Sunday, March 24, 2019

ജന്മദിനം..

43 വർഷം കൊണ്ട് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന്. ഒഴിയാൻ തയ്യാറാകാത്തത് കൊണ്ട്. ആ വീടിൻറെ ഉടമസ്ഥൻ. കറണ്ട് കട്ട് ചെയ്യാൻ തുടങ്ങി. വെള്ളത്തിൻറെ കണക്ഷൻ കട്ട് ചെയ്യാൻ തുടങ്ങി. വഴി തടയാൻ തുടങ്ങി. അങ്ങനെ പല ഉപദ്രവങ്ങളും..  പിന്നെ നാട്ടുകാർ ഇടപെടുമ്പോൾ. . രണ്ടുനാലു ദിനം വീടിൻറെ ഉടമസ്ഥൻ ശാന്തമായിരിക്കും. അവസരം കിട്ടിയാൽ വീണ്ടും കറണ്ട്  കട്ട്  ചെയ്യും. വഴി തടയും.... 

കഥയങ്ങനെ പോകുന്നു. 43 വർഷമായി ഈ വീട്ടിൽ താമസിക്കുന്ന ഞാനോ ഇത് എൻറെ വീട് എന്ന ഭാവത്തിൽ. ഉടമസ്ഥന് വിട്ടുകൊടുക്കാനും തയ്യാർ അല്ലാതെ വാശി പിടിച്ചു നിൽക്കുന്നു. 

 എന്തായാലും സത്യം വീട് ഉടമസ്ഥന്റെയാണ്. അവൻ ഒരു ദിവസം എന്നെ ഇറക്കിവിടും. അതിന് കാത്തുനിൽക്കാതെ ഞാനെൻറെ "സ്ഥാവര ജംഗമ വസ്തുക്കള്‍" എടുത്തു. വീട് ഒഴിഞ്ഞു കൊടുക്കാൻ തീരുമാനിച്ചു.

 ന്യായമായ എൻറെ ഒരു ആവശ്യം വീടിൻറെ ഉടമസ്ഥനോട് ചോദിച്ചു. "സ്ഥാവര ജംഗമ വസ്തുക്കള്‍"  വസ്തുക്കൾ മാറ്റാനുള്ള സമയം മാത്രം

 വീട്ടിലെ ഉടമസ്ഥന് അതിനു സമ്മതിക്കുന്നില്ല..

 (വീട്ടിൽ ഉടമസ്ഥൻ കാണിക്കുന്നത് അനീതിയാണ്)

** വീട്             --    ശരീരം
** ഉടമസ്ഥൻ  --    പ്രകൃതി
** ഞാൻ         --    ആത്മാവ്
** സ്ഥാവര ജംഗമ വസ്തുക്കള്‍" -- ഋണം.
biju pillai

No comments:

Post a Comment