Monday, February 18, 2019

🕉🕉🕉🙏🏻🙏🏻🙏🏻ഹരി ഓം നാരായണ 🔥🔥🔥
      ഭഗവൽ ഭക്തി ഏതു ജന്മവും അനശ്വരമാക്കി തീർക്കുന്നു. ഈശ്വരനിൽ ആത്മാർത്ഥമായ ഭക്തിയാണ് ഭൂമിയിൽ ഏറ്റവും ഉൽകൃഷ്ടമയത്. ഭക്തിയില്ലാതെ മുക്തിയില്ലന്ന് ഭാഗവതം പറയുന്നു. അങ്ങനെയുള്ള ഭക്തിക്ക് 9 ലക്ഷണങ്ങളും പറയുന്നു.  ഭവൽചരിത്രം കേൾക്കുന്നതും ഭഗവൽ മാഹാത്മ്യം പറയുന്നതും വിഷ്ണു സ്മരണയും ഭഗവൽപാദാരവിന്ദസേവനവും ഭഗവൽ പൂജയും നമസ്കാരവും ഭഗ്‌വത്വൃത്തികളും ഭഗ്‌വത് സംഖ്യവും ഭഗ്‌വത് സമർപ്പണവും ഒൻപതു ഭക്തിലക്ഷണങ്ങളാണ്. എന്നാൽ ഭക്തിക്ക് പല തലങ്ങളുണ്ട്. ശ്രീകൃഷ്ണഭഗവാനോടുള്ള കാമത്താൽ ഗോപികമാർക്കും, ഭയംകൊണ്ട് കംസനും, ദ്വേഷ്യംകൊണ്ടു ശിശുപാലനെപ്പോലുള്ളവർക്കും, സൗഹൃദത്താൽ യാദവന്മാർക്കും, പരിശുദ്ധസ്നേഹത്താൽ പാണ്ഡവർക്കും, നിത്യഭക്തിയാൽ നാരദാദികൾക്കും ഭക്തി പ്രകാശിച്ചുകൊണ്ടേയിരുന്നു. ഭക്തിയിൽ അനുകൂലഭക്തിയും വിപരീതഭക്തിയും ഉണ്ടെന്നതിനുള്ള വ്യാഖ്യാനമാണിത്. എന്നാൽ നമ്മുടെ ചിന്താഗതിക്കനുസരിച് ഫലം അനുകൂലമോ വിപരീതമോ ആകും. എന്നാൽ ഭഗവൽ ചിന്ത ഏതു തരമുള്ളതായാലും പരമമായ മോക്ഷപ്രദമാണ്. എന്തുകൊണ്ടെന്നാൽ ഏറ്റവും നല്ല ഒന്നിനോട് ഏതു വിധത്തിലെടുത്താലും അതു നന്മ തന്നെ നൽകും.
🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🌿🌿🌿💐ഹരി ഓം നാരായണ നാരായണ നാരായണ 🖊r

No comments:

Post a Comment