Wednesday, March 13, 2019



നാരദ ഭക്തി സൂത്രം -
അധ്യായം - 1 -
ഭാഗം -2
*സൂത്രം - 10*

*അന്യാശ്രയാണാം*
*ത്യാഗ: അനന്യതാ*

അന്യാശ്രയാണാം - അന്യങ്ങളായ സകല ആശ്രയങ്ങളുടെ ,
ത്യാഗ: - ത്യാഗമാണ്,
അനന്യതാ - ഏകാഗ്രത.

അന്യങ്ങളായ സകല
ആശ്രയങ്ങളേയും
പരിത്യജിക്കലാണ്
ഏകാഗ്ര ഭക്തി അഥവാ
സമ്പൂർണ്ണ ഹൃദായാർപ്പ
ണം.

കഴിഞ്ഞ സൂത്രത്തിലെ
'അനന്യതാ' പദത്തെയാണ് ഇവിടെ
വിവരിക്കുന്നത്. ഭഗവദ്
ഭക്തിയിൽ പരിപൂർണ്ണ
ഏകാഗ്രത സിദ്ധിച്ചു
കഴിഞ്ഞാൽ ആഭക്തൻ
തന്റെ അസ്വസ്ഥതക
ളിൽ നിന്നും രക്ഷ നേടാൻ
ലോകത്തിലെ ഒരു വസ്തുവിനേയും ശരണം പ്രാപിക്കുക
യില്ല. ആ പരമഭക്തന്റെ
ഹൃദയം ഭഗവത് ഭക്തി
സമ്പൂർണ്ണമായി ഇരിക്കുന്നതിനാൽ മറ്റൊരു ചിന്തയ്ക്കോ
വികാരത്തിനോ പ്രവേശിക്കുവാൻ അവി
ടെ ഇടമില്ല. തന്റെ മന:
സംതൃപ്തിക്കും ബാഹ്യ
സുഖ സൗകര്യങ്ങൾക്കും തന്റെ ഹൃദയനാഥനെ
യല്ലാതെ മറ്റാരേയും
അയാൾ ആശ്രയിക്കുകയില്ല.

എല്ലാ ച രാചര വസ്തു
ക്കളും ഭഗവാനിൽ നിന്നും ഉത്ഭവിച്ചതാണെ
ന്നും ദൃശ്യപ്രപഞ്ചത്തിൽ
കാണുന്ന സകലവും ഭഗവന്മയമായും കാണു
ന്ന ഭക്തന് ഓരോ നിമിഷവും ഭഗവാനല്ലാ
തെയും ഭഗവദ് ലീല ക
ളല്ലാതെയും ഉള്ള ഒരു
വസ്തുവിനേയും
എവിടെയും തേടുവാ
നോ അറിയുവാനോ
സാദ്ധ്യമല്ല.
           തുടരും......

No comments:

Post a Comment