ഭഗവദ് ഗീതാ - സാംഖ്യയോഗം - 35
അപ്പൊ പ്രകൃതിയില് നമുക്ക് കൈയ്യില്ല. ശീതം, ഉഷ്ണം ഓരോ കാലത്ത് സീസൺ അനുസരിച്ചു വരും. അപ്പൊ എന്താ രമണമഹർഷിയെക്കുറിച്ച് പലതും പറഞ്ഞ് ഇങ്ങനെ കേട്ടിട്ടുള്ള കുഞ്ചുസ്വാമികൾ പറയും ഏകദേശം മഹർഷിയുടെ കൂടെ 1918 മുതൽ ഏകദേശം 36 വർഷത്തോളം മഹർഷിയുടെ കൂടെ ഉണ്ടായിട്ടുണ്ട് അദ്ദേഹം. അദ്ദേഹം പറയും ഇത്രയും വർഷത്തിനിടയില് ഒരിക്കലെങ്കിലും തിരുവണ്ണാമലയില് എക്സ്ട്രീം ചൂടാ , ഭയങ്കര ചൂടാ വിയർത്ത് ഒലിക്കും. ചെരുപ്പ് അദ്ദേഹത്തിന്റെ കാലിൽ ഇല്ല . ആ ചൂടിൽ നടക്കുമ്പോൾ എപ്പൊഴെങ്കിലും ഭയങ്കര ചൂട് എന്ന ഒരു എക്സ്പ്രഷൻ , ചുടില്ല എന്നല്ല ചൂട് അദ്ദേഹത്തിനുണ്ട്, വിയർത്ത് ഒലിക്കും. തണുക്കും തണുക്കുമ്പോൾ ചിലപ്പൊ പുതക്കും, പുതച്ചിരിക്കും ചിലപ്പൊ. അതിനെക്കുറിച്ച് എന്തെങ്കിലും ഒരു എക്സ്ക്ലമേഷൻ, എക്സ്പ്രഷൻ, ഒരു പ്രതിവാദനം ഉണ്ടായിട്ടില്ലാ എന്നാണ്. കാരണം എന്താ ചൂടിനോടു കൂടി താനും ചൂടായാൽ ആരു പറയും ചൂടേ താനാണ്. തണുപ്പിനോടു കൂടി താൻ ഐക്യപ്പെട്ടു പോയാൽ ആര് എക്സ്പ്രസ്സ് ചെയ്യും? തന്റെ വ്യക്തിത്വം പ്രത്യേകിച്ചു നിൽക്കുമ്പോഴാണ് ഇതൊക്കെ വരുന്നത്. ശീതം, ഉഷ്ണം അതേപോലെ സുഖം, ദുഃഖം . ശീതവും ഉഷ് ണ വും ഒക്കെ കാലത്തിനനുസരിച്ചു വരുന്നു. സുഖദു:ഖത്തിനും അതുപോലെ സീസൺ ഉണ്ട്. എന്താ സീസൺ എന്നു വച്ചാൽ പ്രാരബ്ധത്തിന്റെ സീസൺ. നമ്മള് പലരെയും കണ്ടിട്ട് ആളുകള് പറയും അവര് നോക്കൂ എത്ര സുഖമായിട്ടിരിക്കുന്നു എത്ര കാലം ആയിട്ടു സുഖമായിട്ടിരിക്കുന്നു എന്നു പറയും. അതൊക്കെ only question of time. കുറെക്കാലം സുഖമായിട്ടിരുന്നാൽ അതു കഴിഞ്ഞാൽ മററ വൻ വരും. അപ്പോൾ സുഖമായിട്ടിരിക്കുമ്പോഴേ ഭഗവാൻ പറയുന്നു അറിഞ്ഞുകൊള്ളുക ഇതു പോകും. അപ്പൊ ദു:ഖിക്കണ്ടി വരും. അപ്പൊ ആസക്തനായി ഇരിക്കാൻ വഴി എന്താ എന്നു വച്ചാൽ സുഖമായിട്ടിരിക്കുമ്പോൾ അതിൽ ഒട്ടാതിരുന്നാൽ ഒന്നും വിട്ടു പോവുമ്പോൾ കരയില്ല. ഏയ് സുഖിക്കുമ്പോൾ അത് സുഖിച്ചിട്ടില്ലെങ്കിൽ പിന്നെ എന്താ ജീവിതത്തിന്നൊരർത്ഥം എന്നു വച്ചാൽ ഒട്ടാതെ ഒന്നു നിന്നു നോക്കൂ അപ്പൊ അർത്ഥമുണ്ടോ നോക്കുക പരീക്ഷിക്കാതെ ഒന്നും പറയരുത് .
(നൊച്ചൂർ ജി )
sunil namboodiri
No comments:
Post a Comment