Thursday, March 28, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 3

ഭാഗവതത്തിൽ ദക്ഷന്റെ തലയെടുത്ത കഥയുണ്ട്. എന്നിട്ട് ആടിന്റെ തല വച്ച് കൊടുത്തു. ഇനി സയൻസ് ഭാവിയിൽ അതൊക്കെ ചെയ്യും. തലയൊക്കെ മാറ്റിവക്കും. എന്നാലും തല പോയാലും ഞാൻ ബാധിക്ക പ്പെടില്ല. തലയൊക്കെ ഒരു എക്ട്രാഫിറ്റിങ് ആണ് എന്നാണ് യോഗികൾ പറയണത്. എന്താ അതിന് തെളിവ്? എല്ലാവരും പറയണത് യോഗാനുഭവം സഹസ്രാരത്തിൽ ഉണ്ടാവും എന്നാണേ. മൂലാധാരത്തിൽ നിന്നും കുണ്ഡലിനീ ശക്തി പ്രവഹിച്ച് സഹസ്രാരത്തിൽ എത്തിയാൽ പൂർണ്ണമായി. രമണമഹർഷി ശഠിച്ചു. പൂർണ്ണമാവില്ല എന്നാണ്. സഹസ്രാരത്തിൽ നിന്നും ആ ശക്തി അവസാനം ഹൃദയസ്ഥാനത്തിൽ വന്ന് അടങ്ങണം. എന്നു മഹർഷിയുടെ ഒരു വാദമായിരുന്നു. അപ്പൊ കാവ്യഖണ്ഡ മുനി ചോദിച്ചു. അപ്പൊ ഭഗവാനെ യോഗികൾ അങ്ങനെ പറയുന്നുണ്ടല്ലോ ? സഹസ്രാരത്തിൽ എത്തിയതുകൊണ്ടു പൂർണ്ണമാവും എന്ന്- സ ഹസ്രാരത്തിൽ എത്തിയാലും പൂർണ്ണമാവില്ല. ജീവൻ മുക്തന് അത് ഹൃദയത്തിൽ വന്ന് അടങ്ങണം. ശിരസ്സാണല്ലോ ആത്മ സ്ഥാനം എന്ന് വാദിക്കുന്നുണ്ടല്ലോ ചിലര് എന്നു പറഞ്ഞു കാവ്യഖണ്ഡ മുനി. അപ്പൊ മഹർഷി മുമ്പില് ഇരിക്കണ ഒരാളെ കാണിച്ചു കൊടുത്തു . മുമ്പില് കുറെ പേർ ഇരിക്കുണൂ അതിൽ ഒരാള് ഉറങ്ങി ഇങ്ങനെ വീഴാ, തല ഇങ്ങനെ തൂങ്ങാ, അപ്പൊ കാവ്യഖണ്ഡനോട് പറഞ്ഞു അത് ആത്മസ്ഥാനം ആണെങ്കിൽ ഇങ്ങനെ വീഴുമോ? അത് ജഡമായതുകൊണ്ടാണ് ഇങ്ങനെ വീഴണത്. പിന്നെ കുറച്ച് കഴിഞ്ഞ് ഞെട്ടി എഴുന്നേറ്റു അയാള്. ഇപ്പൊ എന്തുകൊണ്ട്  എഴുന്നേറ്റു അയാള് ഇവിടുന്ന് എവിടുന്നോ ഒരു കണക്ഷൻ വീണ്ടും ഉണ്ടായി. ഇലക്ട്രിസിററി ഇവിടുന്ന് ഉണ്ടായപ്പോൾ വീണ്ടും എഴുന്നേറ്റു. ആ കണക്ഷൻ കട്ട് ആയപ്പോൾ അത് ഇങ്കട് വീണു. അപ്പൊ ഹൃദയസ്ഥാനത്തുനിന്നാണ് ഈ ശക്തി ശിരസ്സിലേക്ക് പ്രവഹിക്കുന്നത് . ശിരസ്സ് അല്ലാ സ്ഥാനം. ശിരസ്സ് മുറിച്ച് കളഞ്ഞാൽപ്പോലും, യുദ്ധത്തിൽ ഒക്കെ തല വെട്ടിക്കളഞ്ഞാൽ കബന്ധം കിടന്ന് പിടയും. തലയില്ലാത്ത ശരീരം കിടന്ന് പിടയും. അപ്പൊ തല ഞാനല്ല. കൈയ്, കാല്, തല ഒന്നും ഞാനല്ല. ഇന്ന് ഇപ്പൊ കാർഡിയാക്ക് സർജറി ഒക്കെ ചെയ്യുന്നു. ഹാർട്ടിനെ കുറച്ച് നേരം നിർത്തിയിട്ട് സർജറി ചെയ്ത ശേഷം ഇളക്കിവിടും. ഹാർട്ട് നിന്നപ്പോൾ ആള് മരിച്ചിട്ട് വീണ്ടും ജീവിച്ചുവോ? ഒന്നുല്യ. ഒപ്പറേഷൻ കഴിഞ്ഞ ആളുകളോട് ചോദിച്ചാൽ ഉറങ്ങിയ മാതിരി ഉണ്ടായിരുന്നു എന്നു പറയും. അത്രേ ഉള്ളൂ. അവര് മരിച്ചിട്ടൊന്നും ജീവിച്ചതല്ല. അപ്പൊ ഹാർട്ട് നിന്നതുകൊണ്ടും ആള് പോണതൊന്നും ഇല്ല. അപ്പൊ ശരീരത്തിൽ ഒരു ഭാഗവും ഞാനല്ല. ശരീരം ഞാൻ വസിക്കുന്ന ഒരു വീട് . ദേഹം വീട് അതിൽ വസിക്കുന്ന ദേഹി ഞാൻ. തല്ക്കാലം ഇപ്പൊ ഇങ്ങനെ ഇരിക്കട്ടെ അറിവ്. ദേഹത്തില് ഇരിക്കുണൂ എന്നാണ് നമ്മുടെ ആദ്യത്തെ അറിവ്. ക്ഷേത്രം ശരീരം ക്ഷേത്രജ്ഞൻ ആത്മ. 
(നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment