Tuesday, February 19, 2019


     ഹരേ കൃഷ്ണ
        ഭഗവാനെ സകളമായും നിഷ്ക്ളമയും രണ്ടു വിധത്തിൽ ഉപാസിക്കാം. ആദ്യത്തേത് അത്ര എളുപ്പം അധികമാർക്കും സാധ്യമല്ല. സൂഷ്മവസ്തുവിൽ മനസ്സിനെ വെക്കാൻ പ്രയാസമാണ്. എന്നാൽ സ്ഥൂലവസ്തുവിൽകൂടി മനസ്സിനെ വ്യാപരിപ്പിക്കുന്നതായാൽ സ്വാഭാവികമായി സൂക്ഷ്മത്തിൽ എത്തിചേരും. അതിനുള്ള പ്രധാന ഉപാധിയാണ് ക്ഷേത്രം. പ്രപഞ്ചത്തെ ഭഗവാന്റ സ്ഥൂലരൂപമായിട്ടാണ് ഭഗവത്തിൽ പറയുന്നത്. അപ്പോൾ മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ സൂക്ഷ്മ രൂപത്തിന്റ പ്രതിഭാസം തന്നെയാണ് സ്ഥൂലരൂപം എന്നു തെളിയുന്നു. മാത്രമല്ല സ്ക്ഷ്മരൂപത്തിന്റ ചൈതന്യമാണ് സ്ഥൂലരൂപത്തിന് നിദാനമെന്നും സിദ്ധിക്കുന്നു. ആ നിലക്ക് ലോകമാകുന്ന സ്ഥൂലക്ഷേത്രത്തിന്റ പ്രധാനഅ വലംമ്പമാണ് സൂക്ഷ്മ സ്വാരൂപമായ ക്ഷേത്രം. അത് പരമശോഭനമായി പരിലസിക്കുന്നതായാൽ ലോകത്തിനു സകലശ്രേയസ്സും സിദ്ധിക്കും. ക്ഷേത്രേശന്റെ ചൈതന്യത്തിനു പ്രതിബന്ധമായി വന്നുചേരുന്ന എല്ലാ ദോഷങ്ങളെയും ഉൻമൂലനം ചെയ്യാൻ വേണ്ടിയാകുന്നു ക്ഷേത്രങ്ങളിൽ ആണ്ടിലൊരിക്കൽ വിശേഷവിധിയായി ശുദ്ധി, ദ്രവ്യകലശം മുതലായവ കഴിക്കുന്നത്. അറിഞ്ഞോ അറിയാതെയോ നാനാപ്രകാരേണ ക്ഷേത്രങ്ങളിൽ അശുദ്ധികൾ വന്നു ചേരാവുന്നതാണ്. തന്ത്രി, മേൽ ശാന്തി, അദ്ദേഹത്തിന്റെ കീഴിൽ പൂജാദികൾ നടത്തുന്നവർ ഇവർക്കെല്ലാം മന: ശുദ്ധി, തന്ത്ര ശുദ്ധി, മന്ത്ര ശുദ്ധി, തപഃശക്തി ഇവയും അതിനു പുറമെ എല്ലാറ്റിനുമുപരിയായി ഭഗ്‌വത്ശക്തിയും വേണം. 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥💐🕉ഹരി ഓം നാരായണ നാരായണ നാരായണ നാരായണ 🖊r

No comments:

Post a Comment