Tuesday, February 05, 2019

ശ്രീകൃഷ്ണനും 16008 ഭാര്യമാരും കഥയും തത്വവും
കഥയിങ്ങനെയാണ്
ഒരിക്കല്‍ കൃഷ്ണന്‍ നരകാസുരന്‍ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കാരാഗൃഹത്തില്‍ നരകാസുരന്‍ ബന്ധനസ്ഥരാക്കിയ കന്യകമാര്‍ ഉണ്ടായിരുന്നു. കൃഷ്ണന്‍ അവരെ കരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവര്‍ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ തങ്ങള്ക്കുൊ മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല്‍ തങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് ‌ അറിയാം കൃഷ്ണന്‍ വളരെ ദയവാന്‍ ആണ് , കൃഷ്ണനോട്‌ ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക് ഭാര്യാപദവിനല്‍കി ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്‍കി . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്‍തൃ ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടായത്‌ . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ ധ്യാനിക്കുന്നത് തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്ദം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും.
തത്വം ഇപ്രകാരമാണ്.
ഭാരതീയ വേദാന്ത പ്രകാരം " ഒരു ദൈവത്തിന്റെ വിവാഹം" എന്നാൽ സത്യാന്വേഷിയായ മനസ്സ്, സത്യത്തിൽ.അതായത് . ഈശ്വരനിൽ ലയിക്കുക എന്നതാണ് . ശിവ പാർവതി യെയും , വിഷ്ണു ലക്ഷ്മിയും , ബ്രഹ്മാ സരസ്വതിയും , വേദാന്ത പ്രകാരം , പരമാത്മസ്വരൂപവും .. അതിൽ ലയിച്ച മനസ്സും ആണ് . ക്രിസ്തു മതത്തിൽ സന്യാസിനിമാരെ യേശുവിന്റെ മണവാട്ടിമാരായി പറയുന്നതും ഈ തത്വം തന്നെ .മനുഷ്യ മനസ്സിന് 3 ഭാവങ്ങളാണ് .. ഒന്നുകിൽ എന്തിനോടെങ്കിലും ഇഷ്ടം .. ( രാഗം ) അല്ലെങ്കിൽ എന്തിനോടെങ്കിലും അനിഷ്ടം ( ദ്വേഷം ) .. അല്ലെകിൽ ഇതിൽ രണ്ടും അല്ലാത്ത മനസ്സ് ഉപയോഗിക്കാത്ത അവസ്ഥ ( വിരക്തം )ഈ മൂന്ന് ഭാവങ്ങൾ കൊണ്ടും മനസ്സ് നിത്യേന പരമ പുരുഷനായ ആത്മാവിനെ പ്രാപിക്കാൻ ശ്രമിക്കുന്നു .മനുഷ്യ മനസ്സ് "രാഗം" "ദ്വേഷം" എന്നിങ്ങനെ മനസ്സിന്റെ രണ്ടു ഭാവങ്ങൾ കൊണ്ടും യമം , നിയമം , ആസനം , പ്രാണായാമം ,പ്രത്യാഹാരം ,ധാരണ , ധ്യാനം , സമാധി എന്ന ആത്മഞാന ത്തിലെയ്ക്കുള്ള 8 വഴികളിലൂടെ ആയിരക്കണക്കിന് വട്ടം ശ്രമിക്കുന്നതാണ് കൃഷ്ണന്റെ 16000 പത്നിമാർ .എന്നാൽ എന്തിനോടും രാഗവും ദ്വേഷവും ഇല്ലാതെ , വിരക്തിയിലൂടെ മേല്പറഞ്ഞ 8 വഴികളികൂടെ ഒരേ ഒരു തവണ ആത്മ ഞാനത്തിനു ശ്രമിക്കുമ്പോൾ മാത്രമേ മനസ്സില്നു സ്ഥിരമായി പരമപുരുഷനെ പ്രാപിക്കാൻ കഴിയൂ എന്നതും ചേര്ന്നാണ് കൃഷ്ണനു 8 പത്നിമാർ കൂടി 16008 ഭാര്യമാർ ആവുന്നത് .ചില ഗ്രന്ഥങ്ങളിൽ കൃഷ്ണന് 8 പത്നിമാർ മാത്രമേ ഉള്ളൂ.. മറ്റു 16000 ഗോപികമാര് ആണ് എന്ന് പറയുന്നതിനും തത്വം ഇത് തന്നെ . രാഗ ദ്വേഷ കലുഷിതമായ മനസ്സ് നിരവധി ശ്രമ ഫലമായി ഭഗവാനെ പ്രാപിക്കുന്നു എങ്കിലും പിടി കൊടുക്കാതെ മംഗല്യം ലഭിക്കുന്നില്ല . അതാണ്‌ കൃഷ്ണൻ ഗോപികമാരെ ഉപേക്ഷിച്ചു പോയി എന്നതിന്റെ തത്വം .വിരക്ത മനസ്സിന്റെ 8 വഴികളിലൂടെ ഉള്ള ഒരേ ഒരു ശ്രമത്തിൽന്റെ ഫലം ആണ് ഭഗവത് മാംഗല്യം .. അഥവാ സാക്ഷാത്കാരം ,

No comments:

Post a Comment