Tuesday, February 19, 2019

1800കളിൽ “ക്രൈസ്തവീകരണ”ത്തിനായി എയ്ത മറ്റൊരു ഒളിയമ്പായിരുന്നു ഈ “Modern Education” എന്ന ബ്രിട്ടീഷ് പാഠ്യപദ്ധതി. ഭാരതത്തിൽ ബ്രിട്ടീഷ്പാഠ്യപദ്ധതി നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി Mr Thomas B Macaulay എഴുതി നൽകുകയും, 1835 ഫെബ്രുവരി രണ്ടാം തിയതി ബ്രിട്ടീഷ് നീയമനിർമ്മാണ സഭയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്ത രേഖയിൽ (minuitsൽ) “ഉപരിപ്ലവമായ കാഴ്ചയിലും രക്തത്തിലും ഭാരതീയരും ചിന്തയിലും സംസാരത്തിലും പ്രവർത്തിയിലും ബ്രിട്ടീഷുകാരും (പാശ്ചാത്യർ) ആയ ഒരു കൂട്ടം ഭാരതീയരെ സൃഷ്ടിക്കാനും ഭരണനിർവഹണം അവരിൽക്കൂടി നടത്താനും ആയി ബ്രിട്ടീഷ് പാഠ്യപദ്ധതി ഭാരതത്തിൽ നടപ്പിലാക്കണം” എന്നു് ആവശ്യപ്പെട്ടിരുന്നു. കൂടാതെ അവർ ഭാരതീയർക്കു കൈമാറാൻ ഉദ്ദേശിക്കുന്ന “വൃത്താന്തങ്ങളും വിവരങ്ങളും”, മറ്റു ഭാരതീയരിലേക്കു് പകരാനും ഇവരെ ഉപയോഗിക്കാം; എന്നും അദ്ദേഹം അതേ രേഖകളിൽ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങൾ നീയമനിർമ്മാണസഭ അംഗീകരിക്കയും ചെയ്തു. (255)
ഈ പാഠ്യപദ്ധതിയിൽക്കൂടി, പാശ്ചാത്യർ അവർക്കു് ഉപയോഗപ്രദമായ, ഭാരതീയരെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വരൂപിച്ചു് പ്രചരിപ്പിച്ചു. അവയെ പാശ്ചാത്യർക്കു് കൂടുതൽ ഉപയോഗപ്രദമാക്കാൻ പറ്റിയ പല കൽപ്പിതകഥകളും അർത്ഥസത്യങ്ങളും അതിൽ ചേർക്കുകയും ചെയ്തു. ഇവയ്ക്കെല്ലാം പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ ഒരു ആവരണവും നൽകി, ഭാരതീയരെ പഠിപ്പിച്ചു. അതിലൂടെ കാഴ്ച്ചയിൽ ഭാരതീയരും ചിന്തയിലും പ്രവർത്തിയിലും പാശ്ചാത്യരാണെന്നു “സ്വയം കരുതുന്നവരും” ആയ ഭാരതീയരെ അവർ സ്വരൂപിച്ചു – പരിശീലിപ്പിച്ചു, നിർമ്മിച്ചെടുത്തു. ഈ പ്രക്രിയയിലൂടെ നല്ലൊരു വിഭാഗം ഭാരതീയരുടെ ഉള്ളിലും സ്വന്തം സംസ്ക്കാരത്തോടു് അവജ്ഞ ജനിപ്പിക്കയും, അവരിൽ അപകർഷത പരത്തുകയും ചെയ്തു. ഇതു് വിവിധ സാമൂഹ്യ-സാംസ്ക്കാരിക വിഭാഗങ്ങൾ തമ്മിൽ അകൽച്ചയ്ക്കു കാരണമായി. നേരത്തെ തുടങ്ങിയിരുന്ന വിഘടനങ്ങളെ കൂടുതൽ സംഘർഷപരവും, തീവ്രവും, വ്യാപകവും ആക്കി. പുതിയ വിഘടനങ്ങൾക്കു് തുടക്കവും കുറിച്ചു. കൂടാതെ ഇതുപയോഗിച്ചു്, പാശ്ചാത്യർ ചില സമുദായങ്ങളെ മാനസികമായി പീഠിപ്പിക്കുകയും ചെയ്തു. “ക്രൈസ്തവീകരണ”ത്തെ ചെറുത്തു നിന്നവർ ആയിരുന്നു ഇതിനു പ്രധാന ഇരകൾ ആയതു്. (256)

No comments:

Post a Comment