നാരദ ഭക്തി സൂത്രം -
അദ്ധ്യായം - 1
ഭാഗം -2
*സൂത്രം - 8*
[ ക ഴി ഞ്ഞ സൂത്രം - 7
ആയിരുന്നു.എന്നാൽ എഴുതിയതിൽ വന്ന തെറ്റ് *അദ്ധ്യായം - 1*
*എന്നതിനു പകരം*
*അദ്ധ്യായം 7 എന്നും* *സൂത്രം 7 എഴുതാതെ*
*വിട്ടു പോകയും* *ചെയ്ത തെറ്റ്* *ഏവരുംക്ഷമിക്കണം*അദ്ധ്യായം-1 ഭാഗം-2*
*സൂത്രം - 7 എന്ന് വായിക്കണം*]
*നിരോധസ്തുലോക*വേദവ്യാപാരന്യാസ: *
*സാ:*
നിരോധ: തു:- ഈ ത്യാഗ
മാകട്ടെ, ലോക: - ലൗകി
ക മാ യ (ഭൗതികമായ);
വേദ- മതപരമായ ,
വ്യാപാര : - വ്യാപാരങ്ങ
ളിൽ നിന്നെല്ലാം, ന്യാസ: - ത്യാഗമാണ് ( സന്യാസ മാ ണ് )
ഈ വൈരാഗ്യം ലൗകികവും മതപരവു
മായ സകല വ്യാപാര
ങ്ങളെയും പരിപൂർണ്ണ
മായി ത്യജിക്കുന്നതിലാണ്.
ഭഗവദ് പ്രേമം വർദ്ധിക്കുന്നതോടു
കൂടി, ഭക്തൻ സകല
ലൗകികവ്യാപാരങ്ങ
ളിൽ നിന്നും അനുഷ്ഠാനപരമായ
വൈദിക വ്യാപാരങ്ങളിൽ നിന്നും
തീരെ വിട്ടുമാറുന്നു.
ഫലപ്രതീക്ഷയിൽ ഉള്ള
ഹൃദയാവേശം മാത്രമാ
ണ് ഏതൊരുത്തനെയും
അവന്റെ കർമ്മരംഗത്തിൽ പ്രവർ
ത്തിക്കുവാൻ പ്രേരിപ്പി
ക്കു ന്ന ത് ഹരി ഭക്തിയായ അത്യാനന്ദ
ലഹരിയിൽ പൂർണ്ണമായി മുഴുകി
കഴിയുന്ന ഭക്തന്
ഭഗവത് പ്രേ മകഥാ
സ്മരണയല്ലാതെ
മറ്റൊരു ആഗ്രഹവും
ഉണ്ടാകാൻ സാദ്ധ്യ
മല്ലല്ലോ. ഭഗവത് ചിന്ത
യിൽ മാത്രം ആ ഭക്തന്റെ മനസ്സ് കേന്ദ്രീകരിക്കപ്പെടുന്നു.
ഭക്തന്റെ മനസ്സ് പൂർണ്ണ
മായി ജഗദീശ്വരൻ
എന്ന ഒരേ ഒരു വിചാര
ത്തിൽ ത്രസിക്കുന്നു.
[ശുദ്ധ ജഗദീശ്വരാകാര
വൃത്തി]
യാതൊരു ആകർഷണ
വസ്തുവിനും ആ
ഭക്തോത്തമന്റെ മനസ്സിനെ പിൻതിരിപ്പി
ക്കുവാൻ സാദ്ധ്യമല്ല.
കാണുന്ന എല്ലാ കാഴ്ച
ക ളും സർവ്വവ്യാപിയായ
നാരായണ സ്വരൂപമായി
ട്ടേ അയാൾ കാണുക
യുള്ളൂ.
തുടരും......
No comments:
Post a Comment