Sunday, February 17, 2019

ഭക്തന്മാര്, ക്രമേണ ക്രമേണ മുക്തരായി ബുദ്ധിയിലേക്ക് (ബുദ്ധിമുകളിൽ ആണ്. മനസ്സ് വികാരങ്ങളിൽ നിൽക്കുമ്പോൾ ബുദ്ധി താഴെയും ആയിരിക്കും നിൽക്കുന്നത് .) അപ്പോൾ, പ്രാണവായു കൊണ്ട്‌ മനസ്സിനെ ശുദ്ധീകരിച്ച്, നാമസങ്കീർത്തനത്തിലൂടെ, കാമവികാരങ്ങളുടെ ചക്രത്തിൽ നിന്ന് മോചിപ്പിച്ച് , ഷഡാധാരങ്ങൾ വഴി മൂർദ്ധാവിൽ എത്തിക്കുന്നു. 

ഷഡാധാരങ്ങൾ:- മൂലാധാരം , ഇത് മൂലപ്രദേശത്ത് ദേവാത്മീകമായ കുണ്ഡലിനി ശക്തി കേന്ദ്രമാണ് .ഇത് നാല് ദളപത്മങ്ങൾ ഉണ്ട്. പത്മാസനം സിദ്ധാസനത്തിലൂടെ ഉണർന്ന് പ്രവർത്തിക്കുന്നു.🙏

സ്വാധിഷ്ടനം :- മൂലാധാരചക്രത്തിനും മണിപൂരക ചക്രത്തിന്നും മദ്ധ്യത്തിലാണ് സ്ഥനം. ഇതിന് ആറ് ദളപത്മങ്ങൾ ഉണ്ട്. മൂലബന്ധവും ഉഡ്യാനബദ്ധവും ചെയ്ത് ദീർഘശ്വാസം എടുക്കുമ്പോൾ ഈ ചക്രം ഉണർന്ന് പ്രവർത്തിക്കുന്നു. കുണ്ഡലിനി ശക്തിയെ സ്വാധിഷ്ഠാനത്തിലേക്ക് ആകർഷിക്കുന്നു.🙏

മണിപൂരകം:-
നാഭീദേശത്തിന് പുറകിൽ
നട്ടെല്ലിലുള്ള സുഷുമ്നാ നാഡിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പത്ത് ദളപത്മമാണ് ഉള്ളത്. നാഡികളുടെ കേന്ദ്രം. പത്മാസനത്തിൽ ഇരുന്ന്, മൂലബന്ധത്തോടുകൂടി ശ്വാസോച്ഛാസം ചെയ്യുമ്പോൾ കുണ്ഡലിനി ശക്തി മണിപൂരകത്തിലെക്ക് ആകർഷിക്കുന്നു.🙏

അനാഹതം :-
ഹൃദയത്തിന് തൊട്ട്, നട്ടെല്ലിന്റെ ഉള്ളിൽ സുഷുമ്നാനാഡിയിലാണ് ഇതിന്റെ സ്ഥാനം. ഇതിന് പന്ത്രണ്ട് ദളപത്മങ്ങൾ സൂര്യനേപ്പോലെ തിളങ്ങുന്നു. പ്രാണനെ ഉൾക്കൊണ്ട് ,ഉദാനനെ അടക്കി പിടിക്കുമ്പോൾ മണിപൂരകത്തിലേക്ക് ആകർഷിക്കപ്പെട്ട കുണ്ഡലിനി ശക്തിയായി അനാഹതത്തിലെക്ക് ആകർഷിക്കപ്പെടുന്നു.🙏

വിശുദ്ധി :-
കണ്ഠ പ്രദേശത്ത് സുഷുമ്നായിലാണ്  സ്ഥാനം. ഇതിന് പതിനാറ് ദളപത്മമാണ്. ഇതിന്റെ പ്രവർത്തനം സംസാരിക്കുവാൻ പ്രാപ്തനാക്കുകയാണ്.🙏

ആജ്ഞാചക്രം:-

സുഷുമ്നായുടെ മുകളിലത്തെ അഗ്രത്തിലാണ് സ്ഥാനം. രണ്ട് ദളപത്മങ്ങളും, ശിവലിംഗം പോലുള്ള ജ്യോതിപ്രഭയും അടങ്ങിയതാണ്. എല്ലാ അറിവുകളുടെയും കേന്ദ്ര ബിന്ദു. 🙏
മനുഷ്യ ശരീരത്തിലെ എല്ലാ പ്രധാനപ്പെട്ട നാഡികളും സുഷുമ്നായുമായി ബന്ധപ്പെട്ട് കിടക്കുന്നു.🙏

ഇത് തന്നെയാണ് ഭൂമിതത്വം, ജലതത്വം, അഗ്നിതത്വം, വായുതത്വം, ആകാശതത്വം, മനഃതത്വം ഇവയിൽ അധിഷ്ഠിതമായത്.🙏

ഈ ആറ് തത്വങ്ങളെ , ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി, എന്നിവയിലൂടെ സ്വായത്ഥമായാൽ "തത്ത്വമസി"യിൽ എത്തിചേരും🙏
ജീവിതത്തിൽ ഇത്, ബീജധാരണം, ശൈവം, യൗവ്വനം, ഗൃഹസ്ഥാശ്രമം, സന്യാസം, വാനപ്രസ്ഥം എന്നിവയിൽ എത്തിച്ചേരും.🙏
ഇനി മരണ ശേഷവും ഇതുതന്നെയാണ്. ജലം കൊണ്ട് കുളിപ്പിക്കുന്നു,
ഭൂമിയിൽ ഇറക്കി കിടത്തുന്നു , അഗ്നിയാൽ ദഹിപ്പിക്കപ്പെടുന്നു., വായുവിൽ പുകയായി പോകുന്നു. ,ആകാശത്തിൻ എത്തിചേരുന്നു. അതായത് ,ശരീരം നശിച്ച് പഞ്ചഭൂതത്തിൽ ലയിച്ച്, ആത്മാവ് ,പരമാത്മാവിൽ എത്തിചേരുന്നു എന്ന സങ്കല്പം. 🙏
 പാതജ്ജലിയോഗസൂത്രം,
"ഹഠവിദ്യോപദിശ്യതേ"  രാജയോഗസിദ്ധിക്കായി "ഹഠയോഗം" ചെയ്യുക.🙏

ഇനി നാരായണീയത്തിലേക്ക് വരാം.
ഷഡാധാരങ്ങൾ വഴിയാൽ മനസ്സ് സഞ്ചരിച്ച് അവസാനം സുഷുമ്നായിൽ എത്തിചേരും. എന്ന് പറഞ്ഞാൽ മൂർദ്ധാവിൽ എത്തിചേരും.🙏 ശ്രീഭട്ടതിരിപ്പാട്, ഇങ്ങനെ ചെയ്തു കൊള്ളാം എന്ന് പറയുന്നു 🙏

"പ്രതദ്വോചേ അമൃതം തു വിദ്വാൻ
ഗന്ധർവ്വോ നാമ നിഹിതം ഗുഹാസു
ത്രീണി പദാ നിഹിതാ ഗുഹാസു
യസ്തദ് വേദ സവിതു: പിതാ സത്."

ഹൃദയ ഗുഹകളിൽ വയ്ക്കപ്പെട്ടിട്ടുള്ള ആ അമൃതത്തെ അറിഞ്ഞവനായ ഗന്ധർവ്വൻ പറഞു. ബുദ്ധി ഗുഹകളിൽ നിഹിതങ്ങളായ മൂന്ന് സ്ഥാനങ്ങളെ യാതോരുവൻ,  ആ സത്വത്തെ അറിയുന്നുവോ, അവൻ സൂര്യന്റെ പിതാവാകുന്നു.🙏
മഹാനാരായണോപനിഷത്ത്, (1.15)

No comments:

Post a Comment