Tuesday, February 26, 2019

പൂര്‍വ്വപക്ഷവാദവും അതിന്റെ മറുപടിയേയും ഉള്‍ക്കൊള്ളിച്ച് ആനന്ദമയ ശബ്ദത്തെ വിശദമാക്കുന്നു.
സൂത്രം - വികാരശബ്ദാന്നേതി ചേത്, ന പ്രാചുര്യാത്
(വികാരശബ്ദാത് ന ഇതി ചേത്, ന പ്രാചുര്യാത്)
വികാര അര്‍ത്ഥത്തിലുള്ള മയട്  ശബ്ദത്തോടു കൂടി ആനന്ദ ശബ്ദം പ്രയോഗിച്ചിട്ടുള്ളതിനാല്‍ ഇവിടെ ബ്രഹ്മമെന്ന് അര്‍ത്ഥം പറയാനാകില്ല എന്ന് പൂര്‍വ്വപക്ഷം. എന്നാല്‍ ഇവിടെ മയട് ശബ്ദം പ്രചുര്യാര്‍ത്ഥത്തിലുള്ളതാണ്.
മയ ശബ്ദം ഇവിടെ പ്രചാരതയെ കാണിക്കുന്നു വികാരതയെ കാണിക്കാനുള്ളതല്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു.
ആനന്ദ ശബ്ദത്തോടു കൂടി മയട് പ്രത്യയം ചേര്‍ത്താല്‍ ആനന്ദമയമായി. അത് പരമാത്മാവെന്ന അര്‍ത്ഥത്തിലാവില്ല എന്ന് പറയാന്‍ കഴിയില്ല.
കാരണം മയട് പ്രത്യയത്തിന് പ്രചുരാര്‍ത്ഥമുണ്ടെന്ന് 'തത് പ്രകൃതവചനേ മയട്' എന്ന പാണിനീയസൂത്രം കൊണ്ട് ബോധിക്കാവുന്നതാണ്. ആകയാല്‍ ഇവിടെ ആനന്ദമയ ശബ്ദത്തിന് ആനന്ദഘനം എന്നാണ് അര്‍ത്ഥം. അതിനാല്‍ ആനന്ദമയ ശബ്ദം ഏറ്റുവും ഉചിതമായ പരമാത്മ വര്‍ണ്ണനയാണ്.
ആനന്ദമയമെന്ന് പറഞ്ഞത് സഗുണബ്രഹ്മത്തിന്റെ വികാരമായ പ്രകൃതിയെ എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം.എന്നാല്‍ ഇത് തെറ്റാണ് മയട് പ്രത്യയത്തിന് പ്രചുരം അഥവാ പ്രചാരം എന്നാണ് അര്‍ത്ഥം. ഇവിടെ അധികം ആനന്ദമുള്ള ബ്രഹ്മത്തെ തന്നെയാണ് എടുക്കേണ്ടത്.
ആനന്ദത്തിന്റെ പ്രാചുര്യം തൈത്തിരീയോപനിഷത്തില്‍ ബ്രഹ്മാനന്ദവല്ലിയിലെ എട്ടാം അനുവാകത്തില്‍ മനുഷ്യാനന്ദം മുതല്‍ നൂറ് നൂറ് ഇരട്ടി ആനന്ദം ബ്രഹ്മാവ് വരെയുള്ളവര്‍ക്ക് പറഞ്ഞ് നിരതിശയമായ ആനന്ദധാമം ബ്രഹ്മമാണെന്ന് വ്യക്തമാക്കുന്നു. ആനന്ദമയ ബ്രഹ്മത്തെയാണ് ആനന്ദമയ ശബ്ദം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇതിനാല്‍ ഉറപ്പിക്കുന്നു.
അടുത്ത സൂത്രത്തില്‍ മറ്റൊരു തരത്തില്‍ ഇതിനെ ഒന്നുകൂടി വിശദമാക്കുന്നു.
 സൂത്രം - തദ്ധേതുവ്യപദേശാച്ച
തത് ഹേതു വ്യപദേശാത് ച - എന്നാല്‍ അതിനു ഹേതുവായി ശ്രുതികളില്‍ പറഞ്ഞിട്ടുള്ളതുകൊണ്ടും.

ആനന്ദത്തിന് കാരണം ബ്രഹ്മമാണെന്ന് ഉപനിഷത്തുക്കളില്‍ പറഞ്ഞിട്ടുള്ളതിനാല്‍ 'ആനന്ദമയ' എന്ന ശബ്ദത്തിന് ബ്രഹ്മം എന്ന് തന്നെ അര്‍ത്ഥം പറയണം.
തൈത്തിരീയോപനിഷത്തില്‍ 'സോ വൈ സഃ, രസം ഹ്യേവാസൗ ലബ്ധ്വാ ആനന്ദീ ഭവതി' എന്ന് പറഞ്ഞിട്ടുണ്ട്. രസം ബ്രഹ്മസ്വരൂപമാണ്. ജീവന്‍ സാരഭൂതനായ അവനെ പ്രാ
പിച്ച് ആനന്ദമുള്ളവനായിത്തീരുന്നു. ഈ വാക്യത്താല്‍ ജീവന് ആനന്ദത്തെ നല്‍കുന്നത് ബ്രഹ്മമാണ് എന്ന് പറഞ്ഞിട്ടുണ്ട്.
വളരെയേറെ ധനികനായ ഒരാള്‍ക്ക് മറ്റൊരാളെ ധനികനാക്കാന്‍ കഴിയും. അത് പോ
ലെ ആനന്ദമുള്ളയാള്‍ക്കോ വസ്തുവിനോ മാത്രമേ മറ്റൊന്നിന് ആനന്ദം നല്‍കാനാവൂ.
 ജീവന് നിരതിശയമായ ആനന്ദമുണ്ടാകുന്നത് സ്വസ്വരൂപമായ ആത്മാവിനെ പ്രാപി
ക്കുമ്പോഴാണ്. അതിനാല്‍ മയട് ശബ്ദത്തിന് പ്രാചുര്യ അര്‍ത്ഥത്തെ കല്‍പ്പിച്ച് ആനന്ദമയ: എന്നതിന് ആനന്ദധാമമായ ആനന്ദം തന്നെയായ പരമാത്മാവ് എന്ന് ബോധിക്കണം.
കഴിഞ്ഞ പ്രകരണത്തില്‍ ആനന്ദമയന്‍ എന്നതിന് ആനന്ദത്തെ പ്രദാനം ചെയ്യുന്നവന്‍ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരമാത്മാവ് സ്വയം ആനന്ദഘനവും എല്ലാറ്റിനും
ആനന്ദത്തെ കൊടുക്കുന്നവനും ആനന്ദത്തിന്റെ ഉറവിടവുമാണ് അതിനാല്‍ മയട് പ്രത്യയത്തിന് പ്രചുരത എന്ന അര്‍ത്ഥത്തെ തന്നെ  സ്വീകരിക്കണം...janmabhumi

No comments:

Post a Comment