Sunday, March 17, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 36

നമ്മുടെ മനസ്സ് സുഖം ദു:ഖം ഇങ്ങനെ രണ്ടു കോളില് യാത്ര ചെയ്ത് പഠിച്ചിരിക്കുണൂ.അത് രണ്ടും ഇല്ലാതാവുമ്പോൾ മനസ്സ് എന്തു ചെയ്യും? നമ്മള് ജീവിതത്തിന് അർത്ഥം വേണമെങ്കിൽ ഒന്നു സുഖിക്കണം എന്നു പറയും. ചിലര് പറയും ദു:ഖമേ ഇല്ലെങ്കിൽ ജീവിതത്തിന് എന്ത് അർത്ഥം എന്നു പറയും. കാരണം അവർക്ക് വേറെ വഴി ഒന്നും കിട്ടില്ല . അപ്പൊ അഡ്ജസ്റ്റ് ചെയ്യാ അപ്പൊ അതിനെ കൂടാതെ കഴിയില്ലാ എന്നു പറയ ല്ലേ? ഇതു രണ്ടും ഇല്ലെങ്കിൽ എന്തു ചെയ്യും? നമുക്ക് തന്നെ ചിന്തിച്ചാൽ അറിയാം പ്രബലമായ വികാരങ്ങൾ ഒന്നും ഉള്ളിൽ ഉണ്ടാ വില്ല. അതായിരിക്കും അവസ്ഥ അപ്പൊ എന്തായിരിക്കും എന്റെ അന്തരംഗം. പ്രബലമായ വികാരങ്ങൾ ഒന്നും ഉണ്ടാവുന്നില്ലെങ്കിൽ പ്രത്യേകിച്ച് സുഖമോ പ്രത്യേകിച്ച് ദുഃഖമോ ഹർഷ മോ  ശോക മോ ഒന്നും ഉണ്ടാവുന്നില്ലെങ്കിൽ അതൊക്കെ വരും പോവും ഞാൻ നല്ലവണ്ണം അറിയുണൂ പോക്കും വരവും ഉള്ളതാണ് അതുകൊണ്ട് സ്പർശിക്കാതെ നിൽക്കുണൂ. അപ്പൊ എന്തായിരിക്കും എന്റെ അന്തരംഗം. അതായത് വന്നു പോകുന്ന വസ്തുക്കളെ ഒക്കെ സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കുണൂ എന്ന അർത്ഥം ഉള്ളു കൊണ്ട് . പുറമേക്ക് സ്വീകരിക്കാതിരിക്കാൻ പറ്റില്ല. തണുപ്പ് വരുമ്പോൾ എന്തു ചെയ്യാൻ പറ്റും? ചൂടു വരുമ്പോൾ എന്തു ചെയ്യാൻ പറ്റും? അപ്പൊ പുറമേക്ക് വന്നു പോകുന്നു പക്ഷേ അകമേക്ക് ഞാൻ ഒന്നും എടുക്കിണില്ല എന്നു വച്ചാൽ എന്റെ അന്തരംഗം എന്താവും? മനസ്സ് ഈ ചലനം ഒക്കെ നിർത്തി . പോക്കും വരവും നിർത്തി . നിർത്തിക്കഴിയുമ്പോൾ മനസ്സിന്റെ പുറകിൽ നിന്ന് ഒരു അനുഭൂതി പതുക്കെ പതുക്കെ പതുക്കെ ഊറി വരും നമ്മുടെ അനുഭവ മണ്ഡലത്തിലേക്ക്. അത് മാനസികമായ അനുഭവമണ്ഡലമല്ല .
( നൊച്ചൂർ ജി )
sunil namboodiri

No comments:

Post a Comment