Saturday, February 02, 2019

ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, വാഗ്ഭടാനന്ദഗുരു തുടങ്ങിയ ആത്മീയാചാര്യന്മാരുടെ പരമ്പരയില്‍പെട്ട ഗുരുവര്യനാണ് വേശാല എഴുത്തച്ഛന്‍ എന്ന വേശാലസ്വാമികള്‍. 
പാപ്പിനിശ്ശേരിക്കടുത്ത അരോളിയിലാണ് വേശാല എഴുത്തച്ഛന്‍ ജനിച്ചത്. അരോളിയിലെ പയ്യന്‍ താഴത്ത് വീട്ടില്‍ പാട്ടിയായിരുന്നു അമ്മ. വേശാല പുത്തന്‍വീട്ടില്‍ ചാത്തുക്കുട്ടി നമ്പ്യാരാണ് അച്ഛന്‍. ഒമ്പത് സഹോദരന്മാരുണ്ടായിരുന്നു സ്വാമികള്‍ക്ക്. എല്ലാവരും ആധ്യാത്മിക ജീവിതം സ്വീകരിച്ച് യോഗിവര്യന്മാരായി. വേദശാസ്ത്രങ്ങളിലും ജ്യോതിഷത്തിലും വൈദ്യശാസ്ത്രത്തിലും അഗാധപാ
ണ്ഡിത്യമുള്ളവരായിരുന്നു ഇവര്‍. പരോപകാരികളും സൗമ്യശീലരുമായിരുന്നു. തീര്‍ഥാടനത്തിനായി കാശിക്ക് പോയ സഹോദരങ്ങളാരും പിന്നീട് തിരിച്ചെത്തിയില്ല. കുംഭകോണത്തു നിന്നുള്ള തഞ്ചാവൂര്‍ ബ്രാഹ്മണന്‍ യോഗീശ്വര സ്വാമികളായിരുന്നു ഇവരുടെ ഗുരുനാഥന്‍. അദ്ദേഹം സമ്മാനിച്ച സാളഗ്രാമം ഇന്നും ഇവിടെ പൂജിക്കുന്നു. വൈദികാധ്യാപനത്തിന് പേരുകേട്ട സ്ഥലമായിരുന്ന വേശാല സ്വാമികളുടെ വീടിരുന്ന പ്രദേശം. ഒട്ടേറെ വേദശാലകള്‍ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വേദശാല ലോപിച്ചാണ് വേശാലയായത്.  
അച്ഛന്റെ സഹോദരിയുടെ മകളായ ശ്രീദേവിയെയാണ് വേശാല സ്വാമികള്‍ വിവാഹം ചെയ്തത്. നാരായണന്‍ എന്നൊരു മകനുണ്ടായിരുന്നു ഈ ദമ്പതികള്‍ക്ക്. മകന്‍ പിറന്ന് ഒരു വര്‍ഷത്തിനകം സ്വാമികളുടെ ഭാര്യ മരിച്ചു. ഈ വേര്‍പാട് സഹിക്കാനാവാതെ അദ്ദേഹം ലൗകിക ജീവിതം ഉപേക്ഷിച്ച് മൂകാംബികയിലെ ചിത്രമൂലയില്‍ ഏറെനാള്‍ ധ്യാനനിരതനായി. പിന്നീട് 35 വര്‍ഷത്തോളം ആധ്യാത്മിക ബോധവത്കരണത്തിനുള്ള ദേശാടനങ്ങളിലായിരുന്നു. 
ജാതിമതഭേദമില്ലാതെ മനുഷ്യരെയെല്ലാം അദ്ദേഹം ഒരു പോലെ കണ്ടു. മിശ്രഭോജനങ്ങളില്‍ പങ്കാളിയായി. അവശ വിഭാഗങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. 1943 ജനുവരി 30ന്  86 ാമത്തെ വയസ്സിലാണ് സ്വാമികള്‍ സമാധിയായത്. കണ്ണൂര്‍ ജില്ലയിലെ കൂടാളിയിലെ മാവില പുത്തന്‍ വീട്ടിലെ വേശാല സ്വാമികളുടെ സമാധി ആയിരക്കണക്കിന് ഭക്തരുടെ അഭയകേന്ദ്രമാണ്. മകരം പതിനാറിനാണ് സ്വാമികളുടെ സമാ
ധി ദിനം. കണ്ണൂരിലും പരിസരങ്ങളിലും നിന്ന് ഭക്തര്‍ അന്ന് സമാധി ദര്‍ശിച്ച് അനുഗ്രഹം തേടാനെത്തും. പഠനത്തില്‍ ഉന്നത വിജയം നേടാനുംമാറാവ്യാധികള്‍ മാറാനും കേസുകള്‍ വിജയിക്കാനും ഇവിടെയെത്തി മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ മതി. ഫലം ഉറപ്പെന്നാണ് അനുഭവസാക്ഷ്യങ്ങള്‍. 
ജാതി ഒന്നേ ഉള്ളൂ, സ്ത്രീയും പുരുഷനും. ദൈവം ഒന്നേയുള്ളൂ, അത് ഞാനാണ്. ഞാന്‍ എന്ന ബ്രഹ്മം. ഞാന്‍ എന്നിലുണ്ട്, നിന്നിലുമുണ്ട്. എന്റെ കണ്ണിലെ നിന്നെ ഞാന്‍ കാണണം. നിന്റെ കണ്ണിലെ എന്നെ നീയും കാണണം. അപ്പോഴാണ് ബ്രഹ്മതത്വം ദര്‍ശിക്കുന്നത്. അതിന് വെറും കണ്ണ് പോരാ, ജ്ഞാനക്കണ്ണ് വേണം. ജ്ഞാനക്കണ്ണിനായ് അറിവു നേടണമെന്ന് സ്വാമികള്‍ ഭക്തരെയും ശിഷ്യരെയും  ഉദ്‌ബോധിപ്പിച്ചു കൊണ്ടിരുന്നു.
വിജയന്‍ പുന്നാട്
ഫോണ്‍: 9400733922

No comments:

Post a Comment