ക്ഷേത്രങ്ങളിലെ കൊടിയേറ്റു കണ്ടാൽ*
*കൊടിയിറക്കവും * *കാണണമെന്ന് പറയുന്നതിന്റെ കാരണം എന്ത്*
*ദേവശരീരമായ ക്ഷേത്രത്തിന്റെ നട്ടെല്ലിന്റെ പ്രതീകമാണ് കൊടിമരം.*
അപ്പോൾ കൊടിക്കൂറ എന്നു പറഞ്ഞാലോ- നട്ടെല്ലിന്റെ മൂലാധാര സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കുണ്ഡലിനീ ശക്തിയുടെ പ്രതീകം.*
*ദേവശരീരത്തിന്റെ നട്ടെല്ലിനെ പ്രതിനിധാനംചെയ്യുന്ന കൊടിമരത്തിൽ കൊടിയേറിയാണ് (കൊടിക്കൂറ )ഉത്സവം ആരംഭിക്കുന്നത്.*
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ കേന്ദ്രമാണ് നട്ടെല്ല് ആരംഭിക്കുന്നിടത്തുള്ള മൂലാധാരസ്ഥാനം.
മൂലാധാരത്തിൽ നിന്നും(കൊടിമരം ) പൂജാവിധികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഉയർത്തുന്ന കൊടിക്കൂറ കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണ്. മൂലാധാരത്തിലാണ് കുണ്ഡലിനി ശക്തി നിലകൊള്ളുന്നത്, ഈ ശക്തി സാധാരണ മനുഷ്യശരീരത്തിൽ ഉറങ്ങിക്കിടക്കുന്നു.
മനുഷ്യശരീരത്തിൽ ആറു ആധാരങ്ങൾ ഉണ്ട് ഷഡാധാരം എന്നപേരിൽ. അതിനു മറ്റൊരു പേര് പറയാറുണ്ട്
ഷഡ്‌ചക്രങ്ങൾ.
1:നട്ടെല്ലിന്റെ ഏറ്റവും ചുവട്ടിലായി മൂലാധാരം.
2:അതിനു തൊട്ടുമുകളിലായി മദ്ധ്യഭാഗത്തുവരുന്ന ആധാരത്തിന്റെ പേര് സ്വാധിഷ്‌ഠാനം.
3:അതിനുമുകളിലായി പൊക്കിൾക്കൊടിയുടെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് അല്ലെങ്കിൽ ആധാരത്തിന്റെ പേര് മണിപൂരകം.
4:അതിനു തൊട്ടുമുകളിലായി ഹൃദയത്തിന്റെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് അനാഹതം.
5:കഴുത്തിന്റെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് വിശുദ്ധി.
6:ഭ്രൂമദ്ധ്യത്തിൽ വരുന്ന ആധാരത്തിന്റെ പേര് ആജ്ഞ.
ഇങ്ങനെയുള്ള ആറു ആധാരങ്ങൾ മനുഷ്യശരീരത്തിൽ ഉണ്ട്. ഇതിൽ മൂലാധാരത്തിന് ഒരു പ്രത്യേകത ഉണ്ട്. ഈ പ്രപഞ്ചത്തിലെ മുഴുവൻ ദൈവീക ശക്തിയും, ഒരു മനുഷ്യനിൽ സൂഷ്‌മരൂപത്തിൽ കുണ്ഡലിനീ എന്നപേരിൽ മൂലാധാരത്തിൽ മൂന്നരചുറ്റു സർപ്പാകൃതിയിൽ സൂഷ്മാവസ്ഥയിൽ സുഷുമ്‌നാവസ്ഥയിൽ ഉറങ്ങി കിടക്കുന്നു എന്നു വിശ്വാസം.
ഇതിനെ ഉണർത്താൻ ആർക്കേ കഴിയൂ, നിരന്തരം ഈശ്വര ജ്ഞാനം തുളുമ്പുന്ന ജ്ഞാനിയായ ഒരു യോഗിക്കു മാത്രമേ ഉണർത്താൻ കഴിയൂ.ഉണർത്തിയാൽ എന്തു സംഭവിക്കും, സുഷുമ്നാ എന്ന നാഡിയിലൂടെ, സ്പൈനൽകോടിലൂടെ ഇതു മുകളിലേക്ക് ഉയരും. ഉയർന്നാൽ നാലഞ്ചാറ് കടമ്പകൾ കടക്കേണ്ടതുണ്ട്.
മൂലാധാരത്തിൽനിന്നും ഉയരുന്ന കുണ്ഡലിനീ ശക്തി ഇഡാനാഡിയിലൂടെ മുകളിലേക്ക് ഉയരുമ്പോൾ മണിപൂരകം എന്ന ഒരു ഘട്ടം കാണുന്നു, അതിനെ ഭേദിക്കുന്നു. സ്വാധിഷ്‌ഠാനം, മണിപൂരകം,അനാഹതം, വിശുദ്ധി, ആജ്ഞ,എന്നീ ചക്രങ്ങളെയെല്ലാം ഭേദിച്ചു ശിരസ്സിൽ എത്തുന്നു എന്നതാണ് വിശ്വാസം.
ശിരസ്സിൽ എന്തുണ്ട്, "സഹസ്രാരപത്മം"ആയിരം ഇതളുകളുള്ള ഒരു താമര ഉണ്ട് എന്ന് വിശ്വസിച്ചാൽ, ആ താമര വിടർന്നു നിൽക്കുന്നതായി അനുഭവപ്പെടും. കുണ്ഡലിനീ ശക്തി ശിരസ്സിൽ എത്തിയാൽ, സാധാരണക്കാരനായിരുന്ന ഒരാൾ യോഗി ആയി മാറും.
കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണ് കൊടിക്കൂറ, നട്ടെല്ലിന്റെ പ്രതീകമാണ് കൊടിമരം. കൊടിമരത്തിലെ പറകൾ കശേരുക്കളുടെ പ്രതീകമാണ്. അപ്പോൾ കൊടിയേറ്റും കൊടിയിറക്കും എന്താണെന്നു പറയേണ്ടതില്ലല്ലോ.
ജ്ഞാന നിഷ്‌ഠനായിരിക്കുന്ന ഒരു മനുഷ്യനിലെ കുണ്ഡലിനീ ശക്തിയെ നിഷ്‌ഠയോടുകൂടി ഉണർത്തി,ഉയർത്തി അവന്റെതന്നെ സഹസ്രാര പത്മത്തിൽ എത്തിയാൽ അവൻ, ഭോഗി എന്ന അവസ്ഥയിൽ നിന്നും, യോഗി എന്ന അവസ്ഥയിലേക്ക് എത്തപ്പെടുന്നു. ഇതു പുറത്തു കാണിക്കുന്ന ഒരു വീക്ഷണമാണ് കൊടിയേറ്റവും, കൊടിയിറക്കവും.
അങ്ങനെ ശിരസ്സിൽ തന്നെ കൊടിയേറിനിന്നു, പിന്നെപ്പോയി ലൗകിക ജീവിതം നയിക്കാൻ യോഗിക്കു സാധിക്കുമോ, സാധിക്കില്ല . കയറിയതിനെ പൂർവ സ്ഥിതിയിൽ കൊണ്ടുവന്നിട്ടു ലൗകികജീവിതം നയിച്ചോളൂ.
കുണ്ഡലിനീ ശക്തി ഇഡാ നാഡിയിലൂടെ സഹസ്രാരപത്മത്തിൽ എത്തിയ ശേഷം, പിംഗളാനാഡിയിലൂടെ തിരിച്ചു മൂലാധാരത്തിലെത്തുന്നു. കൊടിയിറക്കം കുണ്ഡലിനീ ശക്തിയെ തിരിച്ചു മൂലാധാരത്തിലെത്തിക്കുന്ന ചടങ്ങാണ്.
ദേവ ചൈതന്യം അതിന്റെ പാരമ്യതയിലെത്തിനിൽക്കുന്ന സമയമാണ് ഉത്സവ ദിവസങ്ങൾ.
അത്യുജ്വല ചൈതന്യ പ്രഭാവം ഏറ്റുവാങ്ങാൻവേണ്ടിയാണ് കൊടിയേറ്റം മുതൽ കൊടിയിറക്കം വരെ ഭക്തജനങ്ങൾ ദേവസന്നിധിയിൽ ഉണ്ടാവണമെന്ന് പറയുന്നത്.
കൊടിയേറുന്നതുകണ്ടാൽ,കൊടിയിറങ് ങുന്നതുവരെ വൃതാനുഷ്ഠാനം വേണം, മത്സ്യ മാംസ്യങ്ങൾ,ലൗകിക ജീവിതം ഉപേക്ഷിക്കണം.
*സനാതന ധർമ്മ
No comments:
Post a Comment