Thursday, March 28, 2019

'ശിവാനന്ദലഹരി ' ⚜*_

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

_*"ധ്യാനാഞ്ജനേന സമവേക്ഷ്യ തമഃപ്രദേശം*_
_*ഭിത്വാ മഹാബലിഭിരീശ്വരനാമമന്ത്രൈഃ |*_
_*ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി*_
_*യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്‍ത്ഥാഃ || "*_ 72 ||

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ശിവ! – യേ പരമശിവ! യാതൊരുവന്‍; ധ്യാനാഞ്ജനേന – ധ്യാനമാകുന്ന അഞ്ജനംകൊണ്ട്; സമവേഷ്യ – നന്നായി നോക്കികൊണ്ട്; ഈശ്വരനമമന്ത്രൈഃ – ഈശ്വരന്റെ നാമമന്ത്രങ്ങളാകുന്ന; മഹാബലിഭിഃ – പൂജോപഹാരങ്ങളോടുകൂടി; തമഃപ്രദേശംഭിത്വാ – അജ്ഞാനമാകുന്ന ഇരുളടര്‍ന്ന; ആവരക – പ്രദേശത്തെ ഭേദിച്ച് (കഴിച്ചു); ദിവ്യാശ്രിതം – ദിവ്യശക്തിയുള്ളവരാ‍ല്‍ സേവിക്ക(കാത്തുരക്ഷിക്കപ്പെട്ടതും); ഭുജഭൂഷണം – സര്‍പ്പത്താലലങ്കാരിക്കപ്പെട്ടതുമായ തേ നിന്തിരുവടിയുടെ; പാദപദ്മം – പാദപങ്കജമാകുന്ന നിധിയെ; ഇഹ – ഈ ലോകത്തില്‍ ‍; ഉദ്വഹന്തി – പ്രാപിച്ച് അനുഭവിക്കുന്നുവോ; തേ കൃതാര്‍ത്ഥാഃ – അവരാണ് ഭാഗ്യശാലികള്‍ ‍.

_*'അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍ ; അതുപോലെ, ധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലിക‍ള്‍.'*_

🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

                  _*ശങ്കരാചാര്യർ*_

No comments:

Post a Comment