Saturday, March 23, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 41
"സർവ്വം ഖലു മിദംബ്രഹ്മ " തത് ജ്ജലാനിധി ശാന്ത ഉപാ സ്വ എന്നാണ് വേദം പറയുന്നത്. ശാന്ത ഉപാ സീതാ .ജഗത്ത് മുഴുവൻ ബ്രഹ്മമയം. ബ്രഹ്മത്തിൽ ജനിക്കുന്നു ബ്രഹ്മത്തിൽ നില്ക്കുന്നു ബ്രഹ്മത്തിൽ ലയിക്കുന്നു എന്നു ഉപാസിക്കൂ . അപ്പൊ എന്താവും? ക്രമേണ അനേകത്വദർശനം പോയി എല്ലാറ്റിലും ഒരേ അനുഭവം ഏർപ്പെട്ടു തുടങ്ങുമ്പോൾ ചലനം നിൽക്കും. മേപ്പട്ടും ചോട്ടിലേക്കും ഉള്ളത് നിന്നാൽ നവ്യഥയന്തി ഈ സുഖദു:ഖങ്ങളൊന്നും ചലിപ്പിക്കില്ല. സമദു:ഖ സുഖം ധീരം അവനെ ധീരൻ എന്നു പറയാം. കാരണം എന്താ സുഖം വരുംമ്പോഴും ദുഃഖം വരുംമ്പോഴും ഒക്കെ അവൻ സമത്വത്തിൽ നിൽക്കുണൂ. ഈ സമത്വമാണ് യോഗം. സമത്വത്തിനു വേണ്ടിയാണ് ബുദ്ധൻ പരിശ്രമിച്ചത്. സമത്വത്തിനെയാണ് ആചാര്യ സ്വാമികൾ ജീവന്മുക്തി എന്നു പറയണത്. സമത്വത്തിനെയാണ് ഈശ്വര ദർശനം എന്നു പറയണത്. സമത്വമാണ് മുക്തി. എന്നു വച്ചാൽ എപ്പോഴും സമദർശിത്വം ഉള്ളില് ശാന്തി. നിറഞ്ഞു നിൽക്കണ ശാന്തി, പൂർണ്ണത , കേവല ഭാവം അപ്പൊ ആ സമത്വം ആര് എത്തി നിൽക്കുന്നുവോ ,ദു:ഖം ഉണ്ടായാലും സുഖം ഉണ്ടായാലും ഈ സമത്വം ചലിക്കിണില്ല. അങ്ങനെ സമത്വത്തില് നിൽക്കണധീരൻ അമൃത ത്വത്തിനായി തയ്യാറായിക്കഴിഞ്ഞു എന്നാണ്. എന്നു വച്ചാൽ ആ സമത്വം കൊണ്ട് ഇയാളുടെ ഉള്ളിൽ ആനന്ദരൂപ മമൃതം യത് വിഭാതി അമൃത സ്വരൂപം ആനന്ദമായി തെളിഞ്ഞു വരും. ഒരു പുഷ്പം വിരിയുന്ന ലാഘവത്തോടു കൂടെ അയാളുടെ ഉള്ളിൽ ബോധ ഘനമായി സത്യം വിരിഞ്ഞു പ്രകാശിക്കും. അത് ഭഗവാൻ ഇവിടെ പറയുന്നു. സ്ഥിതപ്രജ്ഞന്റെ ലക്ഷണമാണ് അത്. ഇനി അടുത്ത ശ്ലോകം ഭഗവദ് ഗീതയിൽ ഏറ്റവും പ്രധാന ശ്ലോകം. മറ്റു പല പ്രധാന ശ്ലോകങ്ങളും ഉണ്ട്. അതൊക്കെ കമ്പാരട്ടി വിലി പ്രധാന ശ്ലോകങ്ങളാണ് . പക്ഷെ ഗീതയിൽ ഏറ്റവും പ്രധാനമായ ശ്ലോകം . സത്യത്തിനെ ചൂണ്ടി കാണിക്കുന്ന ശ്ലോകം ഏതാണ് എന്നു ചോദിച്ചാൽ അടുത്തത് പറയാൻ പോകുന്ന ശ്ലോകമാണ് "നാസതോ വിദ്യ തോ ഭാവ : .......'' ആചാര്യസ്വാമികൾ ഇതിനാണ് വിസ്തരിച്ച് ഭാഷ്യം എഴുതിയിട്ടുള്ളത്.
(നൊച്ചൂർ ജി ).
ഭഗവദ് ഗീതാ - സാംഖ്യയോഗം - 40
ഹൃദയത്തിൽ ഏതൊന്നു കണ്ടെത്തിയോ അതേ ഉള്ളൂ. അപ്പൊ പ്രത്യേകിച്ച് രാഗം ദ്വേഷം ഒക്കെ അസ്തമിച്ച് പോകും. ശീതളത ഉള്ളില് പരക്കും. ഉള്ളില് ശാന്തി പരക്കും നിറഞ്ഞ് തുളുമ്പും ആനന്ദം. അതിനാണ് ഭഗവാൻ ഇവിടെ ഒരു ആരംഭപടിയായിട്ടു പറഞ്ഞു തണുപ്പ് , ചൂട് ,സുഖം, ദു:ഖം ഇതിനെയൊക്കെ അവഗണിക്കാ. അതൊക്കെ വരും പോകും. വന്നും പോകുന്ന വസ്തുക്കളാണ് എന്നു കണ്ട് അതിനെയൊക്കെ സഹിച്ചോളാ .അങ്ങനെ ആരെയാണോ തണുപ്പ്, ചൂട്, സുഖം ദുഃഖം ഇവയൊന്നും ബാധിക്കാത്തത് അവൻ അമൃതത്വത്തിന് അതായത് ബ്രഹ്മാനുഭവത്തിന് പക്വമായവനാണ് എന്ന് അറിഞ്ഞോളൂ എന്ന്.
യം ഹിന വ്യഥയിന്ത്യേ തേ
പുരുഷം പുരുഷർഷഭ:
സമദുഃഖസുഖം ധീരം
സോ മൃത ത്വായ കല്പതേ
ഏതൊരു ധീരപുരുഷനെയാണോ ഈ ദ്വന്ദ്വങ്ങൾ വിഷമിപ്പിക്കാത്തത് .വിഷമിപ്പിക്കുന്നത് എവിടെയാ സങ്കല്പ ലോകത്തില് കിടക്കുമ്പോഴാണ് വിഷമിക്കണത്. ഏത് ദ്വന്ദങ്ങൾ? സുഖം ദു:ഖം, തണുപ്പ് ,ചൂട് എന്നുള്ള ദ്വന്ദ്വങ്ങൾ ഇത് രാഗദ്വേഷ രൂപമായി ഉള്ളില് കിടക്കുമ്പോൾ ചലിക്കും. നോക്കിക്കോളാ, നമ്മള് നല്ല ശാന്തിയോടെ സത്സംഗത്തിൽ നിന്നും പോകുമ്പോൾ കുറെ കഴിയുമ്പോൾ എന്തായാലും നമ്മുടെ ശാന്തിചലിക്കും. ചലിച്ചു കഴിയുമ്പോൾ ഒരു റൂമിൽ ഒറ്റക്ക് വാതിലടച്ചിരുന്ന് എന്തുകൊണ്ടു ചലിച്ചു എന്നു നോക്കാ, പുറത്തു നടന്ന എതോ ഒരു സംഭവത്തിൽ നമ്മൾ വെറുപ്പോടുകൂടി യോ അല്ലെങ്കിൽ ആററാച്ച്മെന്റോ ടു കൂടിയോ റിയാക്ട് ചെയ്തതിന്റെ ഫലമായിട്ടാണ് ഇവിടുന്നു കിട്ടുന്ന ശാന്തി ചലിച്ചുപോണത് . അപ്പൊ ദ്വന്ദ്വങ്ങളാണ് ചലനത്തിന് മൂലകാരണം എന്ന് എളുപ്പത്തിൽ കണ്ടെത്താം. ആ ചലനം ഇല്ലാതെ കഴിച്ചുകൂട്ടാണെങ്കിൽ എങ്ങനെ കഴിച്ചുകൂട്ടാൻ സാധിക്കും സദാ ഏക ദർശനം ഒരു വസ്തുവേ ഉള്ളൂ രണ്ടാമതൊരു പൊരുൾ ഇല്ല എന്നുള്ള നല്ല ഉറപ്പോടുകൂടെ ഏക മേവ അദ്വതീയം നേഹ നാനാസ്തികിഞ്ചനാ ജഗത്തു മുഴുവൻ ഈശ്വര സ്വരൂപം എന്ന ഉറപ്പോടുകൂടെ സകല അനുഭവങ്ങളെയും ഭഗവദ് അനുഭവമായി കരുതിക്കൊണ്ട് ഉപാസന ചെയ്യണം. ആദ്യമൊക്കെ ഉപാസിക്കണം അല്ലാതെ സാധ്യമല്ല.
(നൊച്ചൂർ ജി ).
sunil namboodiri

No comments:

Post a Comment