Tuesday, March 12, 2019

ശ്രീമദ് ഭാഗവതം 87* 

ഭാഗവതത്തിൽ പൃഥുമഹാരാജാവിന്റെ ഭഗവദ് സ്തുതി, വിശേഷം ആണ്. ദേവലോകം ആയിരുന്നാലും ശരി അവിടെ സാധുസംഗം ഇല്ലയോ അവിടെ എനിക്ക് ഒരു നാൾ കൂടി ഇരിക്ക വേണ്ട. ദുസംഗം ഉള്ളയിടത്ത് എനിക്കിനി ഒരു പിറവി വേണ്ട ഭഗവാനേ.  പിന്നെ എന്താ വേണ്ടത്
 
മഹത്തമാന്തർഹൃദയാന്മുഖച്യുതോ 
വിധത്സ: കർണ്ണായുതമേഷ മേ വര:

ഭഗവാനേ എനിക്ക് ഒരു പതിനായിരം ചെവി തരൂ 
ഓരോ കോശം കൊണ്ടും ഞാൻ ഭഗവദ് കഥകൾ കേൾക്കണം.. I will listen through each and every cell. will listen through my whole beings. ഭഗവദ് കഥയെ രസിക്കണം. ഭാവത്തോടെ രസിക്കണം. കഥാശ്രവണം മാത്രല്ലാ ആത്മവിദ്യ ആണെങ്കിലും ഹൃദയത്തിൽ അനുഭവിക്കുന്ന അനുഭൂതിയിൽ ഇരുന്ന് കൊണ്ട് അത് പറയുമ്പോ, അത് കേൾക്കാൻ ഒരു പതിനായിരം ചെവി വേണം എനിക്ക്. ശരീരത്തിലെ ഓരോ കോശങ്ങൾ കൊണ്ടും ശ്രവണം ചെയ്യണം. 
പൃഥു ആത്മവിദ്യ ആണ് ചോദിച്ചത്. ആ ആത്മതത്വശ്രവണം ചെയ്യാൻ എനിക്ക് അനുഗ്രഹം ചെയ്യൂ. കേട്ടു കേട്ട് ഞാൻ രസിക്കട്ടെ.

മഹാത്മാക്കളിൽ ചിലരുടെ ഒക്കെ വാക്കുകൾ കേൾക്കുമ്പോ തന്നെ അനുഭവം ണ്ടാവും. വിവേകാനന്ദസ്വാമികളുടെ ജ്ഞാനയോഗപ്രഭാഷണത്തിൽ അന്തരീക്ഷമേ മാറി പോയി അത്രേ. പറയുന്നത് ജ്ഞാനം ആണെങ്കിലും ഭജനയ്ക്കൊക്കെ ഭക്തിലഹരിയിൽ നൃത്തം ചെയ്യണ പോലെ  ആ ജ്ഞാനുഭൂതിയുടെ രസത്തിൽ ആളുകള് ഒക്കെ  ഇളകും അത്രേ. ഒരിക്കൽ വളരെ ഉയർന്ന തലത്തിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോ പെട്ടെന്ന് അദ്ദേഹം നിർത്തി പോയി മുറിയിൽ ചെന്ന് വാതിൽ അടച്ചു. ശിഷ്യന്മാരൊക്കെ അങ്ങട് ചോട്ടില് വന്ന പോലെ ആയി. അവര് വന്നു ചോദിച്ചു, സ്വാമീ എന്താത്? എത്രയോ ഉയര്‍ന്ന തലത്തിൽ ഞങ്ങളെ കൊണ്ട് പോയി. 

അപ്പോ സ്വാമി പറഞ്ഞു ഈ കേട്ടു കൊണ്ടിരുന്നവരുടെ മനസ്സ് ഒക്കെ എന്റെ കൈയ്യിൽ മെഴുക് പോലെ ആയിരിക്കണു. ഞാൻ എന്തു പറയുന്നുവോ അത് നിങ്ങൾ അനുസരിക്കും. എല്ലാം ഉപേക്ഷിച്ച് സന്യാസി ആവാൻ പറഞ്ഞാൽ ആവും. പക്ഷേ അതെനിക്ക് ഇഷ്ടല്ല്യ. എല്ലാവരും അവരവരുടെ സ്വാതന്ത്യത്തിൽ ചെയ്യണം . ഒരാളുടെ മനസ്സിനേയും എന്റെ കൈയിൽ വെയ്ക്കാൻ ആഗ്രഹല്ല്യ. അതാണ് ഞാൻ നിർത്തി പോയി വാതിലടച്ചത്. 

അത്തരത്തിലുള്ള സത്സംഗശ്രവണം, അതാണ്

 *അന്തർഹൃദയാത്* *മുഖച്യുത*:

 *അന്തർഹൃദയത്തിൽ നിന്നും പുറപ്പെടുന്ന* *വാക്കുകൾ പുറമേക്ക് അങ്ങട് ഒഴുകുമ്പോ* *അതാണ് യഥാർത്ഥത്തിൽ ഗംഗ.*   *മഹാത്മാക്കളുടെ വാക്കുകളാണ് ഗംഗ.* 

വിവേകാനന്ദസ്വാമികളുടെ തന്നെ  ഒരു കഥ ണ്ട് 
ഒരു ഗുരു രാമായണം പറയും അത്രേ.  അപ്പോ കൂടെ ഒരു ശിഷ്യൻ. ഗുരുവിന് പറ്റിയ ശിഷ്യനാണേ. ശിഷ്യനെ മുമ്പില് വെച്ച് കൊണ്ടാണ് രാമായണം പറയണത്. ഒരു ദിവസം ശിഷ്യനോട് ചോദിച്ചു ശിഷ്യാ, ഞാൻ പറയണ കഥകളൊക്കെ എങ്ങനെ ണ്ടായിരുന്നു? ഗുരുനാഥാ, ഒക്കെ നന്നായിരുന്നു. പക്ഷേ ഈ വായീന്ന് തെറിക്കണതുണ്ടല്ലോ മുമ്പില് ഇരിക്കുമ്പോ അതിത്തിരി വിഷമം ണ്ടാക്കണ്ട് എന്ന് പറഞ്ഞു. അപ്പോ ഗുരു പറഞ്ഞു ടോ, നീ ന്താ ധരിച്ചരിക്കണത്? വായിൽനിന്ന് തുപ്പലാണോ തെറിക്കണത്. ഇത് ഗംഗയാണ്. രാമായണം പറയുന്ന വായാണ്. ഗംഗയാണ് വായീന്ന് വരണത്. ഓ അതെനിക്കറിഞ്ഞില്ല്യാ. 

അടുത്ത ദിവസം അദ്ദേഹം ഒരു പൊതിയും കൊണ്ട് വന്നു. "സ്വാമീ ഒന്ന് വായ തുറക്കണം". എന്താണത് പഞ്ചസാര ആണോ ? ഏയ് വായ തുറക്കൂ. വായിലിട്ടു. കയ്ചിട്ട് ഒരു രക്ഷ ല്ല്യ. ന്താത്. എന്റെ അമ്മ പരമഭക്ത ആയിരുന്നു. അവര് മരിക്കുമ്പോ പറഞ്ഞു എന്റെ അസ്ഥി ഗംഗയിൽ കൊണ്ട് പോയി കലക്കണന്ന് പറഞ്ഞു. ഇത്ര കാലായി എനിക്ക് കാശിക്ക് പോകാൻ പറ്റില്ല്യ . ഇപ്പഴാണ് അറിഞ്ഞത് അങ്ങയുടെ വായിലാണ് ഗംഗ എന്ന്. ഇപ്പഴാണ് നിക്ക് പിടി കിട്ടിയത്. 

 *ഹൃദയത്തിൽ നിന്ന് വരുന്ന അനുഭവം ആണ് ഗംഗാ.*  

 *മഹത്തമാന്തർഹൃദയാന്മുഖച്യുതോ* 
 *വിധത്സ: കർണ്ണായുതമേഷ മേ വര:* 

ഭഗവദ് കഥകൾ ശ്രവണം ചെയ്യാൻ ഒരു പതിനായിരം ചെവി തരൂ എന്ന് പൃഥു മഹാരാജാവ് ചോദിച്ചു. ഭഗവാൻ പൃഥുവിനെ അനുഗ്രഹിച്ച് കുറച്ച് ദിവസം കഴിഞ്ഞു. സനകൻ സനന്ദനൻ സനത്കുമാരാദികളൊക്കെ അവിടെ വന്നു. സനത് കുമാരന്റെ ഉപദേശം പിന്നീട് കാണാം. 
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ 
ശ്രീനൊച്ചൂർജി 
 *തുടരും. .*
Lakshmi Prasad

No comments:

Post a Comment