Friday, March 29, 2019

ഗുരുവായൂരപ്പാ ശരണം
ഇന്ന് കണ്ണൻ രണ്ട് വ്യത്യസ്ത അലങ്കാരത്തിൽ പ്രഭാതത്തിൽ ദർശനമേകി... അതിരാവിലെ തൃക്കൈയ്യിൽ താമരയും പൊന്നോടക്കുഴലും പിടിച്ച്, വനമാലയാൽ അലങ്കരിച്ച്, തിരുമേനിയിൽ ആഭരണ ശോഭയും, പാവ് മുണ്ടുടുത്ത് പുഞ്ചിരി തൂകി നിൽക്കുന്ന രൂപം ... അതി മനോഹരം...... അതിന് ശേഷം നാലമ്പലത്തിൽ ശുദ്ധിയായതിനു ശേഷം പീതാംബരപട്ട് ഉടുത്ത്, പൊന്നോടക്കുഴൽ പിടിച്ച്, കാർമുകിൽ വർണ്ണനായി നിൽക്കുന്ന മനോഹര ദൃശ്യം ഹരേ ഹരേ......
പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം, ശ്ലോകം ഏഴ്
" സ ഏഷ വൈശ്വാനരോ വിശ്വരൂപ: പ്രാണോfഗ്നിരുദയതേ, തദേതദ്‌ ഋചാഭ്യുക്തം "
ആദിത്യ ഭഗവാൻ വൈശ്വാനരനായ അഗ്നിയുടെ രൂപത്തിലും പ്രാണ രൂപത്തിലും പ്രത്യക്ഷമാകുകകയും ചെയ്യുന്നു. ഈ കാര്യം വേദമന്ത്രത്താലും പറയപ്പെട്ടിട്ടുണ്ട്.
ഗുരുവായൂരപ്പനിൽ ശരണാഗതി ചെയ്യ്താൽ സർവ ദേവതാപ്രീതി ഉണ്ടാവുമത്രെ! അമ്പലത്തിൽ ഇടത്തരികത്തമ്മയായി ദേവിയും പാർവതി സമ്മേതനായി മഹാദേവനും എന്നും വസിക്കുന്നുണ്ടത്രെ!... ആഞ്ഞം തിരുമേനിക്ക് ഉദരരോഗം വന്നപ്പോൾ ഭഗവാന് നിവേദ്യച്ച നിവേദ്യ ചോറ് കഴിച്ച് അസുഖം മാറ്റിയ ത്രെ! ... അമ്പലത്തിലെ താഴിക കുടത്തിലൂടെ പതിക്കുന്ന സൂര്യ ചന്ദ്രകിരണങ്ങളിലെ ഊർജ്ജം ഭഗവൽ നാമാമൃതമായി കൂട്ടിക്കലർത്തി ഭക്തന്മാരിലും പ്രവഹിക്കുന്നുവത്രെ! അതല്ലെ ഗുരുവായൂരിൽ ഇത്ര തിരക്കും ഇവിടെ വന്ന് കണ്ണനെ ഒരു നോക്ക് കണ്ടാൽ മനസ്സിന് സമാധാനവും കിട്ടുന്നുണ്ടല്ലോ.... ഹരേ ഹരേ...
" കംസവംശവിനാശായ കേശിചാണൂര ഘാതിനേ
വൃഷഭധ്വജവന്ദ്യായ പാർത്ഥസാരധയേ നമ: "
ശരീരാദി അഭിമാനം നശിപ്പിച്ച് ഭക്തിയിലൂടെ പാർത്ഥസാരഥി ഭാവത്തിലൂടെ നേർവഴികാട്ടിതരുന്ന ഗുരുവായൂരപ്പാ ശരണം.
sudhir chulliyil

No comments:

Post a Comment