Friday, February 22, 2019

*ബദരീനാഥ്*

സമുദ്രനിരപ്പിൽ നിന്നും 10,585 അടി ഉയരത്തിലാണ് ഭാരതത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നരനാരായണൻമ്മാർ ദീർഘകാലം ഈ പുണ്യദൂമിയിൽ തപസ്സു ചെയ്തിരുന്നതായി പറയപ്പെടുന്നു.

വേനൽകാലത്ത് ശ്രീംഗാര ഭാവത്തിൽ വർത്തിക്കുന്ന ദേവനായാണ് ഭക്തജനങ്ങൾ ബദരിയിലെ വിഷ്ണുവിനെ  ആരാധിക്കുന്നത് .ശൈത്യകാലത്ത് ദേവീദേവൻമ്മാരും, ഋഷിവര്യമ്മാരും യോഗധ്യാനാവസ്ഥയിലുള്ള വിഷ്ണുവിനെ ആരാധിക്കുന്നു.

ഏതൊരു ഭക്തന്റേയും തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ ബദരീനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കണം എന്നാണ് വിശ്വാസം 

ബദരീനാഥിലെ പൂജാരി റാവൽ എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ഒരു നമ്പൂതിരിയായിരിക്കണം ബദരീനാഥിലെ പൂജാരി എന്ന് ശ്രീശങ്കരൻ നിഷ്കർഷിച്ചിരുന്നു. ആ കീഴ്‌വഴക്കം ഇന്നും ബദരീനാഥിൽ തുടർന്നു വരുന്നു. 

ഗർഭഗൃഹത്തിന്റെ ഉൾവശത്താണ് ബദരീനാഥന്റെ പത്മാസനത്തിലിരിക്കുന്ന നിലയിലുള്ള വിഗ്രഹം. സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണശിലയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 

ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ നരനാരായണൻമ്മാർ ബ്രഹ്മപ്രീതിക്കായി കൊടും തപസ്സനുഷ്ഠിച്ചു. തപസ്സിന്റെ അന്ത്യത്തിൽ ബ്രഹ്മാവ്  പ്രത്യക്ഷനായി.
കലിയുഗത്തിൽ പ്രത്വക്ഷ ദൈവ ദർശനത്തിനായി മാർഗമുപദേശിച്ചു തരണമെന്ന് നാരായണൻ ബ്രഹ്മാവിനോട് അപേക്ഷിച്ചതിൻ പ്രകാരം ബ്രഹ്മാവാണത്ര സാളഗ്രാമത്തിൽ തീർത്ത വിഷു വിഗ്രഹം ബദരീനാഥിൽ പ്രതിഷ്ഠിച്ചത്.

ശൈത്രകാലത്ത് ക്ഷേത്രത്തിൽ പൂജയില്ല ആറു മാസങ്ങൾക്കു ശേഷം നട തുറക്കുന്നത് വരെ നാരദനാണ് ക്ഷേത്രത്തിൽ പൂജ നടത്തുക എന്നാണ് വിശ്വാസം.ആ കാലമത്രയും ശ്രീകോവിലിലെ നെയ് വിളക്ക് ജ്വലിച്ചുകൊണ്ടിരിക്കും.

നട തുറക്കുന്ന സമയം രാവൽ ശ്രീകോവിലിന്റെ വാതിൽ തുറക്കുമ്പോൾ പ്രകാശം ചൊരിഞ്ഞു കൊണ്ട് ആ വിളക്ക് കത്തി നിൽക്കുന്നുണ്ടായിരിക്കും. അഖണ്ഡജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്.

മുക്തിക്ക് ബദരീ ദർശനമാണ് പ്രധാനമെങ്കിൽ ധർമ്മത്തിന് രാമേശ്വരവും, അർഥത്തിന് ജഗന്നാദപുരിയും കാമത്തിന് ദ്വാരകയും.

ബദരീനാഥ ക്ഷേത്രത്തിൽ ശ്രീ ശങ്കരൻ ചിട്ടപ്പെടുത്തിയ ആരാധനാ സമ്പ്രദായം  പ്രത്യേകതകൾ ഉള്ളതാണ് സൂരോദയത്തിനു മുമ്പുതന്നെ റാവൽജീ, ബദരീനാഥനെ നിദ്രയിൽ നിന്നുണർത്തുന്നു. വിഗ്രഹത്തിൽ നിന്നും വർണാഭമായ പട്ടുവസ്ത്രങ്ങൾ എടുത്തു മാറ്റിയ ശേഷം വിഗ്രഹത്തിൽ തലേന്നു ചാർത്തിയ കളഭം നീക്കം ചെയ്യുന്നു. തുടർന്ന് അഭിഷേകക്രിയകൾ പ്രഥമാഭിഷേകം തപ്ത കുണ്ഡിലെ ജലം കൊണ്ട് പിന്നീട് പാൽ, തൈര്, തേൻ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ടും അഭിഷേകo നടത്തുന്നു. ആ വേളയിൽ ഭഗവദ്ഗീത, സഹസ്രനാമം തുടങ്ങിയവയുടെ പാരായണം. ഭഗവാനു ചാർത്തിയ പട്ടും കളഭവും വിശിഷ്ഠമായ പ്രസാദമായാണ് ദക്തർ കരുതുന്നത്.

ബദരീനാഥ ക്ഷേത്രം ആണ് പഞ്ചബദ്രികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ധാമമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും 

യോഗധ്യാൻ ബദ്രി, ഭവിഷ്യബദ്രി, വൃദ്ധ ബദ്രി, ആദി ബദ്രി  എന്നിവയാണ് മറ്റു ബദ്രികൾ.

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക കൂട്ടായ്മയാണ്*

No comments:

Post a Comment