴുവനും തന്നെ പ്രജ്ഞയാൽ നയിക്കപ്പെടുന്നു. പ്രജ്ഞയാകുന്നു എല്ലാറ്റിനും ആശ്രയമായിട്ടുള്ളത്. "പ്രജ്ഞാനം ബ്രഹ്മമാകുന്നു."🙏

അന്തഃകരണത്തിന്റെ ഉപാധികളിലുടെ എല്ലാം അനുഭവപ്പെടുന്നതു നിരുപാധികമായ ആത്മാവ്( പ്രജ്ഞാനം) തന്നേയാണ് എന്ന് വിചാരം ചെയ്ത് തീർച്ചപ്പെടുത്തിയത് അനുസരിച്ച് "തത് ത്വം അസി", എന്ന മഹാ വാക്യത്തിലെ "ത്വം" പദത്തിന്റെ ലക്ഷ്യാർത്ഥം രണ്ട് മന്ത്രങ്ങളെ കൊണ്ട് വ്യക്തമാക്കി .ഇനി "തത്" പദത്തിന്റെ ലക്ഷ്യാർത്ഥം വിചാരം ചെയ്ത് വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.🙏

"നിരാകാരനാരോ അവൻ തന്നെ സാകരനും. ഭക്തന്റെ കണ്ണിന് അദ്ദേഹം സാകരനായി ദർശനമരുളുന്നു . അനന്ത ജലരാശിയായ മഹാസമുദ്രം പോലെ അതിരും കരയുമൊന്നുമില്ല. ആ ജലത്തിൽ അങ്ങിങ്ങു മഞ്ഞുറഞ്ഞിരിക്കുന്നു. വലിയ തണുപ്പ് കാരണം മഞ്ഞുകട്ടിയായിരിക്കുന്നു ശരിക്കും അതേ മാതിരി, ഭക്തി ഹിമത്താൽ സാകാര രൂപത്തിൽ ദർശനമുണ്ടാകുന്നു. പിന്നെ സൂര്യനുദിച്ചാൽ, മഞ്ഞ് ഉരുകിപ്പോകുന്നു. ജലം, ജലം തന്നെ. അതുമാതി, ശരിയായ ജ്ഞാനപഥത്തിൽ കൂടി, വിചാര പഥത്തിൽ കൂടി പോയാൽ , അപ്പോൾ സാകാര രൂപം കാണാൻ കിട്ടില്ല. വീണ്ടുമെല്ലാം നിരാകാരം .. ജ്ഞാനസൂര്യൻ ഉദിച്ചാൽ, സാകാര ഹിമം ഉരുകിപ്പോകുന്നു. പക്ഷേ, നോക്കൂ, നിരാകാരം എവന്റെയോ സാകാരവും അവന്റെതു തന്നെ."

ശ്രീരാമകൃഷ്ണവചനാമൃതം  (1.544)🙏
തുടരും

No comments:

Post a Comment