Sunday, March 17, 2019

ശ്രീമദ് ഭാഗവതം 91* 

രാമകൃഷ്ണവചനാമൃതം എന്നൊരു പുസ്തകം ണ്ട്. ദിവസവും രാമകൃഷ്ണദേവന്റെ മുമ്പില് ചെന്നിരുന്ന് ഭക്തന്മാരോട് അദ്ദേഹം പറയുന്ന സാധാരണ കാര്യങ്ങളും തമാശ പറയണതും അതോടൊപ്പം ഭക്തിയും സദാ ഭഗവദ് വിഷയങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ *മാസ്റ്റർ* *മഹാശയ്* എന്ന് പറയണ അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഡയറിയിൽ അന്നന്ന് രാത്രിയിൽ കൊണ്ട് പോയി എഴുതി വെച്ചതാണ് *വചനാമൃതം* .

ഇതൊന്നും നേരത്തെ കൂട്ടി തീരുമാനിച്ചതല്ല. സഹജമായിട്ട് എഴുതിയതാണ്. അതില് തമാശ ണ്ടാവും, ലോകവർത്തമാനങ്ങളണ്ടാവും, കളിയാക്കലണ്ടാവും. പക്ഷേ അതിന്റെ basic undercurrent എല്ലാറ്റിന്റേയും പുറകിൽ ശ്രുതി പോലെ *ഭക്തി* ആണ്. ജീവിതത്തിന്റെ ലക്ഷ്യം ഭഗവദ് പ്രാപ്തി ആണ്. സാധന ചെയ്യണം ഭജന ചെയ്യണം ഇതൊക്കെ അതിലൂടെ വരും.  പക്ഷെ അത് സഹജമാണ്. ആ എഴുതിവെച്ചതൊക്കെ,

 ഉഭയേഷാം ച സമ്മത: 

സാധുക്കളുടെ ദൈനംദിന ജീവിതം എല്ലാവർക്കും ശാന്തിയും സുഖവും കൊടുക്കുന്നതാണ്. അവരുടെ ജീവിതം ലോകത്തിന് മുഴുവൻ അനുഗ്രഹം ആയിട്ട് തീരുന്നു. അതുകൊണ്ട് അങ്ങ് ചോദിക്കുന്നു. ഞാൻ ഇതാ പറയാം. സനത് കുമാരമഹർഷി പൃഥുമഹാരാജാവിനോട്  പറഞ്ഞു. ശാസ്ത്രങ്ങളുടെ മുഴുവൻ സാരം 'താൻ' അല്ലാത്തതിനെ മാറ്റി നിർത്താ 'താൻ' എന്താണ് എന്ന് അറിയാ. 

ശാസ്ത്രേഷ്വിയാനേവ സുനിശ്ചിതോ നൃണാം 
ക്ഷേമസ്യ സധ്ര്യഗ്വിമൃശേഷു ഹേതു:
അസംഗ ആത്മവ്യതിരിക്ത ആത്മനി 
ദൃഢാ *രതി: ബ്രഹ്മണി നിർഗ്ഗുണേ* ച യാ 

നിർഗ്ഗുണമായ ബ്രഹ്മത്തിൽ ദൃഢമായ രതി ണ്ടാവണം. ആത്മാവല്ലാത്ത വസ്തുക്കളെ മാറ്റി നിർത്താ. താൻ അല്ലാത്തതിനെ മാറ്റി നിർത്തിയാൽ താൻ എന്താണോ അത് സ്വയം പ്രകാശിക്കും. 

ഇപ്പൊ താനല്ലാത്തതിനെ ഒക്കെ താനാണ് എന്ന് ധരിച്ചിരിക്കാ. പേര് എന്താണെന്ന് ചോദിച്ചാൽ പേര്, അഡ്രസ്സ്, അച്ഛന്റെ പേര്, മുത്തച്ഛന്റെ പേര്, പരമ്പര ഒക്കെ പറയും. അതിലൊരു അഭിമാനം. ശരീരത്തിലുള്ള അഭിമാനം ആണ് അച്ഛൻ, അമ്മ, ബന്ധുക്കൾ, കുടുംബം. സദാ ശരീരം ആണ് ഞാൻ എന്നുള്ള ഭാവന രൂഢമായിരിക്കുന്നു. ശാസ്ത്രങ്ങളുടെ മുഴുവൻ സാരം ആണ് സനത്കുമാരമഹർഷി ഇവിടെ പറയണത്,

ശാസ്ത്രേഷു ഇയാനേവ സുനിശ്ചിതോ നൃണാം 
ശാസ്ത്രങ്ങൾ മുഴുവൻ ഇതാണ് സാരം എന്ന് സുനിശ്ചയം ചെയ്തിരിക്കണു. എന്തിനു വേണ്ടീട്ടാ?
 
ക്ഷേമസ്യ സധ്രി: ഗ്വിമൃശേഷു ഹേതു:
ഒരാൾക്ക് *ആത്യന്തികമായ ക്ഷേമം* വേണമെങ്കിൽ ഈ കാര്യം നല്ലവണ്ണം അറിഞ്ഞു കൊള്ളണം. 

എന്താ അറിയേണ്ടത്?  
 *അസംഗ ആത്മവ്യതിരിക്ത വസ്തു:* 
ആത്മാവല്ലാത്ത വസ്തുക്കളിൽ അസംഗം. 

ദൃഢാ രതി: 
ബ്രഹ്മണി നിർഗ്ഗുണേ ച യാ 
നിർഗ്ഗുണമായ ബ്രഹ്മത്തിൽ ദൃഢമായ രതി ഏർപ്പെടണം. സ്വരൂപത്തിൽ രതി ഏർപ്പെടണം. അത് എങ്ങനെ വരും? 

സാ *ശ്രദ്ധയാ* 
ശ്രദ്ധ എന്നൊരു ഗുണം വേണം. 

മനസ്സ് കൊണ്ടാണ് നമ്മള് ലോകത്തിലുള്ള വസ്തുക്കളെ ഒക്കെ ഗ്രഹിക്കണത്. പക്ഷേ ഭഗവദ് തത്വം മനസ്സ് കൊണ്ട് ഗ്രഹിക്കാൻ പറ്റില്ല്യ. ഹൃദയത്തിന്റെ പ്രവൃത്തി കൊണ്ട് ഏർപ്പെടുന്നതാണ്. 

ഈ വിമാനം ഒക്കെ ആദ്യം റൺവേ ഓടും. Aeroplane ന് ചക്രം ണ്ടാവും. അതിന് ചിറക് ണ്ടാവും. അത് കണ്ടാ നമ്മള് വിചാരിക്കും ഇതാപ്പോ പ്ലയിൻ ഇത് നിലത്ത് ഓടാനോ ന്ന് തോന്നും ആദ്യം കാണുന്ന ആൾക്ക് ഇങ്ങനെ തോന്നും. അത് ചക്രം കൊണ്ട് റൺവേയിൽ ഓടും. പക്ഷേ ഈ ചക്രമോ വിംഗ്സോ ഈ ചോട്ടിൽ ഓടാൻ വേണ്ടി മാത്രമാണ്. ഒരു take off ന്ന്, ഒരു ബലം കിട്ടാൻ വേണ്ടി. അതിന്റെ ഉള്ളിലിരുന്നാൽ ആദ്യം ഇങ്ങനെ നിലത്ത് ഓടി ക്കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ വേറൊരു യന്ത്രം പ്രവർത്തിക്കുന്നത് കാണാം നമുക്ക്. ആ യന്ത്രം പ്രവർത്തിക്കുമ്പഴാണ് പതുക്കെ പതുക്കെ ഇത് പൊന്തുക. അപ്പോ ഈ ചക്രം ഒക്കെ ഉള്ളിലേക്ക് വലിക്കും. പിന്നെ wings ഒന്നും വേണ്ട അതിന്. ബാലൻസിംഗ് മാത്രാണ്. 

അതേപോലെ നമ്മളുടെ മനസ്സും ബുദ്ധിയും ഒക്കെ തന്നെ ഈ ശാസ്ത്രങ്ങൾ പഠിക്കണതും അറിയണതും ചിന്തിക്കണതും എല്ലാം ഈ റൺവേയിൽ ഓടണ പോലെ ആണ്. *ശ്രദ്ധ* ഉള്ളില് ഉദിച്ചാൽ ഹൃദയം പ്രവർത്തിച്ചു തുടങ്ങിയാൽ അപ്പഴാണ് ടേക്ക് ഓഫ്. മേലോട്ട് പോണം. മേലെ പോണത് അപ്പഴാണ്. മൂകളിലേക്ക് പറന്ന് തുടങ്ങിയാൽ മനസ്സും കേവലം വ്യവഹാരസൗകര്യത്തിന് വേണ്ടി മാത്രം. ആ *ശ്രദ്ധ* ഹൃദയത്തിൽ ണ്ടായാൽ ഈ ആത്മതത്വം, 'ഞാൻ ആരാണ്' എന്ന് ഓരോരുത്തരും ചിന്തിച്ച് തുടങ്ങും.
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi prasad

No comments:

Post a Comment