Friday, March 29, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 4
ക്ഷേത്രജ്ഞൻ ക്ഷേത്രവുമായിട്ടുള്ള ബന്ധം കേവലം അവിദ്യാകല്പിതമാണ്. അവിദ്യകൊണ്ടുള്ളതാണ് ക്ഷേത്രത്തിനും ക്ഷേത്രജ്ഞനും തമ്മിലുള്ള ബന്ധം. ഇതു രണ്ടും വേറെ വേറെ എന്നറിഞ്ഞാൽ തന്നെ ജ്ഞാനം പൂർണ്ണമായി എന്നാണു ഭഗവാൻ ഇനി പറയാൻ പോണത്. 
''ക്ഷേത്ര ക്ഷേത്രജ്ഞയോർ ജ്ഞാനം യത്തത് ജ്ഞാനം മതം മമ "
അപ്പൊ ഈ ദേഹത്തിന് ജനനമുണ്ട്, വളർച്ചയുണ്ട്, മരണമുണ്ട്. മരിക്കുമ്പോൾ മാത്രം എന്തിനു പ്രത്യേകിച്ച് ദു:ഖിക്കണം? ഭഗവാൻ ചോദിക്കണത് അതാ. ഒരു കുട്ടി ജനിച്ചിട്ട് 10 വർഷം കഴിഞ്ഞാലും അതേ മാതിരി ഇരുന്നാലും നമുക്ക് ഇഷ്ടമാവുമോ? 10 വർഷം കഴിഞ്ഞിട്ടും അമ്മയുടെ മടിയിൽതന്നെ കിടക്കാണെങ്കിൽ ഇഷ്ടാവില്ല. അതിന് കൗമാരം വരണം.കൗമാരപ്രായത്തിലേ എപ്പോഴും ആണെങ്കിൽ നമ്മൾ എന്തു പറയും മെന്റെ ലി റിട്ടാ ഡഡ് എന്നു പറയും. യൗവനം വരണം. യൗവനം വന്നിട്ട് 50 വയസ്സിലും യുവാവായി നടിച്ചാലോ തരം കിട്ടിയാൽ ആളുകള് തല്ലും അല്ലേ? വാർദ്ധക്യം വരണം അപ്പൊ വാർദ്ധക്യവും വരണം അതേപോലെ ഒരു വലിയ റിലീഫ് ആണ് മരണവും. ശരിക്കു പറഞ്ഞാൽ മരിക്കാൻ ആഗ്രഹിക്കും ജീവൻ . മരണത്തിനെക്കുറിച്ചു മുൻകൂട്ടി ചിന്തിച്ചിട്ടാണ് നമ്മള് പേടിക്കണത്. മരിക്കണ സമയത്ത് ആരും പേടിക്കില്ല. മരണത്തെക്കുറിച്ച് മുൻകൂട്ടി ഭാവന ചെയ്യുമ്പോഴാണ് ഭയം. മരണം വരണ സമയമാകുമ്പോൾ ജീവന് ഒന്നു പോയി കിട്ടിയാൽ വേണ്ടില്ല എന്നു തോന്നും . അതിന് അപ്പാൾ വേണ്ട അറിവ് ഭഗവാൻ കൊടുക്കും . അപ്പൊ ധീരന്മാർ ഈ മരണത്തിനെക്കുറിച്ച് ആലോചിച്ച് പേടിക്കില്ല എന്നു പറഞ്ഞു. പിന്നെ ജീവിച്ചിരിക്കുമ്പോൾ ഉള്ള ദുഃഖമാണ് ശീതം, ഉഷ് ണം, സുഖം, ദുഃഖം ഇതൊക്കെ. ഇതൊക്കെ ഭഗവാൻ പറഞ്ഞു തിതിക്ഷ എന്ന ഒരു ഗുണം വളർത്തി എടുക്കണം എന്നു പറഞ്ഞു .
( നൊച്ചൂർ ജി).

sunil namboodiri

No comments:

Post a Comment