Thursday, February 21, 2019

ലേപനങ്ങളും ബാന്റേജുകളും സുഖവും ആശ്വാസവും നല്‍കും. പക്ഷേ പ്രേമത്തിന്‌ നിമിഷങ്ങള്‍ക്കുള്ളില്‍ അസുഖം സുഖപ്പെടുത്താന്‍ കഴിയും. ഭക്ഷണം   വിശപ്പിനെ ശമിപ്പിക്കും. പക്ഷേ പ്രേമം  ഉള്ളില്‍ നിറയ്ക്കുന്ന ദിവ്യ ഊര്‍ജം  ശാരീരികാവശ്യങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്നു. ജലം  ദാഹം ശമിപ്പിക്കാന്‍ ഉതകും. പക്ഷേ പ്രേമം  പ്രവഹിച്ച്‌  ഉള്ളില്‍ മാധുര്യം നിറയ്ക്കുന്ന അമൃതാണ്‌. ധനം കൊണ്ട്‌  അമൂല്യമായ രത്നങ്ങളും ആഭരണങ്ങളും കരസ്ഥമാക്കാം. പക്ഷേ, സ്നേഹം എത്ര ധനംകൊണ്ടും വാങ്ങാന്‍ കഴിയാത്ത ശാന്തിയും സംതൃപ്തി യും നിനക്കേകും. ഒരു കാര്യം  പറയട്ടെ. സ്നേഹം എല്ലാപ്പേരെയും സന്തോഷിപ്പിക്കുന്നു. ഈശ്വരനെപ്പോലും. സ്നേഹം നിര്‍ല്ലോപം എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ഭേദഭാവങ്ങളില്ലാതെ വാരിക്കോരിച്ചൊരിയുന്ന തലത്തില്‍ നീയെത്തുമ്പോള്‍  ദിവ്യത്വം തേടിക്കഴിഞ്ഞു.  

No comments:

Post a Comment