Monday, February 04, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-103

രാമൻ പറയുന്നു സീതേ ഈ അമൃതമായ വനവാസം അവസാനിപ്പിച്ച് തിരികെ അയോദ്ധ്യയിലേയ്ക്ക് പോകേണ്ട കാര്യമെന്താണ്. അവിടെ എന്താണുള്ളത്.

മന്ദാകിനി നദിയിൽ ഒഴുക്കു ഒരല്പം കൂടിയപ്പോൾ അതിലേയ്ക്ക് കൊന്നപ്പൂവും മഞ്ഞ അരളി പൂവും വീണിട്ട് സുവർണ്ണ നദി പോലെ ഒഴുകുന്നു. രാമൻ ഈ മനോഹരമായ കാഴ്ച കണ്ടിട്ട് പറഞ്ഞു നമുക്ക് ഈ നദിയിലിറങ്ങി കുളിച്ചാലോ. കുട്ടികളെപ്പോലെ സന്തോഷത്തോടെ ജലത്തിൽ അടിച്ച് തിമിർത്ത് കുളിക്കണം. അങ്ങനെ അവർ മന്ദാകിനിയിലിറങ്ങി സ്നാനം ചെയ്യുന്നു.

രാമൻ സീതയോട് പറയുന്നു ഇവിടെ ഒരുപാട് ഋഷികൾ തപസ്സ്  ചെയ്യുന്നുണ്ട്. പ്രഭാതത്തിൽ സൂര്യനുദിക്കുമ്പോൾ ഈ മന്ദാകിനിക്കരയിൽ രണ്ട് കൈകളും ശിരസ്സിന് മുകളിലായി കൂപ്പി വച്ച് . സുവർണ്ണ കിരണനായ ഭാസ്കരൻ വരുമ്പോൾ ജഡാധാരികളായ, തപസ്സിനാൽ ദീപ്ത പ്രഭകളായിരിക്കുന്ന ,തപോനിഷ്ഠകളായ ഈ മഹർഷികൾ മന്ദാകിനി നദിക്കരയിൽ നിന്ന് തപസ്സു ചെയ്യുന്ന കാഴ്ച പട്ടണത്തിൽ എവിടേയും കാണാൻ സാധിക്കില്ല സീതേ.
അങ്ങനെയുള്ള തപോമൂർത്തികളെ കാണാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചുവല്ലോ.

ജഡാജിന ധരാഹ കാലേ
വല്കലോത്തര വാസസഹാം
ഋഷയസ്ഥു അവഗാഹന്തേ
നദീം മന്ദാഗിനിം പ്രിയേ
സീതയോട് ഒരു പ്രിയം തോന്നുന്നു രാമന് എന്തെന്നാൽ ലൗകികമായ എല്ലാ സുഖത്തേയും ഉപേക്ഷിച്ച് രാമന്റെ കൂടെ വന്ന്, രാമൻ തന്നെ ഗതിയെന്ന് ചിന്തിച്ച്, മന്ദാകിനി നദിക്കരയിൽ ഋഷികൾ തപസ്സു ചെയ്യുന്ന ഈ ഭൂമിയിൽ താൻ പറയുന്ന കാര്യങ്ങൾ ശ്രവിച്ച് ഇരിക്കുന്ന സീതയെ കണ്ടപ്പോൾ പ്രിയേ എന്ന് വിളിക്കുന്നു രാമൻ.

അഭ്രവീജ്ജവരാരോഹാം ചന്ദ്ര ചാരു നിഭാനനാം
ആനന്ദത്താൽ പൂർണ്ണ ചന്ദ്രനെ പോലെ വിളങ്ങുന്നു സീതയുടെ മുഖം.
വിദേഹ രാജസ്യ സുതാം
രാമോ രാജീവ ലോചനഹ
കാട്ടിലിരുന്നിട്ടും സീത ഇത്രയും സന്തോഷവതിയാകുന്നതെങ്ങനെ. വിദേഹിയായ ജീവൻ മുക്തനായ ജനകന്റെ മകളല്ലയോ 😊.ഇങ്ങനെ പെരുമാറുന്നതിൽ ആശ്ചര്യമില്ല.

രാമൻ സീതയ്ക്ക് വലിയ സിദ്ധൻമാരും,തപസ്വികളും ഇരിക്കുന്നയിടമെല്ലാം കാണിച്ചു കൊടുത്തു.
ഇതീവ രാമോ ബഹുസംഗതം വചഹാം
പ്രിയാ സഹായശ്ചരിതം പ്രതി ഭ്രുവൻ
ചചാര രമ്യം നയനാജ്ഞ പ്രഭം
സചിത്രകൂടം രഘുവംശ വർദ്ധന:
അങ്ങനെ ചിത്രകൂടത്തിൽ രാമൻ സന്തോഷമായി കഴിയുന്നു.

Nochurji 🙏🙏
Malini dipu 

No comments:

Post a Comment