Monday, March 04, 2019

സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്ജിതഃ (18)
തുല്യനിന്ദാസ്തുതിര്മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്ഭക്തിമാന്മേ പ്രിയോ നരഃ ......ഭഗവദ്‌ഗീത....ഭക്തിയോഗഃ(19)

ശത്രു, മിത്രം, മാനം, അപമാനം, സുഖം ദുഃഖം ശീതം, ഉഷ്ണം എന്നീ ഭേദങ്ങളില്ലാത്തവനും, എല്ലാവരിലും എല്ലാ അവസ്ഥകളിലും സമനിലയോടുകൂടിയിരിക്കുന്നവനും, അനാസക്തനും, സ്തുതിച്ചാലും നിന്ദിച്ചാലും ഒരേ ഭാവത്തോടുകൂടി പെരുമാറുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിപ്പെടുന്നവനും, പ്രത്യേകമൊരു സ്ഥാനമില്ലാ ത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടി എന്നെ ഭജിക്കുന്നവനും ആയ ഭക്തന് എനിക്കു പ്രിയനാകുന്നു.

No comments:

Post a Comment