Thursday, February 14, 2019

*മനസ്സിനെ പോസിറ്റിവ് ആയി നിർത്താനുള്ള ഒരു ചെറിയ മാർഗമാണ് തർക്കങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്നത്.*
മാർകറ്റിൽ നടക്കുന്ന തർക്കവും , അതിർത്തി തർക്കവും , മതങ്ങൾ തമ്മിലുള്ള തർക്കങ്ങളും, രാഷ്ട്രീയ തർക്കങ്ങളും, സോഷ്യൽ മീഡിയാ തർക്കങ്ങളും ചാനൽ തർക്കങ്ങളും, എല്ലാം തർക്കങ്ങൾ തന്നെ.
       നല്ല തർക്കം , മോശം തർക്കം എന്നൊന്നില്ല. എല്ലാ തർക്കങ്ങളിലും *ഞാനാണ് ശരി* എന്ന് സ്ഥാപിച്ചെടുക്കാൻ നാം  ഓരോരുത്തരും ശ്രമിക്കുമ്പോൾ .. നമ്മിൽ അഹങ്കാരം എന്ന *നെഗറ്റിവ് എനർജി* സൃഷ്ടിക്കപ്പെടുകയും അപ്പുറത്ത് ഇരിക്കുന്ന ആൾ പറയുന്നതിലെ നന്മ പോലും കാണാനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുകയും ചെയ്യുന്നു.
      ഓരോ തർക്കവും നമ്മിൽ മാനസിക സംഘർഷവും, തോൽപ്പിക്കാനുള്ള വ്യഗ്രതയും സൃഷ്ടിക്കുന്നു. ആത്യന്തികമായി നമ്മുടെ മനസ്സിന്റെ ബാലൻസ് തന്നെയാണ് നഷ്ടമാകുന്നത് . നമ്മുടെ തന്നെ സന്തോഷവും സമാധാനവും കുറച്ചു സമയത്തേക്ക് എങ്കിലും ഇല്ലാതാകുകയും ചെയ്യുന്നു.
       തർക്കത്തിൽ ആരും ജയിക്കുന്നില്ല എല്ലാവരും തോൽക്കുന്നു.രണ്ടു ആശയങ്ങൾ പരസ്പരം ചർച്ച ചെയ്യുമ്പോൾ ഒരിക്കലും തർക്കം എന്ന രീതി സ്വീകരിക്കാതിരിക്കുക. സംഭാഷണങ്ങൾ നടക്കട്ടെ , അപ്പുറത്തുള്ള ആൾ പറയുന്നത് ക്ഷമയോടെ ഹൃദയ വിശാലതയോടെ നമുക്ക് കേട്ടിരിക്കാം , ചിലപ്പോ നാം അതുവരെ അറിയാത്ത അമൂല്യമായ അറിവുകൾ അതിലുണ്ടാകാം ... ശേഷം നമുക്ക് പറയാനുള്ളത് അപ്പുറത്തുള്ള കേൾവിക്കാരനെ വേദനിപ്പിക്കാത്ത രീതിയിൽ പറഞ്ഞു കേള്കപ്പിക്കുക. 
        സംഭാഷണത്തിൽ ഒരിക്കലും വികാരം കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഒരു ആശയ ചർച്ച കഴിഞ്ഞാൽ ഞാൻ പറഞ്ഞതാണ് ശെരി എന്ന് ഒരിക്കലും സമർത്ഥിക്കാൻ നിൽക്കേണ്ടതില്ല.
     ലോകത്തിൽ ശെരിയും തെറ്റും എന്ന ഒന്നില്ല. ഓരോരുത്തർക്കും ഓരോ ശെരികളാണ്.നാം മനസ്സിലാക്കുന്ന കാര്യങ്ങളാണ് നമ്മുടെ ശെരിയും തെറ്റും തീരുമാനിക്കുന്നത് .. അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞതാണ് ശരി എന്ന് വാശി പിടിക്കുന്നത് നല്ല ബന്ധം ഉലയാൻ കാരണമാകും.
      ഓരോ സംഭാഷണവും വ്യത്യസ്ത അറിവുകൾ സമ്പാദിക്കാനുള്ള സുവർണ്ണാവസരമായി കണ്ടാൽ ഓരോ ചർച്ചയും വളർച്ചയുടെ പടവുകൾ ആയി മാറും.
          ജ്ഞാനികളുടെ സംവാദങ്ങൾ എപ്പോഴും അവർക്കിടയിലെ ബന്ധം വർധിപ്പിക്കുകയും , പരസ്പര ബഹുമാനം കൂട്ടുകയും ചെയ്തിരുന്നു. അതിന്റെ കാരണം എനിക്കറിയാത്ത കാര്യങ്ങൾ പഠിക്കാൻ ചർച്ച വഴിവെച്ചല്ലോ എന്ന കൃതഞ്ജതയാണ്.
സാധാരണ രീതിയിൽ നമ്മുടെ ചർച്ചകൾ പോലും തർക്കങ്ങളായി മാറാനുള്ള കാരണം, നാം മാത്രമാണ് ശരി എന്ന് നാം വിശ്വസിക്കുന്നു. മറ്റുള്ളവർ പറയുന്നത് കേൾക്കാനോ പഠിക്കാനോ നാം ശ്രമിക്കുകയുമില്ല. അവസാനം നാം ജയിച്ചു എന്ന് സ്ഥാപിക്കാനാണ് നമ്മൾ കൂടുതൽ ഊർജ്ജം കളയുക. അവിടെ ബന്ധങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക.
തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോലും തർക്കത്തിൽ ഏർപ്പെടുന്നത് മാനസിക സംഘർഷം വർധിക്കാനും , ഡിപ്രഷൻ അടക്കമുള്ള രോഗാവസ്ഥക്കു പോലും കാരണമാകുന്നുണ്ട്.
അത് കൊണ്ട് നമുക്ക് തർക്കങ്ങൾ വേണ്ട .. സ്നേഹത്തോടെ അറിവുകൾ പങ്കുവെക്കാം , ആദ്യം കേൾക്കുക , പിന്നെ പറയുക ...

 *ബന്ധങ്ങൾ സുന്ദരമാകട്ടെ*

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക കൂട്ടായ്മയാണ്*
00971521103311

📜🕉 *പുനർജ്ജനി* 🕉📜

No comments:

Post a Comment