Sunday, March 24, 2019

അദ്ധ്യായം-1
ഭാഗം -2
*സൂത്രം - 13 - തുടർച്ച*

ഒരു ഭക്തി സാധകൻ
ഈ ശാസ്ത്ര വിധികളെ
തീരെ നിരാകരിച്ച് ജീവി
ക്കുവാൻ തുടങ്ങുക
യാണെങ്കിൽ, അയാളിൽ ഉള്ള നീച
വാസനകളും മൃഗീയ വി
കാരങ്ങളും അയാളെ
വിഷയ ഭോഗാസക്തിയി
ലുള്ളവികാരമൂർച്ചയിൽ
നിമഗ്നനാക്കുന്നു .
അയാളിൽ സഹജമായുള്ള ക്രൂര പ്ര
കൃതിക്ക് യാതൊരു
നിയന്ത്രണവും ഇല്ലാതെ
വിളയാടുവാനുള്ള ഒരു
അവസരം കിട്ടുകയാണ്
ഇതിന്റെ പരിണത ഫലം. അങ്ങിനെയുള്ളവർ
അധോയോനികളിലേ
ക്ക് തള്ളപ്പെടുകയും,
അവിടെയുള്ള നരക
യാതനകൾ അനുഭവിക്കേണ്ടതായും വരുന്നു .യഥാർത്ഥ
ഭക്തന്മാർക്ക് ഇപ്രകാര
മുള്ള ദുരന്തത്തിന്റെ
പടുകുഴിയിൽ പതിക്കാ
തെ ഇരിക്കുവാനും
തന്റെ ഭക്തി സാധനയിൽ കൂടി
സുഗമമായി പുരോഗമിച്ചു ദിവ്യാനു
ഭൂതി നേടുവാനും ഋഷീശ്വരന്മാർ വളരെ
ശ്രദ്ധാപൂർവ്വം നിർദ്ദേശിച്ചതായ നിർദ്ദേ
ശ ങ്ങൾ അനുഷ്ഠിക്കുക മാത്രമാണ് ഏക
രക്ഷാകവചം.

അതു കൊണ്ട് ബാഹ്യലോകത്തേയും
ലൗകിക വിഷയങ്ങളേ
യും പറ്റി നാം ബോധവാ
ന്മാരായി ഇരിക്കുന്ന കാലത്തോളം സാധക
ന്മാർക്ക് മാർഗ്ഗദർശന
ങ്ങളായി കരുണാമയ
ന്മാരായ ഋഷിവര്യന്മാർ
നിർദ്ദേശിച്ച ജീവിതചര്യ
യും സാധനാനുഷ്ഠാനങ്ങളും ശ്രദ്ധാപൂർവ്വം നമുക്ക് അനുഷ്ഠിക്കേണ്ടതുണ്ട്.

ശാസ്ത്ര വിധികൾ ബാഹ്യലോകാനുഭവങ്ങ
ളെപ്പറ്റി ബോധവാന്മാരാ
യി ഇരിക്കുന്നവർക്കു മാത്രമേ അനുഷ്ഠിക്കേണ്ടതുള്ളൂ
എങ്കിൽ പരമമായ ആദ്ധ്യാത്മികമായ ലക്ഷ്യപ്രാപ്തിക്കു ശേഷം ഈ ഭക്തന്മാർ
ക്ക് വല്ല കർത്തവ്യവും
ചെയ്യേണ്ടതായിട്ടു
ണ്ടോ? ദേവർഷി നാര
ദൻ ഇതിനെ ക്കുറിച്ച്
അടുത്ത സൂത്രത്തിൽ
വിവരിക്കുന്നുണ്ട്.
          തുടരും.....

No comments:

Post a Comment