Thursday, February 14, 2019

*ശ്രീമദ് ഭാഗവതം 60*

ഭക്തിക്ക് എന്താ ലക്ഷണം? ഭഗവദ് ഗീതയാണ് ഏറ്റവും നല്ല പ്രമാണം. ഭക്തി യോഗത്തില്. ബാഹ്യലക്ഷണങ്ങൾ ആർക്ക് വേണമെങ്കിലും കാണിക്കാം. ശാരീരികമായ രസങ്ങൾ ണ്ട്. ചിലർക്ക് ഭാവാവേശം ണ്ടാവുക. കണ്ണില് കണ്ണീര് വരാ. ഇതൊക്കെ നമുക്ക് ഊഹിക്കാവുന്നതാണെങ്കിലും ഇതുപോലും ചിലപ്പോ ചിലര് നാടകത്തിലേതു പോലെ നടിച്ചു കളയും. പിന്നെ ഭസ്മം ഇടാ രുദ്രാക്ഷമാല ധരിക്കാ .ആർക്കാ സാധിക്കാത്തത്.

ഇതൊന്നും ഭക്തിയുടെ ലക്ഷണം അല്ലാന്ന് പറഞ്ഞില്ല്യ. പക്ഷേ ഇതൊക്കെ ആർക്ക് വേണമെങ്കിലും അനുകരിക്കാം. ഭക്തന്മാരും ഇത് ചെയ്യും. പക്ഷേ ഭക്തന്മാരെ കണ്ട് ആർക്കും ഇതൊക്കെ അനുകരിക്കാൻ സാധിക്കും എന്നുള്ളത് കൊണ്ട് ഇത് ഉപയോഗിച്ച് ഭക്തിയെ അളക്കാൻ പറ്റില്ല്യ. ഇതൊന്നും ഇല്ലാത്ത സ്ഥലത്തും ഭക്തി ണ്ടാവാം. അപ്പോ ഭക്തിക്ക് ഭഗവാൻ ഒരു ലക്ഷണം പറഞ്ഞു.

അദ്വേഷ്ടാ സർവ്വ ഭൂതാനാം
മൈത്ര: കരുണ ഏവ ച
നിർമമോ നിരഹങ്കാര:
സമദു:ഖസുഖ: ക്ഷമീ.
സന്തുഷ്ട: സതതം യോഗീ
യതാത്മാ ദൃഢനിശ്ചയ:
മയ്യർപ്പിത മനോബുദ്ധി:
യോ മദ്ഭക്ത: സ മേ പ്രിയ:

ഈ ലക്ഷണങ്ങളൊക്കെ ഇവിടെ കപിലനും പറയണ്ട്.
ഒരാളോടും വെറുപ്പില്ല്യ.
അദ്വേഷ്ടാം സർവ്വഭൂതാനാം.

എല്ലാരോടും മൈത്രീഭാവണ്ട്. ആരും അന്യനാണെന്നുള്ള ഭാവം ഇല്ല്യ.

കരുണ ഏവ ച.
കഷ്ടപ്പെടുന്നവരോട് കാരുണ്യം ഉണ്ട്.

നിർമ്മമോ നിരഹങ്കാര:
ഒന്നും എന്റേതാണെന്നോ ഞാൻ എന്ന ഭാവമോ ഇല്ല്യ.

സുഖദു:ഖ സമ ഭാവം.
സുഖമായാലും ദുഖമായാലും ക്ഷമീ സഹിക്കാ.
രണ്ടിനേയും ഒരേ പോലെ കാണുന്നു.

സന്തുഷ്ട സതതം യോഗീ
ഇത് മുഖ്യമായ ലക്ഷണം ആണ്. ഭക്തന് ഹൃദയത്തില് എപ്പോഴും ആനന്ദം ഉണ്ട്.

നിജലാഭതുഷ്ട: ഈ ആന്തരിക ഭാവങ്ങളൊക്കെ contagious ആണ്. പടർന്ന് പടർന്ന് പിടിക്കും. അതാണ് സത്സംഗത്തിൽ ഇരിക്കുമ്പോ നമുക്കൊരു ഉത്സാഹം ആനന്ദം. ആനന്ദമായിട്ടുള്ള കുറേ ആളുകൾ കൂടിയിരിക്കുമ്പോൾ ആനന്ദം. ദുഖിക്കണ കുറേ ആളുകൾ കൂടിയിരുന്നാൽ ദുഖം. അവരറിയാതെ നമ്മളുടെ ഉള്ളിലേക്ക് വരും. ഒരാള് കോട്ടുവായിട്ടാൽ അടുത്തിരിക്കണ ആളും കോട്ടുവായിടും.  എത്രയോ ചിത്തവൃത്തികൾ ഒരാള് ചിന്തിക്കും അത് അടുത്ത ആള് പറയും. ഒക്കെ കണക്ടഡ് ആണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ടുകിടക്കാണ്. അതേപോലെ സന്തോഷമായിട്ടിരുന്നാൽ ആ ആളുടെ അടുത്ത് പോയാൽ തന്നെ നമുക്ക് സന്തോഷം.

ദുഖമായിട്ടോ ഡിപ്രഷൻ ആയിട്ടോ ടെൻഷൻ ആയിട്ടോ ഇരുന്നാൽ വേറെ ഒരു സ്ഥലവും കിട്ടിയിട്ടില്ലെങ്കിൽ ബാത്റൂമിൽ കയറി എങ്കിലും കുറച്ച് നേരം അടച്ചിരിക്കണം. അല്ലെങ്കിൽ നമ്മളുടെ അടുത്ത് വരുന്നവർക്കൊക്കെ അത് പകർന്ന് കിട്ടും. നാം പോലും അറിയാതെ അത് ഫ്രീ ആയിട്ട് ഡിസ്റ്റ്രിബ്യൂട്ട് ചെയ്തു കൊണ്ടേ ഇരിക്കും.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 

No comments:

Post a Comment