Monday, March 04, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 25
ദേഹി നോ/സ്മിൻ ന്യഥാ ദേഹേ
കൗമാരം യൗവനം ജരാ
തഥാ ദേഹാന്തര പ്രാപ്തി ർ
ധീര സ്തത്ര നമുഹ്യതി
ഈ ശരീരത്തിൽ ദേഹം എന്നു പേരു വന്നു കാരണം എന്താ? ദഹിച്ചു പോണത് എന്നർത്ഥം .എന്നെങ്കിലും ഒക്കെ വിറകിൽ വച്ച് കത്തിക്കാൻ പോണത് ആണ് ദേഹം . "ദ ഹ്യ തേ ഇതി ദേഹ: " ശരീരം എന്ന് എന്തുകൊണ്ടു പേരു വന്നു? " ശീര്യതെ ഇതി ശരീരം " ക്ഷയിച്ചു പോണത് ശരീരം. ഈ ദേഹത്തിൽ വസിക്കുന്ന വൻ ദേഹി . രണ്ടെണ്ണം വ്യക്തമായിട്ട് അറിയപ്പെടുന്നു ല്ലേ? ഭഗവാൻ രമണമഹർഷിക്ക് മരണാനുഭവം ഉണ്ടായി. എന്നു വച്ചാൽ അദ്ദേഹം 16 വയസ്സില് ചെറിയച്ഛന്റെ വീട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം തോന്നി ഞാൻ മരിക്കാൻ പോകുണൂ എന്ന്. ഉടനെ നീണ്ടു നിവർന്ന് കിടന്നു. കിടന്ന് മരണത്തിനെ അഭിനയിച്ചു. ശരീരം ഇതാ ജഡമായിരിക്കുന്നു. ശരിക്കും മരണം വന്നു എന്നാണ്. ശരീരം വിറങ്ങലിച്ചുപോയി. ശരീരം ഇതാ ജഡമായിരിക്കുന്നു. മരണം അരിച്ചു കയറുന്നതായിട്ടു തോന്നി അദ്ദേഹത്തിന്. ശരീരം ജഡമായിരിക്കുന്നു. ഈ ശരീരത്തിനെ എടുത്ത് ശ്മ ശാനത്തിൽ കൊണ്ടുപോയി കത്തിച്ചുകളയും. ശരീരം കത്തി ചാരമാകുമ്പോൾ ഞാൻ ഇല്ലാതാവുന്നുണ്ടോ? ഈ ശരീരമാണോ ഞാൻ? എന്ന് ആഴ്ന്ന് ചിന്തിച്ച് ഈ ശരീരം ഞാനല്ല ശരീരം കത്തി ചാരമാകുമ്പോഴും ശരീരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി വ്യക്തിബോധം എന്റെ ഉള്ളില് ഞാൻ ഞാൻ ഞാൻ എന്ന് പ്രത്യേകിച്ച് ശക്തിമത്തായിട്ട് ജ്വലിക്കുണൂ. ഉജ്വലമായിട്ട് ഞാൻ ഞാൻ എന്നുള്ളത് ദേഹത്തിൽ നിന്ന് വ്യത്യസ്തമായിട്ട് ഹൃദയത്തിൽ അനുഭവപ്പെടുന്നു.ഞാൻ ദേഹമല്ല ദേഹത്തിൽ നിന്നും വ്യത്യസ്തമായിട്ടുള്ള വസ്തുവാണ്. ഈ ഞാൻ ആരാണ് എന്ന് അന്വേഷിച്ച് മനസ്സ് ഹൃദയത്തിൽ ആഴ്ന്ന് മുങ്ങി. അന്വേഷിച്ച് ചെന്നപ്പോൾ ഹൃദയസ്ഥാനത്തിൽ നിന്നും മറ്റൊന്ന് ആ മനസ്സിനെ പിടിച്ച് ആകർഷിച്ച് വിഴുങ്ങി കളഞ്ഞു എന്നാണ് . മനസ്സ് അവിടെ ഇല്ലാതായിത്തീർന്നു. അവിടെ ഞാൻ എന്നുള്ള അഹങ്കാരത്തിന്റെ സ്ഥാനത്ത് അഖണ്ഡമായ ചിദാകാശം സ്വരൂപം പ്രകാശിച്ചു . അപ്പൊ ദേഹം ഞാനല്ല. ആ ദേഹിയാണ് ഞാൻ എന്ന് ആദ്യമേ വ്യക്തമായി. ദേഹം വേറെ ദേഹി വേറെ . ഞാൻ വേറെ എന്റെ ദേഹം വേറെ.
( നൊച്ചൂർ ജി )

sunil namboodiri

No comments:

Post a Comment