Tuesday, March 12, 2019

നാരദ ഭക്തി സൂത്രം -
അദ്ധ്യായം-1
ഭാഗം -2
*സൂത്രം - 9*

*തസ്മിൻ അനന്യതാ*
*തദ്വിരോധിഷു*
*ഉദാസീന താ ച*

തസ്മിൻ - ഭഗവാനിൽ ,
അനന്യതാ -ഏകാഗ്ര
മായ ഭക്തി, ച-ഉം,
തദ്വിരോധിഷു - ഭക്തി
യോട് വിരോധം
കാണിക്കുന്നവരോട് ,
ഉദാസീന താ- ഉദാസീന
ഭാവം (ഇതാണ് ത്യാഗം)

ഭഗവാനോട് ഹൃദയംഗ
മായ ഏകാഗ്ര ഭക്തിയും
ഈ ഭഗവദ് ഭക്തിക്ക്
വിരോധവും അന്യവുമായ എല്ലാറ്റിനോടും അശ്രദ്ധ - ഉദാസീന ഭാവം - ഇതാണ് ത്യാഗം അഥവാ നിരോധം:

നിരോധം അഥവാ സർവ്വസംഗപരിത്യാഗത്തെപ്പറ്റി കഴിഞ്ഞ സൂത്രത്തിൽ നാരദമഹർഷി സൂചിപ്പിക്കുകയുണ്ടായി. ഈ സൂത്രത്തിൽ അദ്ദേഹം നിരോധം
എന്താണെന്ന് വ്യക്തമാ
ക്കുകയാണ്. തന്റെ
ഹൃദയ വല്ലഭനായ ഭഗ
വാനോടുള്ള ഏകാഗ്രവും പരിപൂർണ്ണ
വുമായ തന്മയീഭാവമാണ്
" നിരോധം ". ഭഗവാനു
മായുള്ള ഈ സമ്പൂർണ്ണ
തന്മയീഭാവത്തിൽ നിന്ന്
മനസ്സിനെ അകറ്റുന്ന എ
ല്ലാറ്റിനോടുമുള്ള പൂർണ്ണ
മായ ഉദാസീന ഭാവം ഇതു കൂടി ഉണ്ടാകുമ്പോൾ സർവ്വ
സംഗപരിത്യാഗിയായി.

ഭക്തന് ഭഗവാനോടുള്ള
ഭക്തി വർദ്ധിക്കുന്ന തോടുകൂടി അയാളുടെ
മനസ്സ് ഭഗവന്മയമായി
സദാ വർത്തിക്കുന്നു.
മനസ്സ് ഭഗവന്മയമായി
തീരുന്നതോടുകൂടി
ബാഹ്യ ലൗകികവ്യാപാ
ര ങ്ങളും ലൗകിക വസ്തുക്കളോടുള്ള
ആസക്തിയും ക്രമേണ
അയാളെ വിട്ടുപിരിയുന്നു. തന്റെ
മാനസേശ്വരന്റെ ലീലാ
വിലാസങ്ങളിൽ
ആകൃഷ്ടമായ അയാളു
ടെ മനസ് ഭഗവത് സേവ
യിൽതന്നെ മുഴുകു
ന്നു. സൂര്യോദയത്തോട്
കൂടി അന്ധകാരം നീങ്ങുന്നത് പോലെ ഭഗവത് ഭക്തി ഉദിക്കു
ന്നതോടുകൂടി ലോക
ബന്ധങ്ങളും പ്രവൃത്തികളും അയാളിൽ നിന്നു തനി
യേ വിട്ടുപിരിയുന്നു.

No comments:

Post a Comment