Sunday, February 17, 2019



ലോകത്തിൽ ഊർജം അഥവ എനർജി രണ്ടു വിധത്തിലാണ്. ഒന്ന് പോസിറ്റീവ് രണ്ട് നെഗറ്റീവ്.
ഇതിൽ പോസിറ്റീവ് ഈശ്വരാംശവും, നെഗറ്റീവ് മായയും ആണ്. ചലിയ്ക്കുന്ന ഒരു ജീവിയുടെ ജീവൻ ( പോസിറ്റീവ് ഊർജം ) പോയികഴിഞ്ഞാൽ ബാക്കി വരുന്നത് തികച്ചും നെഗറ്റീവായ മാംസപിണ്ഡമാണ്. നെഗറ്റീവ് ഊർജം ഒരു ശരീരത്തിനും ആവശ്യമുള്ളതല്ല.
 തിരിച്ചറിവും, ചിന്താശേഷിയും, മനസ്സും ഇല്ലാത്ത ജീവികൾക്ക് ഇതെല്ലാമുള്ള മനുഷ്യന്റെ സംരക്ഷണവും സാന്ത്വനവും ആണ് കിട്ടേണ്ടത്.അങ്ങിനെയുള്ള ജീവിയെ കൊന്നു തിന്നുന്നവർ സത്യത്തിൽ ആ ജീവിയേക്കാളും തരം താഴുകയല്ലെ ചെയ്യുന്നത്.
 ജീവനെന്നു പറയുന്നത് ഈശ്വരാംശ ജീവനാണ്. അത് ഈ ലോകത്ത് ഒന്നേയുള്ളു. ആ ഒരേജീവൻ തന്നെയാണ് എല്ലാ ജീവജാലങ്ങളിലും ഉള്ളത്. ഇതു തന്നെ ജീവാത്മാവ് അല്ലെങ്കിൽ പ്രാണൻ. (ഇത് ചലിയ്ക്കുന്ന ജീവികളുടെ കാര്യമാണ് ) ഓരോ പ്രാണന്റെ അല്ലെങ്കിൽ ജീവാത്മാവിന്റെ കർമ്മഫലമനുസരിച്ച് വിവിധ രൂപഭാവങ്ങളിൽ ജന്മമെടുക്കുന്നു എന്നു മാത്രം.അപ്പോൾ നമ്മളാൽ ശരീരം ഉപേക്ഷിയ്ക്കേണ്ടി വരുന്ന ഒരു ജീവനു് അല്ലെങ്കിൽ ഒരു ജീവാത്മാവിന് അനുഭവിയ്ക്കേണ്ടി വരുന്ന വേദനയും, മറ്റു കഷ്ടതകളും നമ്മളും അനുഭവിയ്ക്കേണ്ടിവരും.ഇതൊക്കെയാണ് സാധാരണ മനുഷ്യരിലുള്ള രോഗങ്ങളും വേദനകളും, കഷ്ടപാടുകളുമെല്ലാം.
 ഭക്ഷിയ്ക്കാൻവേണ്ടി കൊല്ലപെടുന്ന ജീവികളുടെ ആഹാരത്തിൽനിന്നും വെള്ളത്തിൽനിന്നും മറ്റു ജീവിത സാഹചര്യങ്ങളിൽ നിന്നും എന്തെല്ലാം രീതിയിലുളള വിഷാംശങ്ങൾ അതിന്റെ ശരീരത്തിൽ പ്രവേശിയ്ക്കാം, എന്തെല്ലാം രോഗങ്ങൾ അതിന്റെ ശരീരത്തിലുണ്ടാകാം, ജീവൻ പോകുമ്പോൾ ഈ ജീവിയെ ബാധിച്ചിട്ടുള്ള വിഷാംശമോ രോഗബാധിതമായ നഗറ്റീവ് ഊർജമോ എവിടെയും പോകുന്നില്ല.അതെല്ലാം ആ മാസപിണ്ഡത്തിൽ തന്നെ ലയിയ്ക്കുന്നു. ആ മാംസം ഭക്ഷിയ്ക്കുന്നവരിലേയ്ക്ക്
ഇതെല്ലാം എത്തിചേരുന്നു. അപ്പോഴും നാം ഇത് തിരിച്ചറിയുന്നില്ല.
 പശുവിന്റെപാല് എറെ കുറെ സമ്പൂർണ്ണ ആഹാരം എന്നാണ് പറയുന്നത്. ഇങ്ങനെ പാല്, വെണ്ണ, നെയ്യ്, തൈര്, മോര് ഇതെല്ലാം നമ്മുടെ നിത്യോപയോഗത്തിനു കിട്ടുകയും ഇങ്ങനെയുള്ള സാധനങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ട് നാം നിത്യവൃത്തി നടത്തുകയും ചെയ്യുന്നു.' വീടും കൃഷിയിടവും ശുദ്ധമാക്കാനും കൃഷിയ്ക്ക് വളമായും ഉപയോഗിയ്ക്കാൻ ഗോമയവും ഗോമുത്രവും എല്ലാം തന്ന്, എല്ലാ അർത്ഥത്തിലും മനുഷ്യനെ സംരക്ഷിയ്ക്കുന്ന പശുവും കാർഷികാവശ്യത്തിനായി സർവ്വസാധാരണമായി ഉപയോഗിയ്ക്കുന്നതും ഗോവംശവർദ്ധനവിന് ആവശ്യവുമായിട്ടുള്ള കാളയും സത്യത്തിൽ ഒരു വീട്ടിലെ മാതാപിതാക്കളുടെ
സ്ഥാനം തന്നെ അർഹിയ്ക്കുന്നില്ലെ, അതിനെ കൊന്നു തിന്നുമ്പോൾ അതിന്റെതായിട്ടുള്ള പാപഫലം നാം ഏറ്റുവാങ്ങേണ്ടതായിവരും
എന്നതിന് ഒരു സംശയവുമില്ല. മനുഷ്യനിൽ തന്നെയാണ് ദേവനും അസുരനും രാക്ഷസനും എല്ലാം ഉള്ളത്. രാക്ഷസീയ ചിന്താഗതി ഉള്ളവർക്ക് മേൽപറ കാര്യങ്ങൾ അറിയാനോ ചിന്തിയ്ക്കാനോ മനസ്സിലാക്കുവാനോ സാധിയ്ക്കില്ല. 
 ഈ ലോകം ഒരേയൊരു ജീവൻ കൊണ്ടു നിറഞ്ഞതാണു്. ഇവിടെയുളള ഏതൊരു ചരാചരങ്ങളും ഈ ഒരു ജീവന്റെ അംശമാണ്. മനുഷ്യപ്രാണിജന്തുവിഭാഗങ്ങളെല്ലാം ഈ ഒരു പ്രാണൻ തന്നെയാണ്.ജീവിയ്ക്കാനുള്ള അഗ്രഹവും അർഹതയും ഇവിടെ എല്ലാ ജീവജാലങ്ങൾക്കൂമുണ്ട്.
ഇങ്ങിനെ ഒരേ പ്രാണൻ അല്ലെങ്കിൽ ഒരേ ജീവൻ കൊണ്ടു ജീവിയ്ക്കുന്ന മനുഷ്യൻ, അതേ പ്രാണൻ കൊണ്ടു ജീവിയ്ക്കുന്ന മറ്റു പ്രാണികളെ കൊന്നു തിന്നുമ്പോൾ, സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചു തിന്നുന്നതിനു തുല്യമല്ലേ അത്.ഒന്നാലോചിച്ചു നോക്കൂ. ഏതു മതമായാലും ഏതു രാഷ്ട്രീയമായാലും മറ്റൊരു ജീവിയ്ക്കു നാം കൊടുക്കുന്ന വേദന പലിശ സഹിതം നമ്മിലേയ്ക്ക് തിരിച്ചു വരും.അതനുഭവിയ്ക്കാതെ ഇവിടെ നിന്നും പോകാൻ സാധ്യമല്ല എന്നറിയുന്നത് നന്ന്.
മാംസാഹാരത്തിന്റെ ഗുണവും ദോഷവും.
മാംസാഹാരത്തിൽ സത്യത്തിൽ ഗുണം ഒന്നും തന്നെയില്ല. എറ്റവും കൂടുതൽ പ്രൊട്ടീനുള്ള ഒരാഹാരമാണ് മാട്ടിറച്ചി എന്നു കേട്ടിട്ടുണ്ട്.ഇത് അനിമൽ ഫാറ്റാണ്.ഇത് ശരീരത്തിനാവശ്യം ആണോ എന്നറിയില്ല. അല്ല എന്നാണ്  തോന്നുന്നത്.ഏതൊരു മാരക രോഗവും ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് മദ്യം, മാംസം, പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉയോഗിയ്ക്കുന്നവരിലാണെന്ന് നാം ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. പിന്നെ നാം കഴിയ്ക്കുന്ന ആഹാരം സ്നേഹദ്രവ്യം, ഖരദ്രവ്യം, മിശ്രം എന്നീ മൂന്നുതരത്തിലാണ് തിരിയുന്നത്. പച്ചക്കറി പാൽ ഉൽപന്നങ്ങൾ മുതലായവ സ്നേഹദ്രവ്യവും, മാംസാഹാരം ഖരദ്രവ്യവുമാണ്.ഈ പേരുകൾ പോലെ തന്നെ മനുഷ്യന്റെ ശരീരത്തേയും, സ്വഭാവത്തേയും, ആഹാരം രൂപാന്തരപെടുത്തും. പിന്നെ മാംസാഹാരത്തിലെ തീഷ്ണമായ മസാലയിൽ ചുവപ്പ്പ്രാണൻ കൂടുതലായി ഉള്ളതുകൊണ്ട് അൾസർ, അർശസ, ക്വാൻസർ മുതലായ രോഗങ്ങൾക്കും അത് കാരണമായേക്കാ. ഇതുകൂടാതെ ഘരദ്രവ്യം എന്നു പറയുന്ന ദഹിയ്ക്കാൻ ബുദ്ധിമുട്ടുളള ആഹാരത്താൽ ദഹനരസങ്ങൾ ഉൽപാദിപ്പിയ്ക്കുന്ന ഗ്രന്ഥികൾക്കും, ആഹാരത്തെ അരച്ചു പാകപെടുത്തുന്ന പക്വാശയം പോലുള്ള അവയവങ്ങൾക്കും, അമിതാധ്വാനം വേണ്ടിവരുന്നതുകൊണ്ട് ഇങ്ങനെയുള്ള അവയവങ്ങളും കാലക്രമേണ പ്രവർത്തനശേഷി കുറഞ്ഞു കൊണ്ടിരിയ്ക്കും. ഇങ്ങനെ ഗ്രന്ഥികളുടെ പ്രവർത്തനശേഷി കുറയുമ്പോൾ ഹോർമോണുകളുടെ ഉൽപാദനം കുറയുകയും തന്മൂലം പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യും.
പിന്നെ നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ പദാർത്ഥളെ എങ്ങിനെയെല്ലാം തരം തിരിയ്ക്കുന്നു എന്നും ഇത് ഓരോന്നും ശരീരത്തിന്റെ ഏതെല്ലാം ഭാഗത്തേയ്ക്ക് പോകുന്നു എന്നും എങ്ങനെയെല്ലാം രുപാന്തരപെടുന്നു എന്നും സാധാരണ ആർക്കും അറിഞ്ഞുകൂടാ.(ഛാന്ദോഗ്യോപനിഷത്തിൽ, ആറാം അദ്ധ്യായത്തിൽ അഞ്ചാം ഖണ്ഡത്തിൽ 1,2,3, എന്നീ പദ്യങ്ങളിൽ ഇക്കാര്യം ഇങ്ങനെ വിവരിയ്ക്കുന്നു. വേദം ഉപനിഷത്ത് എന്നെല്ലാം പറഞ്ഞാൽ ഹിന്ദുക്കൾക്കു പോലും നെറ്റിചുളിയുന്ന ഒരു കാലമാണിത്. എങ്കിലും പറയാം ആവശ്യമുള്ളവർ ശ്രദ്ധിയ്ക്കുക. നാം കഴിയ്ക്കുന്ന ആഹാരത്തെ മുന്നായി തരം തിരിയ്ക്കുന്നു. സ്ഥൂലം, സൂക്ഷ്മം, മദ്ധ്യമം. സ്ഥൂലമെന്നാൽ = തിന്നുന്നതും, സൂക്ഷ്മമെന്നാൽ = കുടിയ്ക്കുന്നതും, മദ്ധ്യമമെന്നാൽ = കൊഴുപ്പുമാണ് (എണ്ണ, നെയ്യ് മുതലായവ) ഇതിൽ ഓരോന്നിനേയും മുന്നായി നിരിയ്ക്കുന്നു. തിന്നുന്നതിൽ സ്ഥൂലമായത് - മലമായിട്ടും, മദ്ധ്യമഭാഗം = മാംസമായിട്ടും, സൂക്ഷമ ഭാഗം = മനസായിട്ടും മാറുന്നു. കുടിയ്ക്കുന്നതിൽ, സ്ഥൂലഭാഗം = മൂത്രമായിട്ടും, മദ്ധ്യമഭാഗം = രക്തമായിട്ടും, സൂക്ഷ്മഭാഗം = ജീവനായിട്ടും തീരുന്നു. മദ്ധ്യമഭാഗമായ കൊഴുപ്പിന്റെ, സ്ഥൂലഭാഗം = അസ്ഥിയായിട്ടും, മദ്ധ്യമഭാഗം = മജ്ജയായിട്ടും, സൂക്ഷമഭാഗം = ശബ്ദമായിട്ടും തീരുന്നു.
ഇങ്ങനെ നൂറു ശതമാനവും, നെഗറ്റീവ് പിണ്ഡമായ മാംസത്തിന്റെ സൂക്ഷ്മ ഭാഗംകൊണ്ടു രൂപാന്തരപെടുന്ന മനസ്സിൽ പോസിറ്റീവായ ചിന്തയുണ്ടാവില്ല. മാംസം ധാരാളം കഴിയ്ക്കുന്നവരിൽ, നല്ല ചിന്തകൾ ഉണ്ടാവില്ല. ശരീരമല്ലാതെ മാനസിക വളർച്ചയും ഉണ്ടാവില്ല. ഇതാണ് ഇന്നു സമൂഹത്തിൽ കാണുന്നത്.....(കടപ്പാട് )...right thinkers

No comments:

Post a Comment