Tuesday, February 26, 2019

വിഷ്ണുസഹസ്രനാമം
<><><><><><><><><><><><
356 - ശരഭഃ - ശരം ശരീരം ജീർണിച്ചുപോകുന്ന വസ്തു. ശീര്യമാണം ( നശിക്കുന്നത് ) എന്നതിൽ നിന്നാണ് ശരീരം എന്ന വാക്കുണ്ടാകുന്നത്. ' ശരം' എന്ന് അതിനാൽ ശരീരത്തെ പറയുകയും ചെയ്യുന്നു. ഭ പ്രകാശിക്കുന്നത് നശിക്കാത്ത ആത്മാവ്, ശരീരത്തിൽ ജീവാത്മാവിനെ ഇരുത്തി ശരീരത്തിനു പ്രാണശക്തി നൽകി രണ്ടിനെയും ബന്ധിക്കുന്ന ശക്തിയാണ് ഭഗവാൻ. ജീർണിക്കുന്ന ശരീരത്തിൽ അതിനെ പ്രകാശിപ്പിച്ച് സ്വപ്രകാശതത്ത്വത്താൽ വാഴുന്നതിനാൽ ശരഭൻ. ആത്മാവിൻ്റെ ആവരണമായ അല്ലെങ്കിൽ പർപ്പിടമായ ശരീരത്തിൽ ഉള്ളിൽ ഇരുന്ന്. പ്രകാശിക്കുന്നവൻ ശരഭൻ.
357 - ഭീമഃ - സർവ്വത്തെയും ഭയപ്പെടുത്തന്നതിനാൽ ഭീമൻ, സന്മാർഗ്ഗവർത്തികൾ ഒഴികെ മറ്റെല്ലാവരും ഭഗവാനെ ഭയപ്പെടുന്നു. ആസുരീയ പ്രകൃതമുളളവർക്ക് സദാ ഭഗവാനെ ഭയമാണ്.
"ഘോരാകാര വരാഹരൂപധരനായ് ദൈത്യൻ ഹിരണ്യാക്ഷന-
പ്പാരാവാരനിമഗ്നമാക്കിയ ധരാമുദ്ധൃത്യ ദംഷ്ട്രോപരി
വീരൻ ദാനവനെപ്പദപ്രഹരമൊന്നാലേ ഹനിച്ചുള്ളൊരാ
കാരം ഭാവനചെയ്വവൻ ത്രിഭുവനം വെല്ലുന്നു വീര്യത്തിനാൽ"
"( ഹരിസുധാലഹരി)
ഭയം ജനിപ്പിക്കുന്ന വരാഹരൂപം സ്വീകരിച്ച് ഹിരണ്യാക്ഷൻ എന്ന അസുരനെ ഒറ്റചവിട്ട് കൊണ്ട് ഹനിച്ചവൻ .
ഭയം ഉണ്ടാക്കുന്ന നരസിംഹശരീരം സ്വീകരിച്ചിട്ട് അസുരനെ കൊന്ന്, ചുവന്ന കടക്കണ്ണുകളോടും, കെട്ടുപിണഞ്ഞ സടകളോടും, രക്തം കൊണ്ട് നനഞ്ഞ മുഖത്തോടും കൂടിയുള്ളവനായ ചക്രായുധൻ,
358 - സമയജ്ഞഃ - സൃഷ്ടി സ്ഥിതി സംഹാരകാലങ്ങളെ അറിയുന്നവൻ, സർവ്വ ഭൂതങ്ങളിലും സമത്വ യാജന (യജ്ഞ) മായിരിക്കുന്നതിനാൽ സമയജ്ഞൻ, ഷഡ് സമയങ്ങളെ അറിഞ്ഞവൻ സമയജ്ഞൻ..rajeev kunnekkat

No comments:

Post a Comment