Tuesday, March 12, 2019

ശ്രീകൃഷ്ണ സങ്കല്പം     🌺*
  *( സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)* 
                         *(ഭാഗം,4)*

       *സ്വാമിജിയോട് ഒന്നു വിശ്രമിക്കാൻ പറഞ്ഞിട്ട് അവർ പശുവിന് കുറച്ചു തീറ്റ കൊടുക്കാൻ പോയി.പശുക്കുട്ടിയെ വിട്ടു കുടിപ്പിക്കുമ്പോൾ സ്വമിജിയോട് ആ അമ്മ ചോദിച്ചു:ആ കുട്ടിയെ മാറ്റി നിർത്തി നേരിട്ട് കുടിക്കണമെന്നുതോന്നുന്നില്ലേ?*
*"ഉണ്ട്" എന്നു പറയണോ," ഇല്ല" എന്നുപറയണോ എന്ന് സംശയമായി .അവർ എന്തുപറയും എന്നുള്ളതുകൊണ്ടാണ് സ്വാമിജി സംശയാലുവായത്.*


      *അടുത്ത ചോദ്യം:- നിങ്ങൾ ഇന്ത്യയിൽത്തന്നെയാണോ ജനിച്ചത്?നിങ്ങളുടെ അച്ഛനമ്മമാർ,മുത്തശ്ശിമാർ ഒക്കെ നിങ്ങളെ കുട്ടികാലത്ത് ഈ കണ്ണൻ്റെ അപദാനങ്ങളെ പഠിപ്പിക്കാതെയാണോ നിങ്ങളെ വളർത്തിയത്.?അവർ ബാലലീലയുടെ പ്രേമപ്രഹർഷങ്ങളിലീടെ ബഹുദൂരം സ്വമിജിയെ കൊണ്ടുപോയി.തുടർന്ന് സ്വാമിജി ഒരു ചോദ്യം ചോദിച്ചു: അപ്പോൾ നിങ്ങൾ പറയുന്ന ഈ ശൈശവപ്രേമമാണ് കൃഷ്ണൻ?*
*ഉടൻതന്നെ ആ അമ്മ ചോദിച്ചു: "നിങ്ങൾ എവിടെയാണിരിക്കുന്നത്?*
*സ്വാമിജിയുടെ മറുപടി: "ഗോവർദ്ധനത്തിൽ"*
*ചോദ്യം: "എന്തു പ്രത്യേകതകൊണ്ടാണ് ഈ പർവ്വതത്തെതേടി നിങ്ങൾ എത്തിയത്?* *എന്തെല്ലാം* *കാര്യങ്ങളുടെ* *അപദാനങ്ങൾ* *ഒന്നിച്ചുറങ്ങുന്നതാണ് ഈ മണ്ണ്?*
*കഥയല്പം അറിയുന്നതുകൊണ്ട് ആ സ്വാമിജി പറഞ്ഞു:"ഇവിടെയാണ് ഒരു ബാലൻ പാരമ്പര്യനിഷ്ടമായ കർമ്മകലാപത്തെ ആദ്യമായി ചോദ്യം ചെയ്തത്.*
*ആ അമ്മ തുടർന്നു: നിഷ്കളങ്കമായ ഒരു ബാല്യം തൻ്റെ സമൂഹമനുഷ്ഠിക്കുന്ന ഉഝവസദൃശമായ ഒരു ചടങ്ങിനെ ചോദ്യം ചെയ്യുക.അകിനുപകരം ശ്രേഷ്ഠമായ ഒന്നിനെ* *രൂപപ്പെടുത്തുക.അതിനെന്തുപേരാണ് നിങ്ങൾ പറയുക?ഇന്ദ്രന്* *മഴയ്ക്കായിക്കൊണ്ട് ലോകം നടത്തുന്ന ഒരു യജ്ഞവിധിയെ ചോദ്യം ചെയ്ത് ഗോവർദ്ധനത്തെ മുൻനിർത്തി യാഗം നടത്തുക.ഒരു അർത്ഥോക്തിയിൽ നിർത്തിയിട്ട് അവർ പറഞ്ഞു:*

     *"ഹേ സ്വാമിജീ,നിങ്ങൾ ഒരു പക്ഷെ വളരെ പഠിപ്പുള്ളവനാകും.നിങ്ങൾ ഇന്ത്യക്കാർക്ക് ഇൻ്റലക്ച്വൽ ലിറ്റിറസി വളരെ കൂടുതലാണ്.(അവരുപയോഗിച്ച പദമാണ് intellectual literacy - ബൗദ്ധിക സാക്ഷരത -  എന്നുള്ളത്.)നിങ്ങൾക്ക് ഒരു പൊട്ടുതൊടണമെങ്ങിൽ അത് ആധുനിക ശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ വ്യഖ്യാനിക്കണം.ലോകത്ത് ഒരു മതത്തിനും ഈ കാലഘട്ടത്തിൽ ഈ ഗതികേടുപറ്റിയിട്ടില്ല.നിങ്ങൾക്കു നിങ്ങളുടെ മതവും അനുഷ്ഠാനങ്ങളും മരിച്ചു എന്നുള്ളതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് നിങ്ങളുടെ ബൗദ്ധിക സാക്ഷരത.തൊട്ടുമുമ്പിൽവരുന്ന ഒരു അതിഥിക്ക് ഒരു ഭക്ഷണം വിളമ്പണമെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ള മതങ്ങളെയും ജാതികളെയും പണ്ഡിതന്മാരെയും ബോദ്ധ്യപ്പെടുത്തിയിട്ടുവേണം ആ പാവന കർമ്മം നിങ്ങൾക്കിന്നു നിർവ്വഹിക്കാൻ.നിങ്ങൾക്ക് ഒരു ക്ഷേത്രത്തിൽ പോകണമെങ്കിൽ ആ ക്ഷേത്രത്തിലിരിക്കുന്ന വിഗ്രഹത്തിൻ്റെചൈതന്യം "ഇത്ര അളവിൽ ശക്തമാണെന്ന് "ഊർജ്ജതന്ത്രത്തിൻ്റെ അന്തർമണ്ഡലങ്ങളിൽ നിന്നും പറഞ്ഞാലേ പോകാൻ പറ്റു.നിങ്ങളുടെ ബൗദ്ധിക സാക്ഷരത - ഇൻ്റലക്ച്വൽ ലിറ്ററസി - ഇല്ലെങ്കിൽ നിങ്ങൾക്ക് ഒന്നും വിശ്വസിക്കാനാവില്ല.*

         *കൃഷ്ണനും തദപദാനങ്ങളും ആ ഗോപന്മാരും ഗോപികളും ആനന്ദിച്ചത് ബൗദ്ധിക സാക്ഷരതയുടെ അടിസ്ഥാനത്തിലല്ല.അതുകൊണ്ട് ഈ ഗ്രന്ഥം നിങ്ങൾ ഇന്ത്യക്കാർക്ക് പഠിക്കാനായിട്ടില്ല.നിങ്ങൾ പഠിച്ചാൽ ഇതിൻ്റെ അന്തർമണ്ഡലങ്ങളിലേയ്ക്ക് കയറിപ്പറ്റാനുമാവില്ല.വൈഖരികൾക്കും വ്യഖ്യാനങ്ങൾക്കും ബൗദ്ധികതയുടെ പരിവേഷം നൽകു൩ോൾ ഭക്തി മറയുകയും യുക്തി അനാവിശമായി കടന്നു വരികയും ചെയ്യുന്നതാണ്:ഹൃദയം ലളിതമാകാതിരിക്കുകയും ബുദ്ധി വികലമാവുകയും ചെയ്യുന്നതാണ്,"*🙏 *(തുടരും.....)*

No comments:

Post a Comment