Monday, February 18, 2019

*"സന്ദർഭം നമുക്ക് (എനിക്ക്) അനുകൂല മാക്കുക."*
എപ്പോഴും പ്രയോഗിക്കുന്ന ഈ വാക്കുകൾ ലെൻസ്സിലൂടെ 🔎ഒന്നു വലുതാക്കി നോക്കാം, അഥവാ അങ്ങിനെ പറയുമ്പോൾ ഉള്ള അർത്ഥ വ്യാപ്തി ഒന്നു പരിശോധിക്കാം.🔎
ഇവിടെ *'ഞാൻ' എന്നതിനെ ശരീരചൈതന്യവും 'സന്ദർഭം' എന്നതിനെ ശരീരവും(പ്രകൃതി) ആയി ഇനി ഇവിടെ കാണുക...*
*സ്വന്തം ശരീരം ഇഷ്ടത്തിന്ന് വഴങ്ങുമ്പോൾ/ഒരുങ്ങുമ്പോൾ ആണല്ലോ മനസ്സിന് സുഖം*
ഇതു വായിക്കുന്ന നിങ്ങൾ സ്ത്രീ ആകട്ടെ പുരുഷൻ ആകട്ടെ *ഞാൻ എന്നതിനെ (പുരുഷനായും)ഭർത്താവായും ശരീരമെന്നതിനെ (പ്രകൃതി)ഭാര്യയായും കാണുക.* നിങ്ങൾക്ക് വേണ്ടി സ്വ ജീവിതം ഉഴിഞ്ഞുവച്ചവളല്ലേ ശരീരമെന്ന ഈ ഭാര്യ.
ഒന്നുകൂടി വലുതാക്കുക🔎
ഇപ്പോൾ *ഞാനിനെ സൂര്യചൈതന്യമായും ശരീരത്തെ ഭൂമിയായും(പ്രകൃതി) വലുതായി കാണുക*
അതായത് *ചൈതന്യ (പുരുഷ)ശരീര (പ്രകൃതികളുടെ)ങ്ങളുടെ രഞ്ജിപ്പ് ആണ് സുഖത്തിന്റെ അഥവാ ആനന്ദത്തിന്റെ മുഖ്യഘടകം, ആധാരം,എന്ന് അർത്ഥശങ്കക്കി ടയില്ലാത്തവിധം വ്യക്തമാവുകയല്ലേ ഇവിടെ*😍 അതുകൊണ്ടു "ഭർതൃശുശ്രൂഷ പരമ പ്രാധാന്യം"എന്നു മനസ്സിലാക്കുക, "കളങ്കമില്ലാത്ത,പതിവൃതയായ ഭാര്യ" ആകുക.എങ്കിൽ "ഒന്നിച്ചു മരണവും" ഉറപ്പു...
ഇനി ഇതു വെച്ചു *"1000 പൂർണ്ണ ചന്ദ്രന്മാരെ കണ്ടവരെ ഭാഗ്യവാന്മാർ" എന്നു വിശേഷിപ്പിച്ചു ആദരിക്കുന്നതിന്റെ പിന്നിലെ രഹസ്യവും പഠിക്കാം.അങ്ങിനെ ഒരു ചടങ്ങു നടക്കുമ്പോൾ മനസ്സിലാക്കാം..*
പ്രാസംഗികനെങ്കിൽ ഇതു എടുത്തു പറയാം...സ്ത്രീ പുരുഷ സമത്വം എന്തെന്നും കൂടി പറയാം*
👣🤝🏼ഗുരുപ്രണാമം

No comments:

Post a Comment