Saturday, March 23, 2019

ശ്രീമദ് ഭാഗവതം 98*
അവിജ്ഞാതസഖാവായ ഭഗവാൻ പുരജ്ഞനനോട് പറഞ്ഞു.
നീയും ഞാനും വേറെ അല്ല. നമുക്ക് രണ്ട് പേർക്കും അല്പം പോലും ഭേദം ഇല്ല്യ.
ന ത്വം വിദർഭദുഹിതാ നായം വീര: സുഹൃത്തവ
ന പതിസ്ത്വം പുരഞ്ജന്യാ രുദ്ധോ നവമുഖേ യയാ
മായാ ഹ്യേഷാ മയാ സൃഷ്ടാ യത് പുമാംസം സ്ത്രിയം സതീം
മന്യസേ നോഭയം യദ്വൈ ഹംസൗ പശ്യാവയോർഗ്ഗതിം
അഹം ഭവാന്ന ചാന്യസ്ത്വം ത്വമേവാഹം വിചക്ഷ്വ ഭോ:
ന നൗ പശ്യന്തി കവയ: ഛിദ്രം ജാതു മനാഗപി.
ഞാൻ വേറെ അല്ല, നീ വേറെ അല്ല. ഞാൻ തന്നെ നീ. നീ തന്നെ ഞാൻ. യാതൊരു ഭേദവും ഇല്ല്യ എന്ന തത്വത്തിനെ ഉപദേശിച്ച് *അവിജ്ഞാതസഖാവായി കൂടെയുള്ള ഭഗവാൻ* *തന്നെ, സദ്ഗുരു രൂപത്തിൽ* *ആവിർഭവിച്ച് ഉപദേശിച്ചു.*
ഇതിനുശേഷം ഈ പുരജ്ഞനോപഖ്യാനത്തിന്റെ തത്വത്തിനെ പ്രാചീനബർഹിസിന് ഉപദേശിച്ചു. കർമ്മത്തിൽ പുറമേക്ക് ശ്രദ്ധിച്ച് ശ്രദ്ധിച്ച് ഇയാൾക്ക് സൂക്ഷ്മകാര്യം ഗ്രഹിക്കാൻ വയ്യാണ്ടായിരിക്കണു.
പ്രാചീനബർഹിസ് പറഞ്ഞു. അങ്ങ് പറഞ്ഞതൊന്നും എനിക്ക് പിടി കിട്ടിയില്ല്യ. അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരോ. അപ്പോ, അതിന്റെ അർത്ഥം ഒക്കെ നാരദർ വർണ്ണിച്ചു കൊടുത്തിട്ട് പ്രാചീനബർഹിസിനോട് പറഞ്ഞു.
ഹേ പ്രജാപതേ,
തസ്മാദ് കർമ്മസു ബർഹിഷ്മൻ ജ്ഞാനാദർത്ഥകാശിഷു
മാ അർത്ഥദൃഷ്ടിം കഥാ: ശ്രോത്രസ്പർശിഷ്വസ്പൃഷ്ടവസ്തുഷു
സ്വ ലോകം ന വിദുസ്തേ വൈ യത്ര ദേവോ ജനാർദ്ദന:
വേദത്തിനെ കർമ്മ പ്രധാനമായി ആര് കരുതുന്നുവോ, അവർക്ക് ഭഗവാനെ അറിയാൻ പറ്റുന്നില്ല്യ. അവരുടെ ബുദ്ധിയില് പുക കയറി ഇരിക്കണു. *ഭഗവദ് പ്രാപ്തി* ആണ് വേദത്തിന്റെ ലക്ഷ്യം. *ഭക്തി* ആണ് വേദത്തിന്റെ ലക്ഷ്യം എന്ന് അറിഞ്ഞു കൊണ്ട് വേണം വേദകർമ്മകാണ്ഡത്തിലൊക്കെ പ്രവർത്തിക്കാൻ. ശ്രീപരമേശ്വരപ്രീത്യർത്ഥം, അചഞ്ചലനിഷ്കപടഭക്തിസിദ്ധ്യർത്ഥം എന്നുള്ള ഭാവം ണ്ടാവണം. അല്ലെങ്കിൽ,
*യാമിമാം പുഷ്പിതാം വാചം*
*പ്രവദന്ത്യവിപശ്ചിതഃ*
ഭഗവാൻ തന്നെ ഗീതയിൽ പറഞ്ഞു. ഫലമില്ലാതെ പൂക്കുന്ന ചെടി പോലെ ആണെന്നാണ്. *അതില് പുഷ്പം മാത്രം ണ്ടാവും. ഫലം കിട്ടില്ല്യ.* അതുകൊണ്ട് വേദത്തില് പ്രവർത്തിക്കുമ്പഴും ഈ പ്രാചീനബർഹിസിന്റെ ഉപാഖ്യാനം ഓർമ്മ വേണം ന്നാണ്. *ഭക്തി മുഖ്യമായ ലക്ഷ്യം ആയി വെച്ച് കൊണ്ട് വേണം കർമ്മകാണ്ഡത്തിൽ പ്രവർത്തിക്കാൻ.*
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments:

Post a Comment