Tuesday, February 26, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 19
അപ്പൊ ശ്രദ്ധ യെ സ്വരൂപത്തിലേക്ക് തിരിച്ചുവിടാനായിട്ട് ഭഗവാൻ ആദ്യമേ പറഞ്ഞു അർജ്ജുനാ അറിവ് ഉള്ളവര് ദു:ഖിക്കില്ല. 
'' അശോച്യാനന്വ ശോചസ്ത്വം
പ്രജ്ഞാ വാദാംശ്ച ഭാഷ സേ
ഗതാസൂനഗതാ സൂംശ്ച
നാനുശോചന്തി പണ്ഡിതാ: "
ശോകം എന്നുള്ളത് അജ്ഞാനത്തിന്റെ ലക്ഷണമാണ്. ജീവിച്ചിരിക്കു ന്നവരെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ അറിവുള്ളവർ ദു:ഖിക്കില്ല. കാരണം ദു:ഖിച്ചിട്ട് കാര്യം ഇല്ല. ജീവിച്ചിരിക്കു ന്നവരെക്കുറിച്ച് നമ്മള് ദു:ഖിക്കും ല്ലേ? കുടുംബത്തിലുള്ളവരൊക്കെ നമ്മള് വിചാരിച്ച മാതിരി ആവുന്നില്ല മക്കള് പറഞ്ഞാ കേൾക്കുന്നില്ല ഭർത്താവ് ശരിയില്ല ഭാര്യ ശരിയില്ല ഓഫീസ് ശരിയല്ല ഗവർമെന്റ് ശരിയില്ല നാട് ശരിയില്ല എന്തൊക്കെ ദു:ഖം മാ ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ദു:ഖം. എന്നാ വല്ലതും ശരിയാക്കാൻ പറ്റുമോ? അവനവനെ ശരിയാക്കാൻ പറ്റുന്നില്ല . ഒന്നു ആലോചിച്ചു നോക്കൂ .ഒരു കാപ്പി കുടി ഉപേക്ഷിക്കണം എന്നു വിചാരിച്ചിട്ട് ഒരു 6 വർഷം ആയി ഒരാള്. എല്ലാ വർഷവും ജനുവരി ഒന്നാം തീയ്യതി റെസെലൂഷൻ എടുക്കും ഈ വർഷം കാപ്പി കുടിക്കാൻ പാടില്ല എന്ന് അന്ന് ഉച്ചക്ക് തന്നെ കുടിക്കും . ചെയ്യാൻ പറ്റിണില്ല അപ്പൊ മറ്റുള്ളവരുടെ കാര്യത്തിൽ പ്രവൃത്തിച്ചിട്ട് അവരെ ക്കുറിച്ച് ദു:ഖിച്ചിട്ട് വല്ല പ്രയോജനം ഉണ്ടോ? അയാള് പറഞ്ഞു 6 വർഷം പരിശ്രമിച്ചു കാപ്പി കുടി ഉപേക്ഷിക്കാൻ. എന്നിട്ട് 6 വർഷം കഴിഞ്ഞ് കണ്ടപ്പോൾ ചോദിച്ചു എന്തായി? അദ്ദേഹം പറഞ്ഞു ഉപേക്ഷിച്ചു, എന്താണ് , ഉപേക്ഷിക്കണം എന്നുള്ള ആഗ്രഹത്തെ ഉപേക്ഷിച്ചു. അപ്പൊ സ്വന്തം ശരീരത്തിൽ തന്നെ നമ്മള് പറഞ്ഞാൽ കേൾക്കുന്നില്ലാ എന്നിരിക്കുമ്പോൾ മറ്റുള്ളവരുടെ ശരീരം അത്ര പെട്ടന്ന് പറഞ്ഞാൽ കേൾക്കുമോ? അപ്പൊ അവരെക്കുറിച്ച് ആലോചിച്ചിട്ട് ദു:ഖിച്ചിട്ട് കാര്യം ഇല്ല. എല്ലാവരുടെ ജീവിതത്തേയും നിയന്ത്രിച്ചു കൊണ്ട് ഒരു സർവ്വേശ്വരൻ ഉണ്ട്. അത് അംഗീകരി ച്ചാൽ തന്നെ മനസ്സിനു സമാധാനം ഉണ്ടാവും. ജഗത്ത് മുഴുവൻ നിയന്ത്രിക്കുന്ന ഒരു ശക്തി, നമ്മുടെ ശരീരത്തിനെയും അതു നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു മറ്റുള്ളവരുടെ ശരീരത്തിനെയും അത് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. എല്ലാവരുടെയും ശരീരത്തിന്റെ നിയന്താവായി അവന്റെ ഹൃദയത്തിൽ ഇരുന്ന് നിയന്ത്രിച്ചു അവനെ കൊണ്ടിരിക്കുന്നത് ഭഗവാനാണ് എന്ന് അറിഞ്ഞാൽ നമ്മള് ആരെയും കുറ്റവും പറയില്ല. എന്നു വച്ചാൽ അവരെ ഒന്നും നന്നാക്കാൻ പോവില്ല എന്നർത്ഥം.
(നൊച്ചൂർ ജി )

sunil namboodiri

No comments:

Post a Comment