Tuesday, February 05, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-104

മന്ദാകിനി നദിക്കരയിൽ രാമനും സംഘവും അങ്ങനെ നിൽക്കുമ്പോൾ രണ്ട് മാനുകൾ തുള്ളി ചാടി പോകുന്നു. പിന്നീടങ്ങോട്ട് ആകെ കോലാഹലം മാനുകൾ കൂട്ടം കൂട്ടമായി ഓടി പോകുന്നത് കണ്ടു. മുയലുകൾ മാളങ്ങളിൽ പോയി ഒളിക്കുന്നു. ആദ്യമേ സന്ദേശമറിയിക്കുന്ന ചില കിളികളുണ്ട്. പ്രത്യേക തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ച് അവർ മുന്നറിയിപ്പുകൾ നൽകുന്നു. പുലികൾ വരുമ്പോൾ മാനുകൾ ജാഗ്രതരാകുന്നത് ഈ കാടു മുഴക്കി കിളികളാലാണ്.

ഈ കോലാഹലങ്ങൾ കണ്ട് രാമൻ ലക്ഷ്മണനോട് ഒരു മരത്തിൽ കയറി എന്താണ് കാര്യമെന്ന് നോക്കാൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ മരത്തിൻ മേലേറി നോക്കി. കണ്ണിൽ കോപത്താൽ തീപ്പൊരി പറക്കുന്നു ലക്ഷ്മണന്. ജ്യേഷ്ഠാ ഏതോ സൈന്യം വരുന്നുണ്ട് നമ്മുടെ തീയണയ്ക്കു. ഇല്ലെങ്കിൽ വെളിച്ചവും പുകയും കണ്ട് അവർ ഇങ്ങോട്ടേയ്ക്ക് വരും.

അഗ്നിം സംശമയത്വാര്യഹ
സീതയേ ഗുഹയിലേയ്ക്ക് കൂട്ടി കൊണ്ടു പോകു.
സീതാ ജപജതാം ഗുഹാം
സജ്ജം കുരുശ്വ ചാപം ച
ശരാംശക വചന്തത

വേഗം വില്ലെടുത്ത് ഞാൺ ബന്ധിക്കു. കവചം ധരിക്കു. രാമൻ പിന്നേയും ചോദിച്ചു ആരാണ് വരുന്നത് ലക്ഷ്മണാ. ഏതോ വലിയ സൈന്യം ജ്യേഷ്ഠാ. ആരെന്ന് നോക്കു ലക്ഷ്മണാ. ലക്ഷ്മണൻ ഒരു തവണ കൂടി സൂക്ഷിച്ചു നോക്കി. കോപത്താൽ ദേഹമാകെ നടുങ്ങി. ഇതിലും വലിയ ശത്രു വേറെ വരാനില്ല .ജ്യേഷ്ഠാ, നിശ്ചയമായും അത് ഭരതനാണ്. കൈകേയി പതിന്നാല് വർഷത്തേയ്ക്ക് രാജ്യ ഭരണം വാങ്ങി കൊടുത്തത് മതിയാകാഞ്ഞിട്ട് പൂർണ്ണമായും രാജ്യഭരണം സ്വന്തമാക്കാൻ സൈന്യത്തോടെ വരുകയാണ്. ഈ വനത്തിൽ ഭരതനെ വധിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അവൻ വലിയ ശത്രു തന്നെയാണ് എന്ന് ലക്ഷ്മണൻ.

സംപ്രാപ് തോയം അനിവരഹ
രാമൻ പറഞ്ഞു ആദ്യം നീ മരത്തിൽ നിന്ന് താഴെ ഇറങ്ങു. എന്തിനാണ് വില്ലും വാളും. ഭരതൻ സ്വയം വന്നിരിക്കയാണ് .വില്ലും വാളും കൊണ്ടെന്തു പ്രയോജനം.

കിം അത്ര ധനുഷാ കാര്യം
അസിനാ വാസ ചർമ്മണാം
മഹാബലേ മഹോത്സാഹേ
ഭരതേ സ്വയം ആഗതേ
ലക്ഷ്മണാ എനിക്ക് ഈ രാജ്യമെന്നല്ല ഒരു രാജ്യവും അപ്രാപ്യമല്ല. ദേവരാജ്യം വേണമെന്നാലും ആരും എനിക്ക് നേടി തരേണ്ട ആവശ്യമില്ല. എനിക്ക് സ്വയം നേടിയെടുക്കാനറിയാം.

ഭരതന്റെ പ്രകൃതമെന്തെന്നും എന്തിനാണ് വരുന്നതെന്നും എനിക്കറിയാം. കൈകേയിയോട് പോലും കോപിച്ച് എന്നെ തിരികെ കൂട്ടി കൊണ്ടു പോകാനാണ് വരുന്നത്. ഇതൊന്നും കേട്ടിട്ട് ലക്ഷ്മണന് വിശ്വാസം വന്നതായി കണ്ടില്ല. രാമൻ ചോദിച്ചു എന്താണ് നിനക്ക് ഇങ്ങനെ കോപം വരുന്നത്. ഇനി നിനക്ക് രാജ്യം വേണമായിരുന്നോ! എങ്കിൽ പറയു ഭരതനോട് പറയാം രാജ്യം ലക്ഷ്മണന് നല്കണമെന്ന്. ഇത് കേട്ടതും ലക്ഷ്മണൻ ജാള്യതയോടെ പൂർണ്ണമായും ഉൾവലിഞ്ഞു. പിന്നെ ശബ്ദിച്ചില്ല.

ഭരതൻ രാമനേയും ലക്ഷ്മണനേയും സീതയേയും അന്വേഷിച്ചു നടക്കുകയാണ്.
യാവന്നരാമം ദക്ഷ്യാമി
ലക്ഷ്മണം വാ മഹാബലം
വൈദേഹീം വാ മഹാഭാഗാം
നമേ ശാന്തിർ ഭവിഷ്യതി
രാമനെ കാണാതെ എനിക്ക് ശാന്തി ലഭിക്കില്ല. എവിടെ രാമൻ എന്ന് അന്വേഷിച്ചു വരുന്നു ഭരതൻ. ദൂരെ നിന്ന് ഒരാശ്രമം കണ്ടു. ഭരതനൊപ്പം സുതൃതി എന്ന ഒരു സുഹൃത്തും ഉണ്ട്. മുന്നിൽ രാമനിരിക്കാൻ ഒരു കല്ലു കൊണ്ടുള്ള ഇരിപ്പിടം ലക്ഷ്മണൻ ഒരുക്കിയിരുന്നു. അവിടെ ഇടതു കാൽ താഴേയ്ക്കിട്ട് വലതുകാൽ മുട്ടിൻ മേൽ വച്ച് കൈകൾ ധ്യാനാസനത്തിൽ വച്ച് ഇരിക്കുന്നു രാമൻ.

Nochurji 🙏 🙏
Malini dipu 

No comments:

Post a Comment