Tuesday, February 05, 2019

മനസ്സിന്റെ നിയന്ത്രണം (ശമം) ഉള്ളവനും ഇന്ദ്രിയങ്ങളുടെ നിയന്ത്രണം (ദമം) ഉള്ളവനും കാമരാഗാദിദോഷരഹിതനും മാത്സര്യതൃഷ്ണാതീതനും ദംഭാഹങ്കാരാദികളുടെ സ്​പര്‍ശലേശംപോലും ഇല്ലാത്തവനും ആയ ആള്‍. അദ്വിതീയവും ജാതിഗുണക്രിയാരഹിതവും സത്യജ്ഞാനാനന്ദസ്വരൂപവും സ്വയംവികല്പഹീനവും സകല കല്പങ്ങള്‍ക്കും ആധാരഭൂതവും സര്‍വഭൂതങ്ങളിലും അന്തര്യാമിയും ആകാശംപോലെ പുറത്തും അകത്തും വ്യാപിച്ചിരിക്കുന്നതും അഖണ്ഡാനന്ദസ്വരൂപവും അപ്രമേയവും അനുഭവൈകവേദ്യവും പ്രത്യക്ഷത്വേന ഭാസിക്കുന്നതും ആയ ആത്മാവിനെ കരതലാമലകംപോലെ സാക്ഷാത്കരിച്ച് കൃതാര്‍ഥനായിരിക്കുന്ന ആള്‍. അവന്‍തന്നെയാണ് ബ്രാഹ്മണന്‍ എന്നത്രേ ശ്രുതിസ്മൃതിപുരാണേതിഹാസങ്ങളുടെ അഭിപ്രായം. ഇതില്‍നിന്ന് ഭിന്നമായി മറ്റൊരു വിധത്തിലും ബ്രാഹ്മണ്യം സിദ്ധിക്കുകയില്ല. ആത്മാവ് തന്നെയാണ് സച്ചിദാനന്ദസ്വരൂപമെന്നും അദ്വിതീയമെന്നും ധരിച്ച് ബ്രഹ്മഭാവത്തെ മനുഷ്യന്‍ ഭാവന ചെയ്യേണ്ടതാണ്.' ഇത്രയും പറഞ്ഞ് വജ്രസൂചികോപനിഷത്ത് സമാപിക്കുന്നു.
അദ്വിതീയമായും ജാതിഗുണക്രിയാരഹിതനും ഷഡൂർമിഷഡ്ഭാവദി സർവദോഷരഹിതമായും സത്യജ്ഞാനാനന്ദസ്വരൂപമായും സ്വയം വികൽപഹീനമായും സകലകൽപങ്ങൾക്കും ആധാരഭൂതമായും സകലഭൂതലങ്ങളിലും അന്തര്യാമിയായും ആകാശമെന്നോണം അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നതായും അഖണ്ഡാനന്ദസ്വരൂപമായും അപ്രമേയമായും അനുഭവൈക്യവേദ്യമായും പ്രത്യക്ഷത്വേന ശോഭിക്കുന്നതായുള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്കപോലെ സാക്ഷാത്കരിച്ച് കൃതാർഥനായും കാമരാഗാദിദോഷരഹിതനായും ശമദമാദിസമ്പന്നനായും ദംഭം, അഹംങ്കാരം , ഇവ ഒഴിഞ്ഞവനായും ആരാണോ കഴിയുന്നത് അവനാണ് ബ്രാഹ്മണൻ...

No comments:

Post a Comment