Tuesday, March 12, 2019

"വൈദൈസ്സർവാണി കർമാണ്യഫലപരതയാ വർണിതാനീതി ബുധ്വാ
 താനി ത്വയ്യർപിതാന്യേവ ഹി സമനുചരൻ യാനി നൈഷ്കർമ്യമീശ
 മാ ഭൂദ്വേദൈർനിഷിദ്ധേ കുഹചിദപി മനഃകർമവാചാം പ്രവൃത്തി
 ദുർവർജ്ജഞ്ചേദവാപ്തം തദപി ഖലു ഭവത്യർപയേ ചിത്പ്രകാശേ."
നാരായണീയം ദശകം 92..1..)
വേദങ്ങളിൽ പറഞ്ഞിട്ടുള്ള കര്മങ്ങളെല്ലാം തന്നെ ഫലം ആഗ്രഹിക്കാതെ ചെയ്യണം എന്ന്  മനസ്സിലാക്കി അവ അങ്ങയിൽ സമർപ്പിച്ചു ചെയ്തു കൊണ്ട് ഞാൻ നിഷ്കാമ കാർമ്മിയായി തീരും. .വേദങ്ങളിൽ നിഷേധിച്ചിട്ടുള്ള കർമങ്ങൾ മനോവാക്കായങ്ങളാൽ ഞാൻ പ്രവർത്തിക്കാൻ ഇടയാക്കരുതേ. അഥവാ അങ്ങനെ ഒരു പ്രവർത്തി ചെയ്യേണ്ടിവന്നാൽ അതും ചിത് പ്രകാശനായ അങ്ങിൽ  തന്നെ സമർപ്പിച്ചു ഞാൻ ചെയ്യുന്നതാണ്.

No comments:

Post a Comment