🙏🌿🌾🙏🙏
🦚🦚🦚🦚🌿🌿🙏🏻
ഹരി ഓം നാരായണ
സൃഷ്ടിക്കു മുൻപ് ഭഗവാൻ ഏകനായിരുന്നു. അപ്പോൾ കാണപ്പെടുന്ന ലോകങ്ങളെല്ലാം ഭഗവാനിൽ അടങ്ങിയിരിരുന്നു. ഏകനായ ഭഗവാൻ കുറെക്കാലം കഴിഞ്ഞപ്പോൾ ബഹുരൂപനാകുവാൻ ഇച്ഛിച്ചു. ആരൂപങ്ങളിൽ താൻ തന്നെ പ്രവേശിച്ചു. എന്നാൽ ആ രൂപങ്ങളിൽ ബന്ധപ്പെടാതെയിരുന്നു.
ഈ ഇച്ഛാശക്തി കാരണമായും സൃഷ്ടി കാര്യമായും തിർന്നു ഈ ശക്തിയുടെ ആദ്യവികാസം കാലം ആണ്. കാലം എന്നാൽ ഒരു വിത്ത് വെള്ളം നനച്ചു മുളക്കാനിട്ടാൽ അതിൽ മുള വരാൻ കുറെ സമയം എടുക്കുമല്ലോ ആ സമയത്തിന് കാലം എന്നു പറയും, ആ കാലത്തിനെ സൃഷ്ടിച്ചു.
ശക്തിയുടെ വികാസത്താൽ ഗുണങ്ങൾ ഉണ്ടായി. സത്വം രജസ് തമസ് ഈ ഗുണങ്ങൾ വികസിച്ചപ്പോൾ ക്രമത്തിൽ ഓരോ തത്വങ്ങൾ ഉണ്ടായി. ഈ സ്ഥിതിയിൽ മായക്ക് അവ്യക്തം എന്നാണ് പേര്. കാലശക്തിയുടെ കാരണം അവ്യക്തത്തിൽ നിന്ന് മഹത്തത്വം ഉണ്ടായി. അതിനെ തന്നെ ബുദ്ധിതത്വമെന്നും പ്രകാശമെന്നും പറയാറുണ്ട്. മഹത്തത്വം എന്നാൽ തന്നിലിരിക്കുന്ന ലോകത്തെ പ്രകാശിപ്പിക്കുന്ന ശക്തി എന്നര്ത്ഥo. ലോകത്തെ മറച്ചിരിക്കുന്ന അന്ധകാരത്തെ ഈ തത്വമാകുന്ന പ്രകാശം നീക്കിക്കളയുന്നു. ഈ മഹത്തത്വത്തിൽ ഈശ്വരാംശമുണ്ട്. ഇത് ലോക സൃഷ്ടിക്ക് ഉപദാനകാരണമാണ്. ഗുണങ്ങളെ സൗമ്യാവസ്ഥയിൽ നിന്ന് ക്ഷോഭിപ്പിക്കുന്ന ശക്തി സ്വരൂപമായ കാലവും ഇതിലുണ്ട്. അതിനാൽ ചിദാത്മാ, സത്വാദികൾ, കാലം, ഇവ ചേർന്നതാണ് ഈ മഹത്തത്വം. ഇതിന് ഭഗവദിച്ച്ച കാരണം വികാരം ഉണ്ടായി അപ്പോൾ അതിൽ നിന്ന് അഹം തത്വം വന്നു. മഹം തത്വമെന്ന കാരണത്തിൽ നിന്ന് ഉത്ഭവിച്ചതിനാൽ ഇത് കാര്യമായി. ഇതിൽ നിന്ന് പഞ്ചഭൂതങ്ങളുണ്ടായി. അപ്പോൾ അത് കാരണവും ഭൂതങ്ങൾ കാര്യവുമായി. ഈ ഭൂതങ്ങളാണ് അധിഭൂതം എന്ന് പറയപ്പെടുന്നത്. അതുപോലെ ഇന്ദ്രിയങ്ങളും മനസ്സും ഭൂതങ്ങളോടൊപ്പം അഹം തത്വത്തിൽനിന്ന് വന്നതാണ്. മനസ്സ് ഇന്ദ്രിയങ്ങളിൽ വസിക്കുന്ന ദേവൻമാരുടെ ഇരിപ്പടമാണ്. ആകയാൽ ഈ മഹതത്വത്തിൽ ഭൂതങ്ങൾ ഇന്ദ്രിയങ്ങൾ ദേവൻമാർ ഇവ ഉണ്ട്. അതായത് അധിഭൂതം അദ്ധാത്മo അധിദൈവം എന്ന മൂന്നു വിധത്തിൽ.
അഹം തത്വം 3 വിധം.
🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🌿🌾🙏👏🖋r

No comments:
Post a Comment