*ശ്രീമദ് ഭാഗവതം 88*
ഒരു മീരാകീർത്തനത്തിൽ ഭക്തമീര പറയണു. എനിക്ക് ജനവാസം ഒന്നും വേണ്ട കണ്ണാ. ഞാൻ ഏകാന്തത്തിൽ ഇരുന്ന് കൊണ്ട് ഗീതാഭാഗവത് വായിച്ചു നോക്കി. ഗീതയും ഭാഗവതവും തനിയെ ഇരുന്ന് വായിച്ചു കൊള്ളാം.
ഭാഗവതത്തിൽ എന്താ ഉള്ളത്? സത്സംഗം. നമുക്ക് അനേക മഹാത്മാക്കളെ ഭാഗവതത്തിൽ ദർശനം കിട്ടുന്നു. ഭാഗവത ഗ്രന്ഥം പാരായണം ചെയ്യുമ്പോ തന്നെ അവരുടെ ദർശനം ആണ്. എന്തിനാപ്പോ ഇവരൊക്കെ തത്വോപദേശം ചെയ്യുന്നത്? അതൊക്കെ പറഞ്ഞാൽ പോരേ.
കൃഷ്ണൻ ഉദ്ധവർക്ക് പറഞ്ഞു, ശ്രീശുകമഹർഷി പരീക്ഷിത്തിന് പറഞ്ഞു എന്നൊരു സന്ദർഭം എന്തിന് ണ്ടാക്കുന്നു എന്ന് വെച്ചാൽ ആ ഋഷികളുടെ ദർശനം നമുക്ക് നല്കാനായിട്ടാണ്.
നമ്മുടെ ഭാവസാമ്രാജ്യത്തിൽ അത് കാണും. ഓരോ മഹാത്മാക്കളുടെ പേര് പറയുമ്പോ അവരെ നമ്മള് അനുഭവിക്കും. ഒരേ കാര്യം വെറുതെ പറയുന്നതിന് പകരം ഒരേ തത്വം വ്യാസഭഗവാൻ പറഞ്ഞു. ശ്രീശുകമഹർഷി പറഞ്ഞു. ശങ്കരാചാര്യസ്വാമികൾ പറഞ്ഞു. രമണമഹർഷി. പറഞ്ഞു എന്നൊക്കെ പറയുമ്പോ ആ പേര് പറയുമ്പോ തന്നെ, ആ ഭാവം ഉള്ളിൽ വന്നു.
പൃഥു മഹാരാജാവ് ഭഗവാനെ തന്റെ മുമ്പില് കണ്ടപ്പോ പൃഥു മഹാരാജാവ് ചോദിച്ചു. എനിക്ക് സത്സംഗം വേണം. ചെവി കുളിരെ ഭഗവദ് തത്വം കേൾക്കണം.
മഹത്തമാന്തർഹൃദയാന്മുഖച്യുതോ
വിധത്സ കർണ്ണായുതമേഷ മേ വര
ചെവി കൊണ്ട് കേൾക്കണത് ഹൃദയത്തിൽ ചെല്ലണം. ചിലതൊക്കെ കേട്ടു കഴിഞ്ഞാൽ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പോകും. ചിലത് കേട്ട് ഓർമ്മ വെച്ച് വായിലൂടെ പുറത്തേക്ക് വിടും.
ഒരു യക്ഷൻ ഒരു രാജാവിന്റെ സദസ്സിൽ വന്നിട്ട് മൂന്ന് അസ്ഥികൂടം കൊണ്ട് വന്നു. എന്നിട്ട് ഈ യക്ഷൻ രാജാവിനോട് പറഞ്ഞു. ഞാൻ പല സദസ്സിലും ചെന്ന് ചോദിച്ചിട്ടണ്ട്. ആ ചോദ്യം ഞാൻ ആവർത്തിക്കാണ്. ഇതിൽ ഉത്തമമനുഷ്യൻ ആര്? മധ്യമ മനുഷ്യൻ ആര്? അധമ മനുഷ്യൻ ആര്? ശവം ആണെങ്കിൽ പോലും ലക്ഷണം എങ്കിലും നോക്കാം. ആ തോലും മാംസവും ഒക്കെ പോയാൽ എല്ലാം ഒരേപോലെ ണ്ടാവും. ഒരു ലക്ഷണത്തിലും വ്യത്യാസം ഇല്ല്യ. എങ്ങനെ കണ്ടു പിടിക്കും?
ഒരു സാധു ആ സദസ്സില് വന്നു. അദ്ദേഹം പറഞ്ഞു. ഒരു ഈർക്കിൽ കൊണ്ട് വരാൻ പറഞ്ഞു അത്രേ. എന്നിട്ട് ഈ ഈർക്കിൽ ഒരു അസ്ഥികൂടത്തിന്റെ ഒരു ചെവിയിലൂടെ ഇട്ടപ്പോ മറ്റേ ചെവിയിലൂടെ പുറത്തേക്ക് വന്നു. ഇതാണ് അധമ മനുഷ്യൻ. രണ്ടാമത്തേതിന്റെ ചെവിയിൽ ഇട്ടപ്പോ വായിലൂടെ പുറത്തേക്ക് വന്നു. മൂന്നാമത്തേതിന്റെ ചെവിയിൽ ഇട്ടപ്പോ നേരെ ഉള്ളില് ആ ഈർക്കിൽ വളഞ്ഞ് ഹൃദയത്തിലേക്ക് പോയി. നമ്മൾ ശ്രവണം ചെയ്യുന്ന കാര്യങ്ങളും ഈ അസ്ഥികൂടം പോലെ ആണ്. ചിലത് കേട്ട് കഴിഞ്ഞാൽ ചിലത് ഈ ചെവിയിലൂടെ പോകും. ചിലത് വായിലൂടെ പുറത്ത് വരും. ചിലപ്പോ നേരേ ഹൃദയത്തിലേക്ക് പോകും.
അപ്പോ സത്സംഗത്തിനും മഹാത്മാക്കൾ സ്വാനുഭവത്തിൽ ഉള്ള വസ്തു പറയുന്നത് കേൾക്കാൻ എനിക്കൊരു പതിനായിരം ചെവി തരൂ എന്ന് പൃഥു പ്രാർത്ഥിച്ചു. പൃഥുവിനെ ഭഗവാൻ അനുഗ്രഹിച്ചു. അതിന്റെ ഫലമായി സനകൻ സനന്ദനൻ സനാതനൻ സനത്കുമാരൻ ഈ ബ്രഹ്മകുമാരന്മാരുടെ ദർശനം പൃഥു മഹാരാജാവിന് കിട്ടാണ്. ജ്ഞാനയോഗആചാര്യന്മാരായിട്ടുള്ള ഈ ബ്രഹ്മകുമാരന്മാർ പൃഥു മഹാരാജാവിന് ദർശനം കൊടുത്തു. രാജാവിന്റെ അരമനയിൽ. സത്സംഗം വീട്ടിൽ തന്നെ കിട്ടി. രാജാവ് പറഞ്ഞു ഇതാണ് ഏറ്റവും വലിയ ധനം.
അധനാ അപി തേ ധന്യാ: സാധവോ ഗൃഹമേധിന:
യദ്ഗൃഹാ അഹ്യർവര്യാംബുതൃണഭൂമീശ്വരാവരാ:
വ്യാളാലയദ്രുമാ വൈ തേഽപ്യരിക്താഖിലസമ്പദ:
യദ്ഗൃഹാ: തീർത്ഥപാദീയ പാദതീർത്ഥവിവർജ്ജിതാ:
*അധനാ അപി തേ ധന്യാ.*
*അരക്കാശ് കൈയ്യിൽ ഇല്ലാത്ത ആളാണെങ്കിലും* *പരമദരിദ്രനാണെങ്കിലും* *ഏത് ഗൃഹത്തിൽ സാധുക്കളുടെ പാദസ്പർശം* *ഏറ്റിട്ടുണ്ടോ ഏത് ഗൃഹത്തിൽ* *മഹാത്മാക്കളുടെ സാന്നിദ്ധ്യം ണ്ടോ ആ ഗൃഹം തീർത്ഥഭൂതം.*
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad
No comments:
Post a Comment